Saturday, 22 January 2022

ചരിത്രാന്വേഷണം


Text Formatted

രാജര്‍ഷി രാമവര്‍മ: ഇതാ, രേഖകൾ സത്യം പറയുന്നു- 2

ബ്രാഹ്​മണഭയമുള്ള, അവരുടെ 'കൈക്കാരൻ'
മാത്രമായ ഒരു രാജാവ്​

‘പുറംജാതി’യെ നിയമനങ്ങളിൽനിന്ന്​ ഒഴിവാക്കാനുള്ള നീക്കങ്ങൾ, ഷൊര്‍ണൂര്‍- കൊച്ചിന്‍ റെയില്‍വേ പദ്ധതി,  കേരളത്തിന്റെ ഇരുണ്ട ഭൂതകാലത്തില്‍ നിന്ന് ഒരു രഹസ്യക്കത്ത്: കൊച്ചി രാജാവിനെക്കുറിച്ചുള്ള കെട്ടുകഥകളിലേക്കുള്ള ചരിത്രപഠനം തുടരുന്നു

Image Full Width
Image Caption
രാജർഷി രാമവർമ
Text Formatted

ര്‍ക്കാര്‍ ജോലി  ‘കുലീനര്‍’ക്കുള്ളതാണെന്ന ശാഠ്യക്കാരനായിരുന്നു രാജര്‍ഷി.
22.11.1896-ന് ദിവാന് എഴുതിയ മെമ്മോയില്‍ അദ്ദേഹം പറഞ്ഞു: ‘നിയമനങ്ങള്‍ക്ക് മുഖ്യ യോഗ്യതയായി കണക്കാക്കേണ്ടത് കഴിവ് (സര്‍വകലാശാലാ ബിരുദങ്ങളാലുള്ളത്), സത്യസന്ധത (പാരമ്പര്യം, ജനനം, വളര്‍ന്ന സാഹചര്യം അഥവാ വളര്‍ത്തുദോഷമില്ലായ്മ) ഇവയാണ്. ഇവയോടൊപ്പം സീനിയോറിറ്റിയും നോക്കിവേണം സ്ഥാനക്കയറ്റം നല്‍കാന്‍ [....]. ജനങ്ങളുടെ മതപരവും സാമൂഹികവുമായ വികാരങ്ങളെ ബാധിക്കുന്നതൊന്നും ചെയ്യാതിരിക്കുക; ജനങ്ങളില്‍ ഭൂരിപക്ഷവും യാഥാസ്ഥിതികരായ, അല്ല, അന്ധവിശ്വാസികളായ ഹിന്ദുക്കളാണ്' (മുന്‍ ഫയല്‍, പേ. 263).

അയിത്ത ജാതിക്കാരെ ഒഴിവാക്കാന്‍ രാജാവ് പറയുന്ന ഈ ന്യായത്തിന് എന്തടിസ്ഥാനം എന്ന്​ നമുക്ക് സംശയം തോന്നാം; അന്നോ ഇന്നോ ഈ നാട്ടിലെ ജനസംഖ്യയില്‍, അവരുടെ മറുപക്ഷമായ സവര്‍ണ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ല. ബ്രാഹ്മണഭയമുള്ള, അവരുടെ ‘കൈക്കാരന്‍ ' മാത്രമായ രാജാവ് കാണുന്നത് ‘പുറംജാതി'യെ ഒഴിവാക്കിയശേഷം വരുന്ന ജനങ്ങളെയാണ് എന്നറിഞ്ഞാല്‍ നമ്മുടെ സംശയം തീരും! 62 വര്‍ഷം കഴിഞ്ഞിട്ടുപോലും മുഖ്യമന്ത്രി ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ചെയര്‍മാനായ ഭരണപരിഷ്‌കരണ കമ്മിറ്റി പറഞ്ഞത്, സര്‍ക്കാര്‍ ജോലിക്ക് നേരിട്ടുള്ള നിയമനത്തില്‍ പിന്നാക്ക വര്‍ഗങ്ങള്‍ക്ക് സംവരണം ഉണ്ടായിരിക്കരുത്' എന്നാണ് (ഭരണപരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട്, 1958, വോള്യം I ഭാഗം I & II പേ. 128). എങ്കില്‍പ്പിന്നെ രാജാവു മാത്രമായി പഴി കേള്‍ക്കുന്നതെന്തിന്!

ഇക്കാലത്ത് കൊച്ചിയിലെ ഏറ്റവും വലിയ വികസനപദ്ധതി തീവണ്ടിപ്പാത നിര്‍മാണമാണ്. 1861-ല്‍ മലബാറില്‍ തീവണ്ടിയെത്തി. കൊച്ചിയില്‍ തീവണ്ടിക്കാര്യം ഔദ്യോഗിക രംഗത്തേക്കുവന്നത് 1862 ജനുവരിയില്‍ ബ്രിട്ടീഷ് റെസിഡൻറ്​മോള്‍ട്ട്ബി, ദിവാന്‍ ശങ്കുണ്ണി