Saturday, 22 January 2022

കവി വായന


Text Formatted

ഒരു ചെറിയ മഞ്ഞ പേരയ്ക്ക

അസാധാരാണമായതൊന്നും റഫീക്ക് എഴുതുന്നില്ല. മമതകളും മതിപ്പുകളും അല്ലാതെ മദിപ്പുകളും തിമിര്‍പ്പുകളും അയാള്‍ക്കില്ല. സാധാരണ ജീവിതം മാത്രം. കാഴ്ചക്കോണാണ് സാധാരണമല്ലാത്തത്: റഫീക്ക്​ തിരുവള്ളൂരിന്റെ കവിതകളിലൂടെ

Image Full Width
Image Caption
റഫീക്ക്​ തിരുവള്ളൂര്​
Text Formatted

ല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്തവരുടേയും ആദ്യ ആവിഷ്‌കാരവും കവിത തന്നെ. രൂപപരമായി ചെറുതും എളുതും ആയി ആവിഷ്‌ക്കരിക്കാനുള്ള സൗകര്യം ഒരു കാരണമായിരിക്കാം. ഭാവപരമായ ചുരുക്കെഴുത്തിനുള്ള സാധ്യത മറ്റൊരു കാരണമായിരിക്കാം. സംഗീതബന്ധം കൊണ്ടാകാം. മാധ്യമം അനുവദിക്കുന്ന വ്യക്തിപരതയും സ്വകാര്യതയും വൈകാരികതയെ ഏതളവിലും വഹിക്കാനുള്ള കെല്‍പും ഇനിയൊരു കാരണമാവാം. മറ്റ് സാമൂഹ്യ, രാഷ്ട്രീയ കാരണങ്ങളും ഉണ്ട്.

 ഉദാഹരണത്തിന് സ്ത്രീകള്‍ കടുത്ത മത, സാമുദായിക അടിച്ചമര്‍ത്തലുകള്‍ നേരിടുന്ന സമൂഹങ്ങളില്‍ മിക്കപ്പോഴും എഴുതുക കവിതയാണ്. കവിതയില്‍ അവളവളെ, രഹസ്യങ്ങളെ, ഒളിച്ചുകടത്താന്‍ കഴിയും എന്നാണ്  ആ ദേശങ്ങളിലെ പെണ്‍കവികള്‍ പറയുക. എത്ര കര്‍ശനമായ അധികാരത്തിന്റെ ദൃഷ്ടിയേയും കബളിപ്പിച്ച് കവിതയ്ക്കുള്ളില്‍ ഒരാള്‍ക്ക്, ഒരു ദേശത്തിന്, കാലത്തിന്, കാലങ്ങളോളം ഒളിച്ചിരിക്കുവാനും അങ്ങനെ സ്വയം രേഖപ്പെടുത്തുവാനും അതിജീവിക്കുവാനും കഴിയും. മത / രാഷ്ട്രീയ അധികാരത്തിന് അതു കണ്ടുപിടിക്കുക എളുപ്പമല്ല. അതിന് ഭാവുകത്വപരമായ സൂക്ഷ്മദൃഷ്ടി ആവശ്യമാണ്. കലയുടെ ലാവണ്യദൃഷ്ടി. ഹിംസാധികാരത്തിന് ഒരുകാലത്തും ആ ദൃഷ്ടി ഇല്ലാത്തതുകൊണ്ട്  കവിത അതിന് പിടികൊടുക്കാത്ത സ്വതന്ത്രജീവിയായി ഏതുകാലത്തും പുലര്‍ന്നുപോരുന്നു. 

Rafeeq
കവിതയില്‍ അവളവളെ, രഹസ്യങ്ങളെ, ഒളിച്ചുകടത്താന്‍ കഴിയും എന്നാണ്  ആ ദേശങ്ങളിലെ പെണ്‍കവികള്‍ പറയുക./Photo : Wikimedia Commons

കവിത ആദ്യാവിഷ്‌കാരമാവുന്നതിന് വളരെ പ്രധാനവും പ്രാഥമികവുമായ മറ്റൊരു കാരണം, ഭാഷയുടെ ദീര്‍ഘമായ ഓര്‍മ നല്‍കുന്ന ധൈര്യവും സ്വാതന്ത്ര്യവും ആയിരിക്കണം. എഴു