Tuesday, 16 August 2022

പുസ്​തക ഭാഗം


Text Formatted

അക്രമിക്കൂട്ടങ്ങളെക്കുറിച്ചുള്ള ഏറ്റവും ഭയാനകമായ കാര്യം

ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയുടെ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ എന്‍.ഡി.ടി.വി.ക്കുവേണ്ടി റിപ്പോര്‍ട്ടുചെയ്ത മാധ്യമപ്രവര്‍ത്തക രേവതി ലോളിന്റെ 'ദി അനാറ്റമി ഓഫ് ഹെയ്റ്റ്' വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ കൃത്യമായി വിശലകനം ചെയ്യുന്ന പുസ്തകമാണ്. ആ പുസ്തകത്തില്‍നിന്നുള്ള ഭാഗം
 

Image Full Width
Image Caption
രേവതി ലോള്‍

Text Formatted

ആമുഖക്കുറിപ്പ്​ / ശ്രീജിത്ത്​ ദിവാകരൻ

ഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയജീവി എന്ന നിലയില്‍ ബാധിച്ച നിരാശയും അസ്വസ്ഥതയും ഒന്നടങ്ങിയപ്പോള്‍ എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യം ആകെ ഉലച്ചുകൊണ്ട് അവശേഷിച്ചു. ഫാസിസം എങ്ങനെയാണ് ദരിദ്രജനകോടികള്‍ക്ക് സ്വീകാര്യമായ ഒരു ഭരണവ്യവസ്ഥയായി മാറുന്നത് എന്നതായിരുന്നു അലട്ടുന്ന ചോദ്യം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടെ യാത്രചെയ്യുകയും ധാരാളം മനുഷ്യരെ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. ദരിദ്രരും ദുഃഖിതരുമായ മനുഷ്യര്‍. അസംതൃപ്തിയും ദുഃഖവും നിരാശയുമാണ് പൊതുവേ ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഭാവം. ബാങ്കിനുമുന്നില്‍ ക്യൂ നിന്ന് തളര്‍ന്നവരുണ്ട്, മരിച്ചവരുടെ ബന്ധുക്കളുണ്ട്, കൃഷി നശിച്ചവരുണ്ട്, ജോലി പോയവരുണ്ട്, വെള്ളവും വെളിച്ചവും കിട്ടാത്തവരുണ്ട്, അനസ്യൂതം അനീതിക്കിരയാകുന്നവരുണ്ട്. ഒരു തരത്തിലും ഒരു സര്‍ക്കാരിനും അനുകൂലമായ മനുഷ്യരല്ല ഇവര്‍. പക്ഷേ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ജയിക്കുമെന്നാണ് പൊതുവേയുള്ള അന്തരീക്ഷം പറയുന്നത്. അതെങ്ങനെയാണ്. അതിനുള്ള ഉത്തരം പിന്നെയാണ് കിട്ടിയത്. 

നാല് സംസ്ഥാനങ്ങളിലെ യാത്ര കഴിഞ്ഞ് തിരികെ ഡല്‍ഹിയിലെത്തി അവസാന ലാപിലെ ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ അന്ന് ഓഫീസിലേയ്ക്ക് പോകുന്നതിന് മെട്രോ സ്റ്റേഷനിലെത്താന്‍ സൈക്കിള്‍ റിക്ഷയില്‍ കയറി. അതിഭയാനകമാം വിധം ചൂടുള്ള മേയ്. രാവിലെ ഒന്‍പത്- പത്ത് മണിക്കൊക്കെ സൂര്യന്‍ ഉഗ്രപ്രതാപിയാണ്. മെലിഞ്ഞ, ഉള്ളതില്‍ വളരെയധികം പ്രായം തോന്നിക്കുന്ന, ഒരു കൈയ്യില്ലാ ബനിയനും മുഷിഞ്ഞ ദോത്തിയും ധരിച്ച മനുഷ്യന്‍ ഭാരക്കൂടുതലുള്ള എന്നെയും വഹിച്ച്​ എഴുന്നേറ്റുനിന്ന് സൈക്കിള്‍ ചവിട്ടി. തിരഞ്ഞെടുപ്പ് ദിവസമായതിനാല്‍ ഒരു സംഭാഷണം ആരംഭിക്കാനുള്ള വ്യഗ്രതയോടെ വോട്ട് ചെയ്​തോ​ എന്നുഞാന്‍ ചോദിച്ചു. ചിരിച്ചുകൊണ്ട് ഡല്‍ഹിജീവിതം കൊണ്ടും മലിനമാകാത്