Saturday, 22 January 2022

അനുഭവം


Text Formatted

ഡോ. പ്രഭുദാസിനെ പോലുള്ള മണ്‍തരികള്‍ നമുക്കാവശ്യമാണ്​

അട്ടപ്പാടിയില്‍ ഒട്ടുമിക്ക ആളുകളോട് സംസാരിച്ചാലും ഡോക്ടറുമായി നേരിട്ട് ബന്ധമുള്ള ഒരു കഥയെങ്കിലുമുണ്ടാവും.

Image Full Width
Image Caption
ഡോ. പ്രഭുദാസ്
Text Formatted

അട്ടപ്പാടി കോട്ടാത്തറ ട്രൈബല്‍ സ്‌പെഷല്‍ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസ് വാര്‍ത്തകളില്‍ നിറഞ്ഞത്, അട്ടപ്പാടിയില്‍ ഈയിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ്. നവജാതശിശുക്കളുടെയും ഒരു ആദിവാസി അമ്മയുടെയും മരണത്തെതുടര്‍ന്നാണ് മന്ത്രി സന്ദര്‍ശനത്തിനെത്തിയത്. എന്നാല്‍, മന്ത്രിയുടെ സന്ദര്‍ശന സമയത്ത്, നോഡല്‍ ഓഫീസറായിരുന്ന തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്ന് ഡോ. പ്രഭുദാസ് ആരോപിച്ചു. ആശുപത്രിയുമായി ബന്ധപ്പെട്ട നിരവധി അഴിമതികള്‍ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. ഇതിനുപുറകേയാണ്, 'ഭരണസൗകര്യത്തിന്' എന്ന പേരില്‍ അദ്ദേഹത്തെ തിരൂരങ്ങാടി ആശുപത്രി സൂപ്രണ്ടായി സ്ഥലം മാറ്റിയത്. അട്ടപ്പാടിയിലെ ആദിവാസികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിലും ചികിത്സാസംവിധാനം നവീകരിക്കുന്നതിലും വലിയ പങ്കുവഹിച്ച, ആദിവാസി സമൂഹത്തിന്റെ വിശ്വാസം ആര്‍ജിച്ച ഒരു ആരോഗ്യപ്രവര്‍ത്തകന്‍ കൂടിയായ ഡോ. പ്രഭുദാസിനെക്കുറിച്ചുള്ള അനുഭവക്കുറിപ്പാണിത്‌.

ഡോ. പ്രഭുദാസിനെ കുറിച്ച് എന്തെങ്കിലും എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് വളരെ ചുരുക്കത്തില്‍ മറ്റു ചിലതും കൂടി പറയേണ്ടതുണ്ട്. ബദല്‍ ജീവിതപ്രചാരകര്‍ക്ക് ആധുനികവൈദ്യത്തെ കുറിച്ചും ഒരു അലോപ്പതി ഡോക്ടറെ കുറിച്ചും എഴുതാനും സംസാരിക്കാനും എന്താണ് യോഗ്യത എന്ന ചോദ്യത്തെക്കുറിച്ച് നന്നായി ചിന്തിക്കണം എന്നു തോന്നി. സാരംഗ് മുന്നോട്ട് വയ്ക്കുന്ന  ‘ബദല്‍' വളരെ ലളിതമായി പറഞ്ഞാല്‍ ഇത്രയേ ഉള്ളൂ: ജീവിയ്ക്കുക, ജീവിയ്ക്കാന്‍ അനുവദിയ്ക്കുക. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും എന്റെ തീരുമാനങ്ങളെ /നിശ്ചയങ്ങളെ ഉരച്ചു നോക്കാന്‍ ഞാനുപയോഗിക്കുന്ന സൂത്രവാക്യങ്ങളില്‍ ഒന്ന്, ഇനിയൊന്ന്​ ഗാന്ധിജിയുടെ താലിസ്മാനിനിലെ വാചകങ്ങള്‍.

ബാംഗ്ലൂരിലെ എണ്ണമറ്റ  ‘സൂപ്പര്‍' സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്കും മേലെ ഞങ്ങള്‍ക്ക് കോട്ടത്തറ ട്രൈബല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തോന്നിയ വിശ്വാസം, അത് ഡോ. പ്രഭുദാസ് എന്ന സാന്നിദ്ധ്യം തന്ന വിശ്വാസം തന്നെയായിരുന്നു.

ഇതു ശരി, ഇതു തെറ്റ് എന്ന് കറുപ്പിലും വെളുപ്പിലും കാണാനല്ല ഈ വാചകങ്ങള്‍ എന്നെ പഠിപ്പ