Saturday, 22 January 2022

സിനിമാ പഠനം


Text Formatted

ഇത് അന്യഗ്രഹ ജീവിതമല്ല, തീച്ചാമുണ്ഡിയുടേതുതന്നെ

‘ചുരുളി’യിലെ തെറിയിലെ ചുരുളുകൾ അഴിക്കുമ്പോൾ

‘ചുരുളി’യിലെ തെറിയെ വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും അതിന്റെ കാരണങ്ങളിലേക്കു കടക്കുന്നില്ല. ‘ചുരുളി’യിലെ സവിശേഷമായ ആറ് ചുരുളുകളിൽ നിന്ന് എന്തുകൊണ്ട് ചുരുളിക്കാർ തെറിവിളിക്കുന്നു എന്ന അന്വേഷണം

Image Full Width
Image Caption
വിനയ്​ ഫോർട്ട്​ ‘ചുരുളി’യില്‍
Text Formatted

‘ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ’യെന്ന ചോദ്യത്തിനുള്ള പ്രതികരണമായി  ‘പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ’ എന്ന പഴഞ്ചൊല്ലിനെ വായിക്കാം. അധികാരത്തിന്റെ രഹസ്യവേഴ്ചക്കാലത്തെ അടയാളമായിട്ടാണ് ആദ്യം പറഞ്ഞ പഴഞ്ചൊല്ല് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ‘മരക്കാർ’ എന്ന ചലച്ചിത്രത്തിൽ ഒരു നാടുവാഴി പോർച്ചുഗീസ്​ സഹകരണത്തെ സാധൂകരിക്കുന്നത് ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേയെന്ന് ചോദിച്ചുകൊണ്ടാണ്.
രണ്ടാമത്തെ പഴഞ്ചൊല്ല് ഈ രഹസ്യവേഴ്ചകൾക്കെതിരായ സന്ദർഭങ്ങളിലാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്.  ‘നന്ദിയില്ലാത്ത കൂട്ട’മെന്ന ജന്മിത്വഭാവനയാണ് ‘പാലം കടന്നാലോ കൂരായണ’യിൽ പ്രത്യക്ഷപ്പെടുന്നത്. സഹായം സ്വീകരിച്ചവർ ജീവിതകാലം മുഴുവൻ നന്ദിയുള്ളവരായിരിക്കണമെന്ന അധികാരാ ഭിലാഷത്തെയാണ്  ‘കൂരായണ’ നേരിടുന്നത്. ഈയൊരു കോണിൽ നിന്നുകൊണ്ട് ചുരുളിക്കാർ പാലം കടന്നതിനുശേഷം എന്തുകൊണ്ട്  ‘കൂരായണ’ പാടുന്നുവെന്ന് നോക്കാവുന്നതാണ്. ചുരുളിയിലെ തെറിവിളിയെ അനുകൂലിക്കുന്നവരോ പ്രതികൂലിക്കുന്നവരോ അതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ചുരുളിയിലേക്ക് ചുറ്റിയാൽ ഇത്തരം കാരണങ്ങളുടെ ചുരുളുകൾ അഴിയുക തന്നെ ചെയ്യും.

പുറമേ നിന്നുള്ള ചുഴിഞ്ഞുനോട്ടങ്ങൾക്കെതിരെയാണ് ചുരുളിക്കാർ തെറി വിളിക്കുന്നത്. ചലച്ചിത്രത്തിലാകട്ടെ ദൃശ്യങ്ങളുടെ സാധ്യതകൾ കൂടി ഉപയോഗിച്ച് ഇത്തരം നോട്ടങ്ങൾക്ക് ബദലനുഭൂതികളുണ്ടാക്കുന്നു.

ഒന്നാം ചുരുൾ: മാടനെ ചുമക്കുന്ന തിരുമേനി

കുറ്റവാളിയുടെ വാസസ്​ഥലം എവിടെയാണ്? കുറ്റവാളികൾക്ക് മാത്രമായി ഒരു ദേശമുണ്ടോ? അങ്ങനെ കുറ്റം ചെയ്യുന്നവർക്ക് മാത്രമായി ഒരു ഇടമുണ്ടെന്നും അവിടെ ക്രിമിനലുകൾ മദോന്മത്തരായി ആടാറുമുണ്ടെന്നുള്ളത് ഒരു ജന്മി–കൊളോണിയൽ ഭാവനയാണ്. ഈ ഭാവനയെ മുറിവേൽപ്പിക്കുന്ന കഥയാണ് തിരുമേനി–മാടന്റ