Saturday, 22 January 2022

മഹാനഗരത്തിന്റെ കഥ


Text Formatted

മാട്ടുംഗ മിറാക്ക്​ൾ

ബോംബെയിലെ മലയാളികളടക്കമുള്ള ദക്ഷിണേന്ത്യക്കാരുടെ തട്ടകമായ മാട്ടുംഗയുടെ വൈചിത്ര്യമാർന്ന ജീവിതങ്ങളിലേക്ക്​, വർഷങ്ങൾക്കുശേഷം ഒരു തിരിച്ചുപോക്ക്​

Image Full Width
Image Caption
മാട്ടുംഗയിലെ പ്രശസ്തമായ ഇറാനിയന്‍ കഫെ 'കൂളര്‍ ആന്റ് കമ്പനി'
Text Formatted

ര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ബോംബെയിലെത്തി.
ബാന്ദ്ര ഗവ. കോളനിയില്‍നിന്ന് ബസ്​ പിടിച്ച് റെയില്‍വെ സ്റ്റേഷനില്‍ വന്നപ്പോള്‍ സമയം രാവിലെ ഒമ്പത് കഴിഞ്ഞിരുന്നു. ഓഫീസുകളിലേയ്ക്ക് തിരക്കിട്ടോടുന്ന വൈറ്റ്‌കോളര്‍ ജീവനക്കാര്‍. ‘മല്ലികൈപ്പു മുളം അഞ്ചുരൂപൈ' എന്ന്​ കരയുന്ന സ്വരത്തില്‍ പറയുന്ന തമിഴ്‌ പെണ്‍കുട്ടിയുടെ ശബ്ദം ആൾക്കൂട്ടത്തിൽ ഞെരിഞ്ഞമരുകയാണ്​.  ‘അള്ളാ കാനാം സെ, ഭഗ്വാന്‍ കാ നാം സെ, കുച്ച് മദത് കരോ സാഹേബ്' എന്ന്​ വിലപിക്കുന്ന യാചകര്‍... ഏതെങ്കിലുമൊരു ദൈവം തങ്ങളില്‍ പ്രസാദിക്കട്ടെ എന്നാണ് അവരുടെ പ്രാര്‍ത്ഥന. 
കടകടാരവം മുഴക്കി പാഞ്ഞുവരുന്ന സബര്‍ബൻ ട്രെയിനുകളിൽനിന്ന്​ പരശ്ശതം യാത്രികർ സാഹസികമായി ഇറങ്ങുകയും കയറുകയും ചെയ്യുന്ന അമ്പരപ്പിക്കുന്ന കാഴ്ചക്കും മാറ്റമില്ല. വീരാറില്‍നിന്ന് ദാദര്‍ വരെയുള്ള 12 ബോഗികളുള്ള  ‘ബാരാഡബ്ബ’ ഫാസ്റ്റ് ബാന്ദ്രയിലെത്തി. അതില്‍ അധികം തിരക്കുണ്ടായിരുന്നില്ല. മാഹിം സ്റ്റേഷന്‍ പിന്നിട്ട് വണ്ടി മാട്ടുംഗ റോഡ് സ്റ്റേഷനിൽ നിർത്താതെ ദാദര്‍ വെസ്റ്റേണ്‍ റെയില്‍വേ 5-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ യാത്ര അവസാനിപ്പിച്ചു.

തീതുപ്പി പാഞ്ഞുപോകുന്ന കാലങ്ങൾക്കൊപ്പം എത്രയോ മനുഷ്യരുമുണ്ട്​; ഒരു മാറ്റവുമില്ലാതെ... മഹാനഗരത്തിനുമില്ല, മാറ്റം.

നടക്കാന്‍  മാത്രം ദൂരമുള്ള മാട്ടുംഗയിലേയ്ക്ക് അനാവശ്യമായി ടാക്‌സി പിടിച്ചു. പ്രായത്തിന്റെ വിവശത വല്ലാതെ വലയ്ക്കുന്നു. ടാക്‌സിക്കാരനോട്  ‘മാട്ടുംഗ തക്' എന്നുപറഞ്ഞപ്പോള്‍ ചെറിയ സവാരിയില്‍ അയാൾക്ക്​ വലിയ താൽപര്യം കണ്ടില്ല. എങ്കിലും ടാക്‌സിവാലകളുടെ  പൊതുസ്വഭാവമനുസരിച്ച് കാറിന്റെ മുന്‍ഡോര്‍ തുറന്നുപിടിച്ച് അയാള്‍ പറഞ്ഞു;  ‘ബൈഠിയേ...'
മീറ്റര്‍ താഴ്​ത്തി വയോധികനായ ഡ്രൈവർ ഫിയറ്റ് മുന്നോട്ടെടുത്തു. മുരള്‍ച്ചയോടെ  ഒരു ശരം പോലെ പാഞ്ഞ് പോദ്ദാര്‍ കോളേജും മാട്ടുംഗ ജിംഖാനയും താണ്ടി മാട്ടുംഗ കാര്‍ കബൂത്തര്‍ ഖാനയില്‍ നിര്‍ത്തി. ടാക്‌സിക്കൂലിയും പത്തുരൂപ ദക്ഷിണയും നൽകിയിട്ടും ടാക്‌സിവാലയുടെ മുഖം പ്രസന്നമായില്ല. ‘‘ഇത്‌നാ മെഹംഗായി! ലോഗ്‌കൊ രോജ്ഗാര്‍ നഹി. കൈസേ ദിന്‍ കാഠേഗാ.’’ പെട്രോളിന്റെ തീ പ