Saturday, 22 January 2022

കഥ


Text Formatted
മമ്മിചാച്ചനമ്മച്ചി
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

മ്മിക്കും ചാച്ചനും പിന്നാലെ വല്യമ്മച്ചികൂടി പോയതോടെ വന്നുകൂടിയ അനാഥത്വത്തില്‍ അകപെട്ടുപോവാതിരിക്കാന്‍, താന്‍ സ്വയം സൃഷ്ടിച്ചെടുത്ത തിരക്കുകളില്‍  മുഴുകിക്കഴിയുമ്പോഴാണ് മനസിന്റെ അനശ്വരതയിലും അമാനുഷികതയിലും എലിസബത്ത് ഗാഢമായി വിശ്വസിച്ചു തുടങ്ങിയത്.  പ്രകാശവര്‍ഷങ്ങള്‍ക്കും അപ്പുറം നിന്നുള്ള ദൃശ്യതയിലേയ്ക്ക്  നടന്നു തുടങ്ങിയതാണ് ആ വിശ്വാസത്തിന്റെ ആദ്യപടി. അവിടുന്നങ്ങോട്ട് ഉള്‍വിളികളുടെ സാധ്യതകളില്‍ അവള്‍ ദൃഢമായി വിശ്വസിച്ചു തുടങ്ങി. അതെങ്ങനെയാണ് എന്ന കാര്യത്തില്‍ അവള്‍ക്ക് തീരെ വ്യക്തതയില്ലായിരുന്നു. ആത്മാക്കള്‍ അനശ്വരമാണെന്നും പ്രിയ്യപ്പെട്ടവരെ ഒറ്റയ്ക്കാക്കി അകന്നുപോവാന്‍ അവര്‍ക്കാവില്ലെന്നും അക്കാരണത്താല്‍ അവര്‍ തനിക്കൊപ്പം തന്നെയുണ്ടെന്നും പൊടുന്നനെ ഒരു ദിവസം അവള്‍ക്ക് ബോധ്യപ്പെടുകയായിരുന്നു എന്നു വേണം പറയാന്‍. 

ആ നിമിഷം വരെ സെമിത്തേരിക്കും തന്റെ വീടിനും ഇടയില്‍ അനാഥത്വത്തിന്റെ കുരുക്കില്‍പ്പെട്ട് അവള്‍ ചഞ്ചലചിത്തയായി ഉലഞ്ഞു. ആ നിമിഷം ഒരര്‍ത്ഥത്തില്‍ എലിസബത്തിന്റെ പുനര്‍ജന്മം  തന്നെയായിരുന്നു.  പിന്നീടങ്ങോട്ട് ദുരൂഹതകളാല്‍ ചുറ്റപ്പെട്ടതെങ്കിലും ഊര്‍ജ്ജസ്വലമായ ഒരു ജീവിതം അവള്‍ക്കുണ്ടായതായി പില്ക്കാലത്ത് എലിസബത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്.

എലിസബത്തിന്റെ ഉയര്‍ത്തെഴുന്നേല്പിനു ശേഷം ചുരുങ്ങിയ കാലത്തിനിടയില്‍ തന്നെ ഓഫീസ് സമയം അവസാനിച്ചയുടന്‍ അപ്രത്യക്ഷമാകുന്ന എലിസബത്ത് സുഹൃത്തുക്കള്‍ക്കിടയിലൊരു ദുരൂഹതയായിത്തീര്‍ന്നിരുന്നു. എങ്ങോട്ട് പോകുന്നുവെന്ന രഹസ്യം  ആരോടും വെളിപ്പെടുത്തുവാന്‍ അവള്‍ തയ്യാറായില്ല.  പലദിവസങ്ങളിലായി ഒന്നിലധികം സുഹൃത്തുക്കള്‍ ചന്തയില്‍ വെച്ച് അവളെ കണ്ടെത്തിയതോടെ അവ്യക്തതയുടെ തോത് വര്‍ദ്ധിക്കുകയും. സ്വാഭാവിക കൗതുകം കൊണ്ട് പലരും അവളെ പിന്തുടരുകയും ചെയ്തു. അതില്‍ നിന്നും മനസിലായതിങ്ങനെ - ഓഫീസ് വിട്ടാലുടന്‍ മാര്‍