Monday, 18 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം- 4

ഇപ്പോഴും വിമർശിക്കപ്പെടുന്ന ഗലീലിയോ

ഉത്തരാധുനികശാസ്ത്രത്തിന്റെ യുഗത്തിലും വിമര്‍ശത്തിന്റെ കുന്തമുന ഗലീലിയോയിലേക്കു നീളുന്നു

Image Full Width
Image Caption
ഗലീലിയോ ഗലീലി (മുട്ടുകുത്തി നിന്നുകൊണ്ട് ബൈബിളിനെ തള്ളിമാറ്റുന്നത്) വിചാരണ വേളയില്‍ / Photo: commons.wikimedia
Text Formatted

മുപ്പതുകളിലാണ് എഡ്മണ്ട് ഹുസേല്‍ യൂറോപ്യന്‍ ശാസ്ത്രങ്ങള്‍ക്ക് വിമര്‍ശനം എഴുതുന്നത്. ക്രിസ്റ്റഫര്‍ കോഡ്വെല്‍ ഭൗതികശാസ്ത്രത്തിന്റെ പ്രതിസന്ധിയെ കുറിച്ചു പറഞ്ഞ കാലമാണത്. യൂറോപ്യന്‍ ശാസ്ത്രങ്ങള്‍ പ്രതിസന്ധിയിലാണെന്ന പ്രമേയത്തെ ഇരുവരും പങ്കുവയ്ക്കുമ്പോള്‍ തന്നെ അവരുടെ അടിസ്ഥാനസങ്കല്‍പ്പനങ്ങളും സമീപനങ്ങളും വ്യത്യസ്തങ്ങളായിരുന്നു. തത്ത്വചിന്തയിലെ അയുക്തികത മനുഷ്യവിരുദ്ധമായ ആശയങ്ങളിലേക്കു നയിക്കപ്പെടുന്നതിന്റെ ധാരാളം തെളിവുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നും നാലും

Edmund Husserl
എഡ്മണ്ട് ഹുസേള്‍

ദശകങ്ങളിലെ യൂറോപ്യന്‍ ചരിത്രത്തില്‍ നിന്ന്​ കണ്ടെടുക്കാന്‍ കഴിയും. യൂറോപ്യന്‍ സംസ്‌ക്കാരത്തെ ആഴത്തില്‍ ബാധിച്ചിരുന്ന അയുക്തികതയേയും ധൈഷണികമായ കുഴങ്ങിയ അവസ്ഥകളേയും എടുത്തു കാണിക്കാനുള്ള ശ്രമമായിരുന്നു, ഹുസേളിന്റേത്. "യൂറോപ്യന്‍ ശാസ്ത്രങ്ങളിലെ പ്രതിസന്ധി'യെ തന്റെ പ്രധാനപ്പെട്ട കൃതിയായി ഹുസേല്‍ കണക്കാക്കിയിരുന്നു. ഈ കൃതിയില്‍, ആധുനികതയുടെ ആത്മാവിന്റെ ഉത്ഭവസ്ഥാനങ്ങളെയാണ് താന്‍ തേടുന്നതെന്ന് ഹുസേല്‍ പ്രഖ്യാപിക്കുന്നുണ്ട്. പൂര്‍ത്തീകരിക്കപ്പെടാത്ത ആ കൃതി എങ്ങനെയാണ് ആധുനികശാസ്ത്രം നിര്‍മ്മിക്കപ്പെട്ടതെന്ന അന്വേഷണമായിരുന്നു.

ന്യൂട്ടന്റെ  ഭൗതികശാസ്ത്രം അസാധാരണമായി വിജയകരമായ ഒരു പദ്ധതിയായി കരുതപ്പെട്ട നാളുകളുണ്ടായിരുന്നു! അത് ലോകത്തിനു വലിയ ആത്മവിശ്വാസം നല്‍കി. ശാസ്ത്രത്തിന്റെ കഴിവുകളുടെ ഉപയോഗത്തിലൂടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രത്യാശയെ അതു പകര്‍ന്നിരുന്നു! എന്നാല്‍, ആധുനികശാസ്ത്രം മനുഷ്യനെ പ്രകൃതിയില്‍ നിന്നും ജീവലോകത്തു നിന്നും അകറ്റുന്ന