Saturday, 22 January 2022

നോവല്‍


Text Formatted
Varalmurivukal-Title-Malayalam-Novel-by-Rihan-Rashid---വരാല്‍മുറിവുകള്‍-നോവല്‍
Image Full Width
Image Caption
ചിത്രീകരണം : ജാസില ലുലു.
Text Formatted

പതിനേഴ്

""ഇല്ലെടീ, നീ പറയുന്നത് കേള്‍ക്കാന്‍ ഇരിക്കുവാന്ന് അവര്.''

""വേളാങ്കണ്ണിയേല്‍ പോവണമെന്ന അപ്പന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ ഞങ്ങളെല്ലാരും കൂടെ അവിടേക്ക് പോവാന്‍ തീരുമാനിച്ചു. കൂട്ടത്തീ പാപ്പായിയും കുടുംബവും വരാമെന്ന് പറഞ്ഞു. എനിക്കത് ഇഷ്ടമായിരുന്നില്ല. പക്ഷേ എല്ലാവരേം സന്തോഷത്തെ ഞാനൊരാള് കാരണം ഇല്ലാതാക്കണ്ടാന്ന് കരുതി മിണ്ടാതിരുന്നു. പോലീസ് സ്റ്റേഷനീല്‍ തങ്ങളെ സഹായിച്ച പാപ്പായിയെ നാത്തൂന് വലിയ കാര്യമായിരുന്നു. അതിനുശേഷം അയാള് വീട്ടീ വന്നയൊടനെ അരിനുറുക്കും കട്ടന്‍ കാപ്പീം അവള് തന്നെ കൊണ്ടുകൊടുത്തിരുന്നു. വന്നും പോയുമിരുന്ന സമയത്തെ അയാളുടെ നോട്ടങ്ങളും അറിയാതെ മട്ടിലവളെ തൊടുന്നതും കാണ്ടപ്പോള്‍ എനിക്ക് അറപ്പായിരുന്നു. പക്ഷേ നാത്തൂന്നോടോ അവനോടെ ഒന്നും പറയാന്‍ കഴിയാത്ത സങ്കടവും ചേര്‍ന്നപ്പോള്‍ ഭ്രാന്ത് പിടിച്ചു. അവക്കാണേല്‍ അയാളെ മനസ്സിലായതുമില്ല. ഇതൊന്നും താങ്ങാനാവാതെ ഏതുസമയത്തും തലവേദന കൊണ്ട് ഞാന്‍ പുളഞ്ഞു. വേദന വരുന്ന സമയത്തൊക്കെ ഞാന്‍ കൊന്ത ചൊല്ലി മുറീല്‍ കെടന്നതാണ്''.
""ഒടനെ അവള്‍ക്കും ഒരു ചെറുക്കനെ നോക്കണം. അവന്റെ കെട്ട് കഴിഞ്ഞേല്‍പ്പിന്നെ ഏതുനേരത്തും ആലോചനയാന്ന്.''
""അമ്മച്ചി അപ്പനോടത് പറയുന്നത് കേട്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. പക്ഷേ ഞാന്‍ കരഞ്ഞില്ല. എല്ലാവരേം മുന്‍പില്‍ സന്തോഷം അഭിനയിച്ചു. മറ്റുള്ളോരെ സന്തോഷം കളയാതിരിക്കാന്‍ ഞാനൊരാള്‍ മാത്രം അഭിനയിക്കേണ്ടിവന്നു. ജീവനോടെ തന്നെ നമ്മളെ ഒരു കുഴിയില്‍ അടക്കംചെയ്യുന്നത് പോലെയാണത്.