Friday, 21 January 2022

രണ്ട് ചോദ്യങ്ങള്‍


Text Formatted

തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുന്നതുകൊണ്ടുമാത്രം
​​​​​​​ഹിന്ദുത്വം പരാജയപ്പെടുകയില്ല

നെഹ്റു- അംബേദ്കര്‍ മാതൃക ഒരു രാഷ്ട്രീയ അടിത്തറ ആയി നിലനിര്‍ത്തി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പു വിജയം സാധ്യമാണോ എന്നതാണ് ഈ ഘട്ടത്തില്‍ ഉന്നയിക്കപ്പെടേണ്ട കാതലായ ഒരു ചോദ്യം. അതിനുള്ള സാഹചര്യം തെളിയുന്നില്ല എന്നതാണ് യു. പി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സ്വന്തം ക്രുദ്ധ ഹിന്ദുത്വം കൂടുതല്‍ ശക്തിയോടെ പുറത്തെടുക്കുന്നതും മറ്റു പാര്‍ട്ടികള്‍ ഒരു മൃദു ഹിന്ദുത്വത്തെ താലോലിക്കാന്‍ തുടങ്ങുന്നതും സൂചിപ്പിക്കുന്നത്.

Image Full Width
Image Caption
ടി.ടി. ശ്രീകുമാർ
Text Formatted

കെ. കണ്ണന്‍: ആസന്നമായ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ ബി.ജെ.പി ചിട്ടപ്പെടുത്തിയ വര്‍ഗീയ കാമ്പയിന്‍  ‘ഫലം' കാണുകയാണ്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ  ‘യോഗി ലീഡര്‍ഷിപ്പിനെ' മറികടക്കാന്‍ കൂടിയെന്നോണം, നരേന്ദ്രമോദി വാരണാസിയിലെത്തി ടി.വി ക്യാമറകളെ സാക്ഷിയാക്കി ഗംഗയില്‍ കുളിച്ച് പ്രാര്‍ഥിച്ച്, ഔറംഗസേബ് തകര്‍ക്കാന്‍ ശ്രമിച്ച കാശി, അതിന്റെ ചൈതന്യം വീണ്ടെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. സെക്യുലര്‍ സ്‌റ്റേറ്റിന്റെ എല്ലാ സംവിധാനങ്ങളെയും സന്നാഹങ്ങളെയും ദുരുപയോഗിച്ചാണ് തീര്‍ത്തും മതപരമായ ചടങ്ങുകള്‍ക്ക് ഭരണഘടനാ പദവിയിലിരിക്കുന്ന പ്രധാനമന്ത്രി തന്നെ കാര്‍മികത്വം വഹിച്ചത്. 
യു.പി. ഡെപ്യൂട്ടി മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ,  ‘അയോധ്യ, കാശി, ഇനി മഥുര...' എന്ന ട്വീറ്റിലൂടെ ദീർഘകാലമായുള്ള സംഘ്​പരിവാർ അജണ്ട സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മോദിയുടെ  ഹിന്ദു ഷോയുടെ ഒരു ദിവസം മുമ്പാണ് രാജസ്ഥാനിലെ ഒരു റാലിയില്‍ രാഹുല്‍ ഗാന്ധി,  ‘ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേതല്ല' എന്നുമുള്ള തന്റെ പാര്‍ട്ടിയുടെ സത്യം തൊലി പൊളിച്ചുകാട്ടിയത്​.  ‘2014 മുതല്‍ രാജ്യം ഭരിക്കുന്ന ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കളുടെ ഭരണം കൊണ്ടുവരണം' എന്നും അദ്ദേഹം കോൺഗ്രസ്​ ലക്ഷ്യം വിശദീകരിച്ചു. യു.പി തെരഞ്ഞെടുപ്പില്‍, ബി.ജെ.പിയെ നേരിടുന്ന സമാജ്‌വാദി പാര്‍ട്ടിയും  ‘കാശിയുടെ പിതൃത്വം' സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെ മോദി പ്രഖ്യാപിച്ച  ‘പുതിയ ഇന്ത്യ'യുടെ നിര്‍വചനം-  ‘വിരാസത്' (ഹെരിറ്റേജ്) ആൻറ്​  ‘വികാസ്' (വികസനം), ഒരു ഹിന്ദു ഇന്ത്യയുടെ സംസ്ഥാപനം, സാധ്യമാകാന