Saturday, 22 January 2022

കാലാവസ്​ഥാ വ്യതിയാനം


Text Formatted

പുതുതലമുറയുടെ പാരിസ്ഥിതിക ഉത്കണ്ഠകൾ

കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിലുള്ള രാഷ്ട്രീയ നിഷ്‌ക്രിയത്വം എത്ര വ്യാപകവും അപകടകരവുമാണെന്ന് ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്​; ഗ്ലാസ്​ഗോ കാലാവസ്​ഥാ ഉടമ്പടിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്​ ഒരാലോചന.

Image Full Width
Image Caption
ടുവാലു വിദേശകാര്യമന്ത്രി സൈമണ്‍ കോഫെ ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ച പ്രസംഗം. കാലാവസ്ഥാ മാറ്റം കാരണം അതിവേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ടുവാലുവിനെ പ്രതീകവല്‍ക്കരിച്ച് മുട്ടറ്റം കടലില്‍ ഇറങ്ങിയാണ് കോഫെ പ്രസംഗം ചിത്രീകരിച്ചത്. / Photo: Tuvalu Fisheries Department, FB
Text Formatted

ആശങ്ക ഉയര്‍ത്തുന്ന മാറ്റങ്ങള്‍ 

ന്താരാഷ്ട്ര കാലാവസ്ഥാ സമിതി (The Intergovernmental Panel on Climate ChangeIPCC) യുടെ ഏറ്റവും പുതിയ വിലയിരുത്തല്‍ റിപ്പോര്‍ട്ട്, ഇപ്പോള്‍ ദൃശ്യമാവുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ ദ്രുതഗതിയിലുള്ളതും പൂർവസ്​ഥിതിയിലാക്കാൻ കഴിയാത്തതുമാണെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടിട്ടില്ലാത്തവിധം അഭൂതപൂര്‍വമായ നിരക്കിലാണ് ഭൂമി ചൂടായിക്കൊണ്ടിരിക്കുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്ദ്രത ഇപ്പോള്‍, കഴിഞ്ഞ രണ്ടു ദശലക്ഷം വര്‍ഷത്തെക്കാള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇത്രയും മോശം സ്ഥിതിയില്‍ ആഗോള കാലാവസ്ഥ എത്തിയത് മനുഷ്യന്‍ തന്നെ അന്തരീക്ഷത്തിലേക്ക് വര്‍ധിച്ചതോതില്‍ എത്തിച്ച കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് ഹരിതഗൃഹവാതകങ്ങളും (GHG) മൂലമാണെന്ന് വ്യക്തമാണ്.

ലോകജനസംഖ്യയുടെ 85 ശതമാനത്തെയെങ്കിലും മനുഷ്യപ്രേരിതമായ കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ സംഭവങ്ങളെക്കുറിച്ചുള്ള 100,000-ലധികം പഠനങ്ങള്‍ മെഷീന്‍ ലേണിംഗ് ഉപയോഗിച്ച്  വിശകലനം ചെയ്ത ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.  

ഭൂമിയുടെ ഉപരിതല താപനില വ്യാവസായിക കാലഘട്ടത്തിനു മുന്‍പുള്ള 1850-1900 കാലയളവിലെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 1.1 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചിരിക്കുന്നു. സമുദ്രനിരപ്പ് കഴിഞ്ഞ 3000 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയുള്ള രീതിയിലാണ് ഉയരുന്നത്. ഉയര്‍ന്ന ചൂടില്‍ ഹിമാനികള്‍ അനിതര സാധാരണമായ നിരക്കില്‍ ഉരുകിത്തീരുകയും ചൂട് പിടിച്ചെടുത്ത് സമുദ്