Thursday, 21 October 2021

Obituary


Text Formatted

കിം ഡുക്കിന്റെ വിഷാദകാലം

‘‘ചരിത്രത്തിന്റെ ചില പ്രത്യേക ഘട്ടങ്ങളില്‍ എന്റെ രാജ്യവും ജനതയും കടന്നുപോയ ജീവിതത്തിന്റെ സാക്ഷ്യങ്ങളാണ് എന്റെ ഓരോ സിനിമയും. എന്റെ നാട്ടിലെ പ്രേക്ഷകര്‍ ആ സിനിമകളൊക്കെ വേണ്ടവിധം കണ്ടിട്ടുണ്ടോ എന്നാണ് എന്റെ സംശയം.''

Image Full Width
Image Caption
ആരിരാംഗ്
Text Formatted

അപകര്‍ഷബോധത്തില്‍ നിന്നാണ് എന്റെ സിനിമകള്‍ പിറവിയെടുക്കുന്നത്.
കിം കി ഡുക്ക്

2008 ല്‍ പുറത്തുവന്ന ഡ്രീം എന്ന ചിത്രത്തിനുശേഷമുള്ള മൂന്നു വര്‍ഷം ഒരു സിനിമ പോലും കിം കി ഡുക്ക് സംവിധാനം ചെയ്തില്ല. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയും കലാജീവിതത്തെയും പിടിച്ചുലച്ച ചില സംഭവങ്ങള്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായി. ഡ്രീമിലെ നായികയായി അഭിനയിച്ച ലീ നാ യൂങ് ക്ലൈമാക്‌സിലെ തൂങ്ങിമരണരംഗം ചിത്രീകരിക്കുന്നതിനിടെ വലിയൊരപകടത്തില്‍പ്പെട്ടു. യഥാര്‍ത്ഥത്തില്‍ അവര്‍ കുരുക്ക് കഴുത്തില്‍ മുറുകി മരിച്ചുപോകേണ്ടതായിരുന്നു. മുന്‍കരുതലിനായി സൂക്ഷിച്ചിരുന്ന ചെറിയൊരു കോണി ഉണ്ടായിരുന്നതുകൊണ്ടാണ് ദുരന്തം ഒഴിവായത്. സംവിധായകന്‍ പെട്ടെന്ന് കോണിയില്‍ ചാടിക്കയറി കുരുക്ക് അഴിച്ചെടുക്കുകയായിരുന്നു. ഈ സംഭവം ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചില അഗാധമായ ചിന്തകളിലേയ്ക്ക് അദ്ദേഹത്തെ നയിച്ചു. സിനിമയുമായി മാത്രമല്ല, പുറംലോകവുമായിത്തന്നെ ഒരു ബന്ധവും പുലര്‍ത്താതെ ഏതാണ്ട് വിജനമായ ഒരു പ്രദേശത്ത് വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ വീട്ടില്‍ അദ്ദേഹം ഒറ്റയ്ക്കു താമസിച്ചു.

ഡ്രീം
ഡ്രീം

ആത്മാന്വേഷണത്തിന്റെയും സ്വത്വപ്രതിസന്ധിയുടെയും വേദനയില്‍ കടന്നുപോയ മൂന്നു വര്‍ഷങ്ങള്‍. സ്‌ഫോടനാത്മകമായ വിഷയങ്ങളും ഭ്രമാത്മകമായ അവതരണശൈലിയും കൊണ്ട് അന്താരാഷ്ട്ര സിനിമയില്‍ സജീവമായി നിന്ന കിം കി ഡുക്ക് റൈറ്റേഴ്‌സ് ബ്ലോക്ക് എന്ന മാനസിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ആ കാലഘട്ടത്തെ സത്യസന്ധമായി പകര്‍ത്താന്‍ ശ്രമിക്കുന്ന ആത്മഭാഷണസ്വഭാവമുള്ള സിനിമയാണ് 2011 ല്‍ കിം കി ഡുക്ക് പുറത്തിറക്കിയ ആരിരാംഗ്.

ഫീച്ചര്‍ സിനിമ എന്നോ, ഡോക്യുമെന