Saturday, 22 January 2022

ആവർത്തനപ്പട്ടികയിലെ ജീവിതം- 27


Text Formatted

ചില നിയോഗങ്ങൾ

എന്റെ കാലുകളിടറുമ്പോഴും, ഓരോ വീഴ്ചയിലും ഞാനവളെ ഓര്‍ക്കും! അപ്പോഴാ വീഴ്ചകളുടെയും മുറിവുകളുടെയും ആഘാതം എന്നില്‍നിന്നകലും. എന്റെ ജീവിതം സാര്‍ത്ഥകമാക്കാന്‍ അവളെനിക്കാണ് അവസരം തന്നതെന്ന് പലപ്പോഴും എനിക്കു തോന്നും.

Image Full Width
Image Caption
ചിത്രീകരണം : പ്രദീപ് പുരുഷോത്തമന്‍.
Text Formatted

ഫാക്ട് ടെക്‌നിക്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ ജീവിതം  കൂടുതല്‍ അര്‍ത്ഥപൂര്‍ണമായതുപോലെ തോന്നിത്തുടങ്ങി. വിവിധ ക്ലാസുകളില്‍നിന്നാണ് സൊസൈറ്റിയ്ക്ക് വരുമാനം ഉണ്ടാക്കിയിരുന്നത്. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഫിനിഷിങ് സ്‌കൂള്‍ എന്നൊരു സങ്കല്പം ഞങ്ങള്‍ തുടങ്ങിവച്ചു. എന്‍ജിനീയറിങ് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫാക്ടിലെ പരിചയസമ്പന്നരായ എന്‍ജിനീയര്‍മാരുമായി സംവദിക്കാനും ഫാക്ടിലെ പ്രവര്‍ത്തനം നേരിട്ടു പരിചയപ്പെടാനുമുള്ള അവസരമുണ്ടാക്കുന്ന  വേദിയായിരുന്നു അത്. വിവിധ കോളേജുകളില്‍നിന്ന് അനേകം വിദ്യാര്‍ത്ഥികള്‍ ഈ പ്രോഗ്രാമുകളില്‍ പങ്കെടുത്തു. ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ ക്ലാസുകള്‍ കോളേജുകളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് സ്ഥിരമായി നടത്തിവരുന്നു. കൂടാതെ ബോയിലര്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷകളെഴുതുന്നവര്‍ക്ക് നടത്തിവന്നിരുന്ന ക്ലാസുകളും സൊസൈറ്റിക്ക് വരുമാനമുണ്ടാക്കിക്കൊടുത്തു.

pradeep

പൊതുസമൂഹത്തിന് ഉപകാരപ്രദമാവുന്ന എന്തെങ്കിലും കാര്യങ്ങള്‍കൂടി ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതനുസരിച്ച് വരുമാനമുണ്ടാക്കുന്ന രണ്ട് പ്രോഗ്രാമുകള്‍ ചെയ്തു കഴിഞ്ഞാല്‍ അടുത്ത പ്രോഗ്രാം സ്‌കൂള്‍ കുട്ടികള്‍ക്കായി സൗജന്യമായി ചെയ്തുകൊടുക്കണം എന്ന് തീരുമാനമെടുത്തു. അതുപ്രകാരം, ഏലൂരിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി സൗജന്യ പ്രോഗ്രാമുകള്‍ ചെയ്തുകൊടുക്കാനാരംഭിച്ചത് സൊസൈറ്റിയെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാക്കി. ലളിതമായ പരീക്ഷണങ്ങളിലൂടെയും  ഉദാഹരണങ്ങളിലൂടെയും കുട്ടികളുടെ ശാസ്ത്രബോധത്തെയുണര്‍ത്താന്‍ കഴിഞ്ഞ ക്ലാസുകളായിരുന്ന അവയെല്ലാം.
അക്കാലത്തുതന്നെയാണ് ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക്​ രണ്ടുദിവസത്തെ സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു തുടങ്ങ