Saturday, 22 January 2022

സാഹിത്യവും സമൂഹവും


Text Formatted

സാഹിത്യത്തിലേക്കുള്ള മലയാളി മുസ്​ലിമിന്റെ സഞ്ചാരഗതികൾ

സാമുദായിക പാശ്​ചാത്തലമുള്ള രചനകളിലൂടെ കേരളത്തിലെ മുസ്​ലിം സമുദായത്തിൽ നടന്ന സാമൂഹിക പരിഷ്​കരണത്തിന്റെയും നവോത്ഥാനത്തിന്റെയും ട്രാജക്​റ്ററി പരിശോധിക്കപ്പെടുന്നു. 

 

Image Full Width
Image Caption
ബഷീറിന്റെ വീട്ടുമുറ്റത്തെ സദസ്സ് / ഫോട്ടോ: പുനലൂർ രാജൻ
Text Formatted

സാഹിത്യ രചന എന്നത് മനുഷ്യനില്‍  ആന്തരികമായുള്ള സവിശേഷ വാസനയാണ്. സാഹിത്യം ഏതെങ്കിലും രൂപത്തില്‍ എല്ലാ സമൂഹത്തിലും എല്ലാ കാലത്തും നിലനില്‍ക്കും. സാഹിത്യത്തില്‍ നിന്ന് പൂര്‍ണമായി അകന്നു നില്‍ക്കുക എന്നത് ആധുനിക മനുഷ്യര്‍ക്ക് അസാധ്യമാണ്. ഒരു പക്ഷെ അങ്ങനെ മനഃപൂര്‍വ്വം സാഹിത്യത്തെ അകറ്റി നിര്‍ത്തുവാന്‍ ശ്രമിക്കുന്നത് യാന്ത്രികമായ ഒരു ജീവിതത്തിന് കാരണമാകും. പക്ഷെ അത് സ്ഥായിയായി നിലനില്‍ക്കുകയുമില്ല. സാഹിത്യ രചന നടത്തുന്നതിന് പല കാലത്തും സാമുദായികവും, രാഷ്ട്രീയവുമായ പ്രതിബന്ധങ്ങള്‍ കേരളമുള്‍പ്പടെ പലയിടത്തും നിലനിന്നിരുന്നു. 

കേരളത്തിലെ മുസ്​ലിം സമുദായത്തെ സംബന്ധിച്ച്​അവരുടെ സാമുദായികമായ ആഖ്യാനങ്ങള്‍ തുടങ്ങുന്നത് ഏകദേശം നാല്  നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കോഴിക്കോട് ജീവിച്ചിരുന്ന അറബി -മലയാളം കവിയായിരുന്ന  ഖാസി മുഹമ്മദി ലൂടെയാണ്;  ‘മുഹിയുദ്ദീന്‍ മാല' എന്ന കാവ്യരചനയിലൂടെ. ഇന്നത്തെ ഇറാഖിലെ ജീലാനില്‍  ജീവിച്ചിരുന്ന പ്രസിദ്ധനായ മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയെന്ന സൂഫിയെ സംബന്ധിച്ച വിവരണങ്ങളാണ് അതിന്റെ ഉള്ളടക്കം. അറബി-മലയാളം ഭാഷയിലാണത് എഴുതിയിരുന്നത്. അടുത്തകാലത്ത്,  ഇന്റര്‍നെറ്റില്‍ മലയാള ഭാഷയില്‍ അത് ലിപ്യന്തരണം നടത്തിയത് ലഭ്യമാണ്.

vaidyar
കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്‍റെ കൈയക്ഷരത്തിലുള്ള എഴുത്തുകള്‍. / Photo : Wikimedia Commons ​

അതിനു ശേഷം, പത്തൊമ്പതാം നൂറ്റാണ്ടില്‍ മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ കൃതികള്‍ പ്രസിദ്ധീകൃതമായി. ആ കാലഘട്ടം വരെയും മലയാള നാട്ടില്‍ (കേരളത്തില്‍) സാഹിത്യ രചന പൊതുവേ മതചരിത്ര