Saturday, 22 January 2022

കഥ


Text Formatted
അര്‍ത്ഥശങ്ക-Artha-Shanka-malayalam-story-title
Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

ജ്ഞാനപ്പഴം

ശ്രീകണ്ഠന്‍ മുതലാളിക്ക് രണ്ട് മക്കളാണ്: ശ്രീഗണേഷും ശ്രീകുമാറും. ചെറുപ്പത്തില്‍ത്തന്നെ മുതലാളി അവരോട് പറഞ്ഞു:  ‘‘ഞാന്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതാണ് ഇക്കാണുന്ന മാമ്പഴം എന്റര്‍പ്രൈസസ്. എന്റെ കാലം കഴിഞ്ഞ് ഇത് രണ്ടാകാന്‍ ഞാന്‍ അനുവദിക്കില്ല. നിങ്ങള്‍ വലുതായി, പരസ്പരം മത്സരിച്ച് പഠിപ്പും വിവരവും നേടണം. കൂടുതല്‍ മിടുക്കനാകുന്നത് ആരാണോ, കമ്പനി അയാള്‍ക്കുള്ളതായിരിക്കും. മറ്റേയാള്‍ ജീവിക്കാന്‍ വേറെന്തെങ്കിലും മാര്‍ഗം കണ്ടെത്തണം.''

കുമാര്‍ അച്ഛന്റെ വാക്കുകള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിച്ചു. സ്‌കൂളില്‍ പഠിപ്പിക്കുന്ന കണക്കും ഭാഷയും സയന്‍സുമെല്ലാം ഭാവിയില്‍ കമ്പനിയുടെ നടത്തിപ്പിലേക്ക് എങ്ങനെ പ്രയോഗിക്കാം എന്ന് ആലോചിച്ചു. പത്താംക്ലാസില്‍ പഠിക്കുന്ന കാലത്തുതന്നെ മാനേജ്‌മെന്റ് വിഷയത്തിലുള്ള അന്താരാഷ്ട്രപ്രസിദ്ധീകരണങ്ങളാണ് അവന്‍ വായിച്ചിരുന്നത്. ഒരു തടിയന്‍ ഇംഗ്ലീഷ് പുസ്തകം കൈയിലില്ലാതെ അവനെ കാണാന്‍ കഴിയില്ല. റാങ്കും സ്‌കോളര്‍ഷിപ്പും നേടി മത്സരപ്പരീക്ഷകളില്‍ വിജയിച്ച് മുന്നേറി അവന്‍.

ഗണേഷ് പഠിപ്പില്‍ മോശമായിരുന്നു. പോക്കറ്റ് മണിയുടെ ആകര്‍ഷണംകൊണ്ട് കൂടെക്കൂടുന്ന കുറേ ഭൂതങ്ങളുടെ നടുവിലാണ് എപ്പോഴും അവനെ കാണുക. പ്ലസ്റ്റ് ടു തോല്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ജയിക്കേണ്ടിവന്നു. കോളേജില്‍ ചേര്‍ന്നെങ്കിലും ക്ലാസിലൊന്നും പോകാതെ അച്ഛന്റെ കമ്പനിയില്‍ ചുറ്റിപ്പറ്റി നിന്നു. അച്ഛന്റെ ഡ്രൈവറും ദൂതനും വേണ്ടിവന്നപ്പോള്‍ അംഗരക്ഷനും ആയി.

കുമാര്‍ മാനേജ്‌മെൻറില്‍ ബിരുദം നേടിയത് ഓസ്‌ട്രേലിയയില്‍നിന്നാണ്. തുടര്‍ന്ന്, ഇംഗ്ലണ്ടില്‍നിന്ന് നിന്ന് ബിരുദാനന്തരബിരുദവും അമേരിക്കയില്‍ നിന്ന് ഡോക്ടറേറ്റും നേടി. അധ്യാപകരുടെ കണ്ണിലുണ്ണിയായി, പേപ്പറുകള്‍ പ്രസിദ്ധീകരിച്ചു, ജെര്‍മനിയിലും കൊറിയയിലും നടന്ന കോണ്‍ഫറന്‍സുകളില്‍ സംസാരിച്ചു. ഫൊര്‍ച്യൂണ്‍ ഫൈവ് ഹണ്ട്രഡ് കമ്പനികള