Saturday, 22 January 2022

മലപ്പുറം പെണ്ണിന്റെ ആത്മകഥ - 6


Text Formatted

തട്ടിൻപുറത്തെ പോർണോ പുസ്​തകവായനയും
അമ്മായിയുടെ ആ ചിരിയും

മൂന്നാം നിലയിലെ ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കുന്നിടത്താണ് പോർണോ പുസ്​തകങ്ങൾ ക​ണ്ടെത്തിയത്​.  ഞാനും കസിന്‍സും അവിടെയിരുന്ന് സ്വകാര്യമായി ഇത് വായിച്ചിരുന്നു. ചീത്ത പുസ്തകങ്ങള്‍ വായിക്കാന്‍ പാടുണ്ടോ എന്ന പേടി തുടക്കത്തിലുണ്ടായെങ്കിലും ഞങ്ങള്‍ ഒരുമിച്ചായപ്പോള്‍ ആഘോഷമായി വായിക്കാന്‍ തുടങ്ങി.

Image Full Width
Image Caption
ചിത്രീകരണം: ജാസില ലുലു
Text Formatted

ന്നും ഈ വീടോര്‍മിക്കാന്‍ ചില കാര്യങ്ങള്‍ കൂടി ബാക്കിയുണ്ട്.
‘പതിനാലാം രാവ്' എന്ന സിനിമ ആ വീടിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. ആ സിനിമ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ അതിന്റെ കഥയില്‍ തുടങ്ങി ഷൂട്ടിങ് നടന്ന കാര്യങ്ങള്‍, വീട്ടിലുള്ള പലരെയും അതില്‍ പകര്‍ത്തിയത് മുതല്‍ക്കുള്ള കാര്യങ്ങള്‍ പലപാട് കഥകളായി കേട്ടിട്ടുണ്ട്. എപ്പോഴും അടുക്കളയില്‍ കഴിയുന്ന ആമിന്താത്തയാണ് അന്ന് ക്യാമറയില്‍ പതിഞ്ഞവരില്‍ ഒരാള്‍. അതുതന്നെ അവരറിയാതെയത്രേ പകര്‍ത്തിയത്. അതിലെ ഗാനങ്ങള്‍ ഏറെ പ്രശസ്തമായിരുന്നു. വീട്ടില്‍ ഉപ്പാന്റെ കളക്ഷനില്‍ എനിക്കിഷ്ടപ്പെട്ട പാട്ടുകളില്‍ ചിലതായിരുന്നു അത്. 

ആ പൂവിയിന്റൊരു കോണില്
കിനാവെന്തെന്നറിയാതെ
പതിനാലാം രാവിനൊത്ത്
വളര്‍ന്തേ ബീവി
അവളുടെ ഹൃദയത്തില് മണം തൂവി
അണയ്‌ന്തേ മാരന്‍

ദൈവനാമത്തില്‍ തുടങ്ങുന്ന ഈ പാട്ടിലെ വരികളില്‍ സ്ത്രീസങ്കല്‍പം, ഒരു വരിക്കിടയിലൂടെ തിളങ്ങുന്ന സുറുമക്കണ്ണുകളുമെല്ലാം അന്ന് എന്നെയും സമപ്രായക്കാരായ പലരെയും ഏറെ സ്വാധീനിച്ചവയായിരുന്നു. എന്നാല്‍ ഇതിനൊടുവില്‍ 

ഉലകില്‍ കൊതിയെല്ലാം പടയ്​ത്തവൻ 
എടുത്തുകൊണ്ടാര്‍ 

എന്ന വരികളിലെത്തുമ്പോള്‍ പ്രണയം നഷ്ടപ്പെടുന്നവരുടെ വേദന ശരിക്കും അനുഭവപ്പെടുന്ന തരത്തിലുള്ള അതിന്റെ ഈണം കൂടിയാണ് നമ്മുടെ ഹൃദയത്തെ വേദനിപ്പിക്കുക. പൂവച്ചല്‍ ഖാദറിന്റേതാണ്​ ഈ വരികള്‍. ഇതിലുപയോഗിച്ച ഓരോ വാക്കും എത്ര മൂര്‍ച്ചയോടെയാണ് ഈ അനുഭവം ആവിഷ്‌കരിക്കുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. പരസ്പരം അകലാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെ കൊതി തന്നത് എന്നത്, എല്ലാ കുറ്റപ്പെടുത്തലുകളും തനിക്ക് ആഗ്രഹങ്ങള്‍ തന്ന പടച്ചവനില്‍ മാത്രം ചാര്‍ത്തുന്നു. ഇതിനേക്കാള്‍ ആകര്‍ഷകമായിരുന്നു ഇതിലെ ‘പനിനീരു പെയ്യുന്നു’ എന്ന പാട്ട്. ഇതിന്റെ പ്രത്യേകത, ഒരേ ഈണത്തില്‍ തന്നെ ഇത് പ്രണയഗാനമായും