Saturday, 22 January 2022

ആത്മകഥ


Text Formatted

എന്റെ കഥ (എന്റെ ആണുങ്ങളുടെയും)

മഹാവ്യസനങ്ങളുടെ വിശുദ്ധമറിയം 
മഹാവിഷാദങ്ങളുടെ കന്യാമറിയം

ഒരിക്കല്‍ ഭര്‍ത്താവ് എന്നെ  ‘വെടി, പത്തുരൂപ വെടി' എന്നു വിളിച്ചു. ആ വാക്കുകളുടെ തീവ്രത എന്നെ ഒരു മാന്തമീനിനെ ചട്ടിയിലെന്നവണ്ണം തൊലിയുരിയിപ്പിച്ചു. കഴുത്തില്‍ അയാള്‍ കെട്ടിയ താലി കാക്കാപ്പൊന്നുപോലെ കറുത്തിരുന്നു. അതെന്റെ ഗതികേടുകളെ  സദാ ഓര്‍മിപ്പിച്ചു. ആ സംഭവത്തിനു ശേഷം ഞാന്‍ ആ താലി കഴുത്തില്‍ അണിഞ്ഞതേയില്ല. അന്നുമില്ല ഇന്നുമില്ല- 
​​​​​​​എന്റെ പുരുഷന്മാരെക്കുറിച്ച്​ ഞാൻ എഴുതിത്തുടങ്ങുകയാണ്​. ‘എന്റെ കഥ’ എന്ന ആത്മകഥയുടെ രണ്ടാം ഭാഗം തുടങ്ങുന്നു

Image Full Width
Image Caption
ഇന്ദുമേനോൻ
Text Formatted

നിക്കും എന്റെ പുരുഷന്മാര്‍ക്കും ഇടയിലെ രസതന്ത്രങ്ങള്‍ ഒരു കാലത്തും ശരിയായി വന്നിരുന്നില്ല. എന്റെ പുരുഷന്മാരെന്നാല്‍ ഞാനുമായി എന്തെങ്കിലും തരത്തില്‍ രക്തബന്ധമുള്ളവര്‍, സുഹൃത്തുക്കള്‍, പലലോകകാലങ്ങളില്‍ ഞാന്‍ കാണുകയും ഇടപഴകുകയും ചെയ്തവര്‍, ഇടപഴകാത്തവര്‍... അങ്ങനെ ആരുമാവാം. ഏതു പുരുഷക്കലര്‍പ്പിലും ഞങ്ങള്‍ പരസ്പരം ഉമിത്തീപ്പുകഞ്ഞു. ഞാനും അവരും ഒരു പോലെ നീറി. സ്‌നേഹത്തിന്റെ കൊടിയ ഉഷ്ണങ്ങള്‍, വെറുപ്പിന്റെ കഠിനപര്‍വങ്ങള്‍, പ്രേമത്തിന്റെ തീക്കുളിര്‍ക്കാറ്റ്, വാത്സല്യത്തിന്റെ വെണ്ണ മണക്കുന്ന പൊൻവിരലുകള്‍, ‘ഇന്റെ കുട്ട്യേ' എന്ന ഓമനവിളി.

സ്‌നേഹാധിക്യം തന്നെ പലപ്പോഴും എനിയ്ക്ക് ബാധ്യതയായി. എനിക്കു കിട്ടിയ വലിയ പഠനാവസരങ്ങളെ അദ്ദേഹം നിസ്സാരമായി തള്ളിക്കളഞ്ഞു. ജെ.എൻ.യു.വിലോ ഡി.യു.വിലോ പഠിക്കാനുള്ള എന്റെ ആഗ്രഹങ്ങളെ അച്​ഛൻ ശ്രദ്ധിച്ചതേയില്ല.

അമ്ലവും ക്ഷാരവും മണ്ണും മണവും കണ്ണീരും കലര്‍ന്ന ബന്ധബന്ധനങ്ങള്‍ എല്ലാം എന്നെ ശ്വാസം മുട്ടിച്ചു. അപൂര്‍വം ചിലരെ മാറ്റിനിര്‍ത്തിയാല്‍ അസഹിഷ്ണുതയുടെയും ഈഗോയുടെയും അസ്വാരസ്യങ്ങളുടെയും വെറുപ്പിന്റെയും പ്രേമത്തിന്റെയും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ കുപ്പിക്കഴുത്തുവഴികളിലൂടെ ഞാന്‍ വായുകിട്ടാതെ ചെകിള പൊളിച്ച്​ കരയില്‍ വാല്‍ തല്ലിയ മീന്‍ പോലെ ജീവന്‍ മുട്ടിത്തന്നെയാണ് നടന്നത്. ചെറിയ ഒന്നോ രണ്ടോ ഉരസലുകളെ മാറ്റിനിര്‍ത്തിയാല്‍ എന്റെ അച്ഛനുമായി മാത്രമാണ് എനിയ്ക്ക് ഏറ്റവും നല്ല ബന്ധമുണ്ടായിരുന്നത്. ഏറ്റവും ശാശ്വതമായിരുന്നത് എന്നുവേണം പറയാന്‍. അദ്ദേഹം എന്