Monday, 18 October 2021

Book Review


Text Formatted

മതിലില്ലാത്ത ജർമനിയിൽ ജനിച്ചവരുടെ ജീവിതം, രാഷ്​ട്രീയം

അഭയാര്‍ത്ഥികളുടെ ജീവിതം പശ്ചാത്തലമാക്കി ജെന്നി ഏര്‍പെന്‍ബെക്ക് എഴുതിയ നോവലാണ് "Go Went Gone'.  ബെര്‍ലിന്‍മതില്‍ തകര്‍ന്നതിനു ശേഷമുള്ള പൂര്‍വ/പശ്ചിമ ജര്‍മനിയിലെ ജനങ്ങളുടെ  സ്ഥാനചലനവും ആവാസവ്യവസ്ഥയും പരിശോധിക്കുന്ന നോവലിന്റെ വായന

Image Full Width
Image Caption
ജെന്നി ഏര്‍പെന്‍ബെക്ക്/ Photo: commons.wikimedia
Text Formatted

തിര്‍ത്തി കടന്ന്​ മറ്റൊരു രാജ്യത്തേക്ക്  വരുന്ന അഭയാര്‍ത്ഥി സ്വന്തം സ്വത്വബോധവും ദേശവിചാരങ്ങളും പൊരുത്തപ്പെടലുകള്‍ക്ക് വിധേയമാക്കുന്നത് സ്വാഭാവികമാണ്. സ്വന്തം വീടിനെ താൽക്കാലികമായെങ്കിലും മറന്ന്​, വേറേതോ രാജ്യത്ത് എത്തിയിരിക്കുന്ന സ്ഥിതിയില്‍, അഭയാര്‍ത്ഥികള്‍ക്ക് അവിടത്തെ നിയമങ്ങളുമായി സമരസപ്പെടാന്‍ എളുപ്പം സാധിക്കുമെന്ന് തോന്നുന്നില്ല. അവസാനയിടം എവിടെയാണെന്നോ എങ്ങനെയാണെന്നോ അറിയാതെ നിരന്തരമായ പലായനത്തില്‍ സ്ഥിരമായ ആവാസകേന്ദ്രമെന്നത് പലപ്പോഴും "ആഗ്രഹം' മാത്രമാണ്. സര്‍ക്കാര്‍ സംരക്ഷണത്തിലുള്ള അഭയകേന്ദ്രങ്ങളില്‍ അനിശ്ചിതമായി കാത്തിരിക്കാനും ഉറങ്ങാനും മാത്രം സാധിക്കുന്ന അഭയാര്‍ഥികളുടെ ജീവിതം ഏകതാനമാണ്. ഈ  പശ്ചാത്തലത്തില്‍ ജെന്നി ഏര്‍പെന്‍ബെക്ക് (Jenny Erpenbeck) എഴുതിയ നോവലാണ് "Go Went Gone'.

ചരിത്രത്തിന്​ സത്യസന്ധമായി അടയാളപ്പെടുത്താന്‍ കഴിയാതെ  പോകുന്ന ഇത്തരം അധ്യായങ്ങളെ ശക്തമായി ആവിഷ്‌കരിക്കുന്ന എഴുത്തുകാരിയാണ് ജെന്നി. അഭയാര്‍ത്ഥികളുടെ പരിസരങ്ങളിലൂടെ കണ്ണുറപ്പിച്ച, അവരുടെ ദൈനംദിനവ്യവഹാരങ്ങളില്‍ ശ്രദ്ധയൂന്നുന്ന നോവലില്‍, ബെര്‍ലിന്‍ മതിലിനെ   ഒരു പരോക്ഷപ്രതീകമായി കണക്കാക്കാം. പൂര്‍വബെര്‍ലിനില്‍ ബാല്യകാലം ചെലവഴിച്ച നോവലിസ്റ്റിനു ഇരുപത്തിരണ്ടു വയസ്സുള്ളപ്പോളാഴാണ് മതില്‍ തകരുന്നത്. അതിനാല്‍ തന്നെ എഴുത്തുകാരിയുടെ ചില ഓര്‍മകള്‍ നോവലില്‍ സന്നിവേശിച്ചിട്ടുണ്ട്.  കുട്ടിക്കാലത്ത്, പശ്ചിമബെര്‍ലിന്‍ റെയില്‍വേ സ്റ്റേഷനില്‍   കേന്ദ്രകഥാപാത്രം ബെറിപ്പഴം വില്‍ക്കുന്നതിനെ കുറിച്ച്  ആഖ്യാനത്തില്‍ സൂചിപ്പിക്കുന്നു.   

go went gone