Friday, 21 January 2022

കർഷക സമരവും സ്​ത്രീ നേതൃത്വവും


Text Formatted

ഹരിതവിപ്ലവം ഞങ്ങള്‍ക്ക് കുറേയധികം കീടനാശിനികളെയാണ്​ തന്നത്, ഞങ്ങളുടെ ഭൂമി അതിനടിമയായിക്കഴിഞ്ഞു

സ്വന്തം ആവശ്യങ്ങള്‍ക്ക് പോലുമുള്ള പച്ചക്കറികളോ നെല്ലോ ഗോതമ്പോ കര്‍ഷകര്‍ കീടനാശിനിയോ രാസവളമോ ഇല്ലാതെ കൃഷി ചെയ്യുന്നില്ല. ഇതൊക്കെ കാരണം പഞ്ചാബില്‍ വായ്പയ്ക്ക് പണം വാങ്ങുന്ന പ്രവണത കൂടിവന്നിട്ടുണ്ട്. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെ കര്‍ഷകരും തൊഴിലാളികളും ആത്മഹത്യ ചെയ്യുന്ന സംഭവവും കൂടിക്കൊണ്ടിരിക്കുന്നു.

Image Full Width
Image Caption
ജസ്ബീര്‍ കൗര്‍ നട്ട് / Photo: K. Sajimon
Text Formatted

ര്‍ഷക സമരം നടക്കുന്ന തിക്രി ബോര്‍ഡറിലെ അഖിലേന്ത്യ കിസാന്‍ മഹാസഭ (എ.ഐ.കെ.എം) യുടെ ടെൻറിനു മുന്നില്‍വെച്ചാണ് ജസ്ബീര്‍ കൗര്‍ നഥുമായി സംസാരിച്ചത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടി പാര്‍ലമെന്റില്‍ നടന്നുകൊണ്ടിരുന്ന ദിവസം. കര്‍ഷക സമരത്തിനുമുന്നില്‍ കേന്ദ്ര സര്‍ക്കാരിന് മുട്ടുകുത്തേണ്ടിവന്ന പശ്ചാത്തലത്തില്‍ സമരത്തിന്റെ കടന്നുപോയ ഒരുവര്‍ഷത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അവര്‍. കൂടാതെ കര്‍ഷകരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ഇനി നടത്തേണ്ടുന്ന പോരാട്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നു. സി.പി.ഐ.എം.എല്‍. ലിബറേഷന്‍ ഗ്രൂപ്പിന്റെ കര്‍ഷക സംഘടനയാണ് ഓള്‍ ഇന്ത്യാ കിസാന്‍ മഹാസഭ. എ.ഐ.കെ.എമ്മിന്റെ പഞ്ചാബ്​ സംസ്ഥാന സമിതി അംഗമാണ് ജസ്ബീര്‍ കൗര്‍ നഥ്. ലിബറേഷന്‍ ഗ്രൂപ്പിന്റെ സ്ത്രീസംഘടനയായ ഓള്‍ ഇന്ത്യാ പ്രോഗ്രസീവ് വുമണ്‍സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് മെമ്പര്‍ കൂടിയാണ് അവര്‍.

നീതു ദാസ്‌: ഒരുവര്‍ഷം പിന്നിട്ട കര്‍ഷക സമരത്തിനുമുന്നില്‍ മുട്ടുകുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് എന്തുകൊണ്ടാണെന്നാണ് താങ്കള്‍ കരുതുന്നത്? സമരം വിജയിക്കുമെന്ന് അതിന്റെ തുടക്കം മുതല്‍ താങ്കള്‍ വിശ്വസിച്ചിരുന്നോ?

ജസ്ബീര്‍ കൗര്‍ നഥ്: ജനങ്ങള്‍ക്ക് സര്‍ക്കാരിനോടും അവരുടെ നയങ്ങളോടും ഉള്ളില്‍ ദേഷ്യമുണ്ടായിരുന്നു. അതിന് പ്രധാനപ്പെട്ട ഒരു കാരണം, 1990കളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ദരിദ്രരും ധനികരും തമ്മിലുള്ള അന്തരം കൂടുതല്‍ വലുതാക്കിയെന്നതാണ്. തൊഴിലില്ലായ്മ വളര്‍ന്നു, വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് അവരര്‍ഹിക്കുന്ന തൊഴിലവസരങ്ങളില്ലാതെയായി. 1991-നുശേഷം പഞ്ചാബിന്റെ തകര്‍ച്ചയാണ് സംഭവിച്ചുകൊണ്ടിരുന്നത്. അവര്‍ക്ക് സര്‍ക്കാര്‍ ആശുപത