Thursday, 08 December 2022

കർഷക സമരവും സ്​ത്രീ നേതൃത്വവും


Text Formatted

പാത്രം കഴുകുകയല്ല​, ഡ്രൈവിങ്​ പഠിക്കുകയാണ്​ 
ഗ്രാമീണ സ്​ത്രീ കർഷകർ

കർഷക സമരം പഞ്ചാബിലേതടക്കമുള്ള ഇന്ത്യൻ ​ഗ്രാമങ്ങളിലെ കാർഷിക സമൂഹങ്ങളിലുണ്ടാക്കിയ സ്​ത്രീപക്ഷ മുന്നേറ്റത്തിന്റെ പുറത്തുവരാത്ത അനുഭവമാണ്​ ഈ അഭിമുഖം. കാർഷിക സംഘടനകളുടെയും പ്ര​ക്ഷോഭങ്ങളുടെയും നേതൃത്വത്തിലേക്ക്​ സ്​ത്രീകൾ കടന്നുവന്നതും രാഷ്​ട്രീയതീരുമാനങ്ങളിൽ പങ്കാളികളാകുന്നതും കാർഷികവൃത്തിയിൽ പുരുഷനോടൊപ്പം ഇടപെടുന്നതുമായ അനുഭവം പങ്കിടുന്നു

Image Full Width
Image Caption
ഹരീന്ദർ കൗർ ബിന്ദു / ഫോട്ടോ : കെ. സജിമോന്‍
Text Formatted

രു വര്‍ഷമായി തുടര്‍ന്നുകൊണ്ടിരുന്ന ഐതിഹാസികമായ കര്‍ഷക സമരം വിജയകരമായി അവസാനിച്ചു. രാജ്യത്തെ ജനാധിപത്യമൂല്യങ്ങള്‍ക്ക് ഒരു പുത്തനുണര്‍വ്വാണ് സമരം നല്‍കിയത്. ഹിന്ദുത്വ ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധമാണ് സമരം സൃഷ്ടിച്ചത്. കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കുമുന്നില്‍ കാര്‍ഷിക മേഖലയെ പൂര്‍ണമായി അടിയറവ് വെക്കുന്നതിനെ ചെറുക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞു. എഴുന്നൂറിലധികം കര്‍ഷകര്‍ രക്തസാക്ഷികളായി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള നിയമം പാര്‍ലമെന്റില്‍ പാസ്സാക്കിയെങ്കിലും കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല. മിനിമം താങ്ങുവില സംബന്ധിച്ചും, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ സംബന്ധിച്ചും മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചും പാര്‍ലമെൻറില്‍ പാസാക്കാനിരിക്കുന്ന വൈദ്യുത ബില്ല് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാര്‍ സമരത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായ സാഹചര്യത്തിലാണ്​ സമരം പിൻവലിച്ചത്​. ഡിസംബര്‍ 11ന് വിജയാഹ്ലാദ പ്രകടനങ്ങള്‍ക്കുശേഷം സമരപ്രവര്‍ത്തകരായ കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങും.  

കർഷക സമരം, പുരുഷന്മാര്‍ക്കിടയില്‍ വലിയ മാറ്റമുണ്ടാക്കി. എത്ര വലിയ സമ്മേളനമാണെങ്കിലും അവിടെ സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യില്ലെന്ന് സമരത്തിനെത്തിയ സ്ത്രീകള്‍ ഉറപ്പിച്ചുപറഞ്ഞു. വസ്ത്രം കഴുകലും, പാത്രം കഴുകലും എല്ലാം പുരുഷന്മാരുടെ ജോലിയായിരിക്കും. സ്ത്രീകള്‍ സ്റ്റേജില്‍ നടക്കുന്ന പ്രഭാഷണങ്ങളും മറ്റും കേള്‍ക്കും.

പഞ്ചാബിലെ ഏറ്റവും ശക്തമായ കര്‍ഷക സംഘടനയാണ് ഭാരതീയ് കിസാന്‍ യൂണിയന്‍ ഏകതാ ഉഗ്രാഹാൻ. 2002ല്‍ രൂപീകരിക്കപ്പെട്ട ശേഷമുള്ള 18 വര്‍ഷങ്ങളില്‍ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങളാണ് സംഘടനയുടെ നേതൃത്വത്തില്‍ നടന്നത്. സമര നേതൃത്വത്തിലും