Saturday, 22 January 2022

ഭാവി മാധ്യമം


Text Formatted

ഡിജിറ്റൽ മീഡിയ: പുതിയ കോളനികളും
വിശ്വാസ്യതാ പ്രതിസന്ധികളും

സോഷ്യല്‍ മീഡിയയുടെ സ്വാധീനം മുഖ്യധാരയിലുണ്ട് എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത തരത്തിലാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുക പ്രയാസമാണ്. വിശ്വാസ്യതയുള്ള കണ്ടൻറ്​ ലഭിക്കുന്നതിന് സബ്‌സ്‌ക്രിപ്ഷനെ ആശ്രയിക്കേണ്ടിവരും.

Image Full Width
Text Formatted

ഡിജിറ്റല്‍ മാധ്യമത്തിന്റെ ആഗോളതലത്തിലുള്ള നിലവിലെ അവസ്ഥയെ കുറിച്ച് റോയിട്ടേഴ്‌സിന്റെ 2021-ലെ മീഡിയ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അതുപ്രകാരം, ഇന്ത്യയില്‍ വര്‍ധിച്ച തോതിൽ സ്മാര്‍ട്ട്‌ഫോണ്‍ പെനട്രേഷന്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ 600 ദശലക്ഷത്തോളമാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. അതില്‍ വലിയൊരു വിഭാഗം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, വാര്‍ത്തയുടെയും വാര്‍ത്താമാധ്യമങ്ങളുടെയും കണ്‍സപ്ഷന്‍ പാറ്റേണില്‍ വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടില്‍ പരിഗണിച്ച മറ്റൊരു വിഷയം, വാര്‍ത്തകളുടെ വിശ്വാസ്യത ആണ്. 46 രാജ്യങ്ങളുള്ള ലിസ്റ്റില്‍ ഇന്ത്യയുടെ സ്ഥാനം 31 ആണ്. വാര്‍ത്തകളുടെ വിശ്വാസ്യത ഏറ്റവും കുറവുള്ള രാജ്യം യു.എസ് ആണ്. ഈ ഡാറ്റയെല്ലാം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. 

പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത തരത്തിലാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുക പ്രയാസമാണ്. വിശ്വാസ്യതയുള്ള കണ്ടൻറ്​ ലഭിക്കുന്നതിന് സബ്‌സ്‌ക്രിപ്ഷനെ ആശ്രയിക്കേണ്ടിവരും.

സ്മാര്‍ട്ട്‌ഫോണ്‍ കേന്ദ്രീകരിച്ചുള്ള ഒരു ഡീറ്റെയില്‍ ന്യൂസ് കണ്‍സപ്ഷനിലേക്കും ഇന്‍ഫര്‍മേഷന്‍ കണ്‍സപ്ഷനിലേക്കും ലോകക്രമം മാറിക്കൊണ്ടിരിക്കുന്നു. അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ് ഇവിടെ പരിഗണിക്കേണ്ടത്. ഒന്ന്, പ്ലാറ്റ്ഫോം. രണ്ട്, ഹാര്‍ഡ് വെയര്‍. പ്ലാറ്റ്ഫോമിന്റെയും ഹാര്‍ഡ് വെയറിന്റെയും തലത്തില്‍ നടക്കുന്ന വലിയ തോതിലുള്ള കോണ്‍ഗ്ലോമറേഷനും (Conglomeration) കോര്‍പറേറ്റ് ആധിപത്യവും കാണാതിരിക്കാന്‍ പറ്റില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വൈവിധ്യമാര്‍ന്ന മേഖല നമ്മള്‍ കാണുന്നു. പഴയ മുതലാളിത്തത്തിന്റെ സ്വഭാവമായിരുന്നു ഹോമോജനൈസ് ചെയ്യുക എന്നത്. മക്‌ഡൊണാള്‍ഡൈസേഷന്‍, യൂണിഫോമൈസേഷന്‍ എന്നൊക്കെ പറഞ്ഞിരുന്ന ആ കാലഘട്ടത്തില്‍ നിന്നു മാറി, ഇപ്പോള്‍ ഹോമോജനിറ്റിക്കിന്​ വ