Saturday, 22 January 2022

എഴുത്തുകാരുടെ പ്രതിസന്ധികൾ


Text Formatted

ഇടതുപക്ഷത്താണ് ഇപ്പോള്‍ കൂടുതല്‍ എഴുത്തുകാരുള്ളത്,
എന്നാല്‍, ചോദ്യം ചെയ്യാതെ ഒപ്പം നില്‍ക്കുകയാണ്

Image Full Width
Image Caption
എം. മുകുന്ദന്‍ / Photo: Muhammad Hanan, Truecopy Magazine LLP
Text Formatted
  • പിണറായി വിജയന്റെ തുടര്‍ഭരണത്തില്‍ ഇടര്‍ച്ചയുണ്ട്.

  • ഇനി ഒരു എഴുത്തുകാർക്കും വായനക്കാരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.

  • ന്യൂനപക്ഷ സമുദായക്കാർക്ക്​ ഡൽഹിയിൽ ഇന്നും ഒരു വാടകവീട്​ കിട്ടാത്ത അവസ്​ഥയുണ്ട്​. 

  • എഴുതാനിരിക്കുമ്പോള്‍, മരണത്തിന്റെ കാലന്‍കോഴി കൂകുന്നതായി ഞാൻ കേള്‍ക്കുന്നു..

  • 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' സ്ത്രീപക്ഷ സിനിമയാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, മറ്റുള്ളവര്‍ പറയുകയും പിന്നീട് ഞാന്‍ തന്നെ അതിലങ്ങ് വിശ്വസിക്കുകയുമാണ് ചെയ്തത്.

  • വി. ശിവന്‍കുട്ടിയെ വിദ്യാഭ്യാസ മന്ത്രിയായി ഇമാജിന്‍ ചെയ്യാന്‍ പറ്റുന്നില്ല.

  • 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' നൂറുപേജിനപ്പുറം വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ടി. പത്മനാഭന്‍ പറഞ്ഞത് കേട്ടപ്പോള്‍  വലിയ വിഷമം തോന്നി.

കെ. കണ്ണന്‍: വായനക്കാരില്‍നിന്നു തുടങ്ങാം. വായനക്കാരെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന എഴുത്തുകാരനാണ് എം. മുകുന്ദന്‍. സാധാരണ മനുഷ്യര്‍ തന്റെ കൃതികള്‍ വായിക്കണമെന്ന ആഗ്രഹം സദാ കൊണ്ടുനടക്കുന്ന എഴുത്തുകാരന്‍. വൈവിധ്യമാര്‍ന്ന എഴുത്തുകാലഘട്ടങ്ങള്‍ താങ്കള്‍ക്ക് സ്വന്തമായുണ്ട്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ നിന്നു തുടങ്ങി ആദിത്യനും രാധയും മറ്റു ചിലരും, ഒരു ദലിത് യുവതിയുടെ കദനകഥ, കേശവന്റെ വിലാപം, നൃത്തം എന്നീ നോവലുകളിലൂടെ ഡല്‍ഹി ഗാഥകള്‍ വരെയുള്ള കാലങ്ങള്‍. ഈ ഘട്ടങ്ങളിലെ എഴുത്തുകാരനെ സ്വയം വിലയിരുത്തിയാല്‍ ഏത് മുകന്ദനാണ് വായനക്കാരോട് ഏറ്റവും അടുത്തുനിന്ന മുകുന്ദന്‍?

എം. മുകുന്ദന്‍: എന്നെ അല്‍ഭുതപ്പെടുത്തുന്നത്, നാം ഇപ്പോള്‍ പറഞ്ഞ ഈ കൃതികളെല്ലാം വായനക്കാര്‍ വായിക്കുകയും അവയോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. വായനക്കാര്‍ക്ക് ആവശ്യം മാറ്റങ്ങളാണ്. ഞാന്‍ വിചാരിച്ചിരുന്നത് എഴുത്തുകാര്‍ മാത്രമേ മാറേണ്ടതുള്ളൂ എന്നാണ്. എന്നാല്‍, എഴുത്തുകാരും വായനക്കാരും ഒരേപോലെ ആഗ്രഹിക്കുന്നതാണ് മാറ്റങ്ങള്‍. തുടങ്ങിയിടത്തുതന്നെ നില്‍ക്കാതെ എഴുത്തിന്റെ പുതിയ വഴി