Sunday, 17 October 2021

U.S. and Covid 19


Text Formatted

ഒരു ‘പ്രാക്​ടിക്കൽ നസ്രാണി’യുടെ ​അമേരിക്കൻ ഡ്രീം

ചിലനേരങ്ങളില്‍ ഞാന്‍ സഞ്ചരിച്ച  ഓരോ മൈലും, ഞാന്‍ കഴിച്ച ഒരോ ഭക്ഷണവും, ഞാന്‍ പരിചയപ്പെട്ട ഓരോ മനുഷ്യനും, ഞാന്‍ ഉറങ്ങിയ ഓരോ മുറിയും, എന്നെ ഭയങ്കരമായി അമ്പരപ്പിക്കാറുണ്ട്. എത്ര സാധാരണമാണ് അതെല്ലാം എന്ന് തോന്നിയാലും, ചില നേരങ്ങളില്‍ എന്റെ സങ്കല്‍പങ്ങള്‍ക്കും അതീതമാണത്

Image Full Width
Image Caption
പ്രിയ ജോസഫ്
Text Formatted

രാത്രി പന്ത്രണ്ട് മണിക്കാണ് കോട്ടയത്തുനിന്ന് തിരുവനന്തപുരം എയര്‍പോട്ടിലേക്ക് പോയത്. തൊട്ടടുത്ത് കൊച്ചിയില്‍ എയര്‍പോട്ടുണ്ടായിട്ട് എന്തുകൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നാലോചിച്ചു. പക്ഷെ ആരോടും ചോദിച്ചില്ല. 

അതിന് തലേദിവസം മമ്മിയെ എറണാകുളത്തേക്ക് ഫോണില്‍ വിളിച്ച് കരഞ്ഞു. എന്തിനാണ് കരയുന്നതെന്നോ, എന്റെ മനസ്സില്‍ തോന്നുന്ന സങ്കടത്തിന് വ്യക്തമായ രൂപം കൊടുക്കാനോ എനിക്ക് കഴിഞ്ഞില്ല.

""നീയിങ്ങനെ കരഞ്ഞ് എന്നെ വിഷമിപ്പിക്കല്ലെ പ്രിയാ, നാളെ എയര്‍പോട്ടില്‍ കാണാം'' എന്നു പറഞ്ഞ് മമ്മി ഫോണ്‍ വച്ചു.
ഫോണ്‍ വെക്കുന്നതിനുമുന്‍പ് എന്തോ ഓര്‍ത്തിട്ടെന്ന പോലെ മമ്മി ചോദിച്ചു:""ഞാന്‍ വാങ്ങിത്തന്ന ആ വെള്ള ഫ്രോക്കല്ലെ നീ ഇടുന്നത്''. 
വെള്ളയില്‍ കറുത്ത വരകളുള്ള ആ ഭംഗിയുള്ള കോട്ടണ്‍ ഫ്രോക്ക്, "
"ഇതു നീ അമേരിക്കക്ക് പോകുമ്പോള്‍ ഫ്‌ലൈറ്റില്‍ ഇടാന്‍'' 
എന്ന് പറഞ്ഞ് മമ്മി ഇഷ്ടത്തോടെ സെലക്റ്റ് ചെയ്തു തരുമ്പോള്‍, കല്യാണത്തിനുണ്ടായ പണച്ചെലവ് നന്നായി അറിയാവുന്ന എനിക്ക് വല്ലാത്ത സങ്കടം തോന്നിയിരുന്നു.

portrait of priya
പ്രിയ ജോസഫ്

പക്ഷെ ഒരു സങ്കടത്തിനും ആര്‍ത്തലച്ച് വളരാനുള്ള വെള്ളവും വളവും തരുന്ന രീതി ഒരുകാലത്തും വീട്ടിലുണ്ടായിരുന്നില്ല. എന്തെങ്കിലും വിഷമമുണ്ടെങ്കിലോ, എന്തെങ്കിലും കാര്യം നടക്കാതിരുന്നാലോ ആ ഒരു ദിവസം മാത്രം അതോര്‍ത്ത് കരയാനോ, എണ്ണിപെറുക്കി കുറ്റം പറയാനോ അനുവദിക്കും. അടുത്ത ദിവസം ""വാട്ട് ഈസ് നെക്സ്റ്റ്'' എന്ന ചോദ്യവും അതിനുള്ള ഉത്തരവും മാത്രമെ കാണാവൂ എന്നതാണ് വീട്ടിലെ ര