Tuesday, 19 October 2021

Early Migrants


Text Formatted

 

ചരിത്രം കുറിച്ചിടാത്ത സാഹസങ്ങള്‍

പ്രവാസി മലയാളിയുടെ ആദ്യതലമുറസഞ്ചാരങ്ങള്‍

ദേശാന്തര സഞ്ചാരങ്ങളും കുടിയേറ്റങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള, കൊളോണിയല്‍ രേഖകളെ മാത്രം ആശ്രയിച്ചുള്ള ചരിത്രത്തിനു ബദലായി ഗള്‍ഫ് മേഖലയിലെ ചരിത്രസംഭവങ്ങളെക്കുറിച്ച് സാധാരണ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ധാരണകളുടെ അടിസ്​ഥാനത്തിൽ പുതിയൊരു അന്വേഷണരീതി വികസിപ്പിച്ചെടുക്കുന്ന ഗവേഷണ പഠനം

Image Full Width
Image Caption
1960കളിലെ ദുബൈ, പുന്നിലത്ത്​ അബ്​ദുവിന്റെ ശേഖരത്തിൽനിന്ന്​
Text Formatted

ള്‍ഫില്‍ എണ്ണയുടെ കണ്ടുപിടുത്തതിനുശേഷം കേരളത്തില്‍ നിന്നങ്ങോട്ടേക്കുള്ള ആദ്യകാല കുടിയേറ്റക്കാരുടെ അനുഭവങ്ങള്‍ പുറപ്പെട്ട സ്ഥലങ്ങളിലും എത്തിപ്പെട്ട സ്ഥലങ്ങളിലും ഒരുപാട് പ്രാദേശിക  ആഖ്യാനങ്ങളും വാമൊഴിപാരമ്പര്യങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. വൈയക്തിക അനുഭവങ്ങള്‍, ജീവിതകഥകള്‍, യാത്രയില്‍ നേരിട്ട ദുരിതങ്ങള്‍, എത്തിപ്പെട്ട സ്ഥലത്തെ കുറിച്ചുള്ള, കണ്ടുമുട്ടിയ ആളുകളെ കുറിച്ചുള്ള സൂക്ഷ്മവര്‍ണനകള്‍ എന്നിവയാണ് ഈ ആഖ്യാനങ്ങളിലധികവും.    
മതിയായ രേഖകളില്ലാത്തതും വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതുമായ ഇത്തരം സവിശേഷ യാത്രകളെ സംബന്ധിച്ച ആഖ്യാനങ്ങള്‍ക്ക് താല്‍പര്യമുണര്‍ത്തുന്ന ചില മാനങ്ങളുണ്ട്. ഭൂവിജ്ഞാനം, വംശീയവിജ്ഞാനം, സാംസ്‌കാരികചരിത്രം എന്നിവ കൊണ്ട്
സമ്പന്നമാണ് ഇവരുടെ സഞ്ചാരകഥകള്‍ പലതും. ചെറുവിവരണപാഠങ്ങളായി ഓരോ സമൂഹത്തിന്റെയും സാംസ്‌കാരികവും നരവംശശാസ്ത്രപരവുമായ വിവരങ്ങളിലേക്ക് ഈ സഞ്ചാരകഥകള്‍ വഴിതുറക്കുന്നു. പലതും യാഥാര്‍ത്ഥ്യത്തിന്റെയും ഭാവനയുടെയും അതിര്‍ത്തികള്‍ നിരന്തരമായി ഉല്ലംഘിക്കുന്നവയാണ്.  

ആഖ്യാതാവിന്റെ ഓര്‍മകളിലൂടെയും സംഭവങ്ങളുടെയും അനുഭവങ്ങളുടെ ഓര്‍ത്തെടുക്കലുകളിലൂടെയും രൂപപ്പെടുന്ന ഈ കഥകള്‍ ചിലപ്പോഴൊക്കെ   ഒഴിവാക്കാനാകാത്ത  തരത്തില്‍ പൂര്‍വാപരബന്ധമില്ലാത്തതും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമായ ഒന്നായി മാറുന്നുണ്ട്. ഗള്‍ഫും കേരളവുമായി ബന്ധപ്പെട്ട അത്തരം രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ചില നാട്ടാഖ്യാനങ്ങളിലൂടെയും ജീവിതകഥകളിലൂടെയുമുള്ള ഒരന്വേഷണമാണിത്.

gulf