Monday, 18 October 2021

Body and Theatre


Text Formatted

മുറ്റത്തെ വൈക്കോല്‍ക്കൂനക്കെന്ത് ചന്തം !

അരങ്ങുകളിലെ ശരീരപ്രയോഗങ്ങളെക്കുറിച്ച്​, പാരമ്പര്യ രംഗാവതരണങ്ങളെ മുൻനിർത്തി ഒരു വിചാരം

Image Full Width
Image Caption
ഉഷാനങ്ങ്യാർ നങ്ങ്യാര്‍കൂത്ത് അരങ്ങിൽ / ഫോട്ടോ: കെ. ജയാനന്ദന്‍
Text Formatted

ചില രംഗാവതരണങ്ങളുണ്ട്, പ്രയോക്താവിനോടോ കലാരൂപത്തോടോ ഉള്ള ആഭിമുഖ്യത്തിനപ്പുറം ഈ പ്രപഞ്ചത്തോടുതന്നെയുള്ള ഇഷ്ടം മനസ്സില്‍ ഉൽപാദിപ്പിക്കുന്നത്. ഇത്തരം കലാനുഭവങ്ങളെയാണ് ക്ലാസിക് എന്ന് നിര്‍വചിക്കേണ്ടത്. ഇത് തികച്ചും ആത്മനിഷ്ഠമാവാം. നിലനില്‍ക്കുന്ന നിര്‍വചനങ്ങളുടെ പരിധിക്ക് പുറത്താവാം. എന്നാല്‍ ആത്മനിഷ്ഠങ്ങളായ ഇത്തരം ബഹുവിചാരങ്ങളാണ് കലയെ നിര്‍വചിക്കുന്നതും നിര്‍ണയിക്കുന്നതും.

ഈ അനുഭവത്തിലേക്ക് പകര്‍ച്ച തുടങ്ങാന്‍ പ്രേക്ഷകന് ചിലപ്പോള്‍ ഊര്‍ജ്ജവത്തായ ഒരു മുഖസരോജം മതി. അല്ലെങ്കില്‍ ഒരു സന്ധ്യാവര്‍ണന. മറ്റു ചിലപ്പോള്‍ അര്‍ത്ഥമേയില്ലാത്ത ചലനങ്ങളുടെ ഒരു സംഘാതം. ശബ്ദാശബ്ദങ്ങളുടെ മേളനത്തില്‍ പതികാലത്തില്‍ ചെണ്ടപ്പുറത്ത് വീഴുന്ന കോല്‍ക്കനത്തിന് ഈ അനുഭവത്തിലേക്ക് പാലം പണിയാനാവും. ചവിട്ടുകളിക്കാര്‍ ചുവടുകളുടെ ശ്രേണി പണിയുമ്പോഴോ മലവാഴിയാട്ടത്തില്‍ മരം കൊട്ടി കുഴല്‍ വിളിച്ച് വായുവില്‍ വഞ്ചി വീശി ആട്ടക്കാരന്‍ മലവാരമേറുമ്പോഴോ ഇതനുഭവപ്പെടാം. ഒരു പെയിന്റിങ്, ഒരു ഫോട്ടോഗ്രാഫ്, ഒരു ആകാശദൃശ്യം... ഇതിന് കാരണമാവാം.
പ്രപഞ്ചത്തോടുള്ള ഇഷ്ടമെന്നത് ഒരറ്റമാണ്. സൗന്ദര്യാനുഭവങ്ങളുടെ സാരം കൊണ്ടെത്തിക്കുന്ന മുനമ്പ്. അരങ്ങവതരണങ്ങളുമായി മാത്രമല്ല, സര്‍വ കലകളുമായും പ്രകൃതിയുമായും ജീവിതവുമായും ബന്ധപ്പെട്ടത്.

kochi biennale
കൊച്ചി ബിനാലെ (2018-19)

കൊച്ചി ബിനാലെയുടെ സൗന്ദര്യാനുഭവം ആസ്പിന്‍വാള്‍ ഹൗസിലെ പ്രതിഷ്ഠാപനങ്ങളിലല്ല; വീട്ടിലെത്തി മുറ്റത്തെ വൈക്കോല്‍കൂനക്കെന്ത് ചന്തം എന്ന കാഴ്ചയിലാണ്. അതുംകടന്ന് വൈക്കോല്‍കൂനയുടെ ശില്പഭംഗിയിലല്ല അത് കഴിയുമ്പോഴുണ്ടാകുന്ന പുല്ലില്ലാവട്ടത്തിലാണ് കവിയുടെ സൗന്ദര്യദര്‍ശനം.

  ""ഉയരം കുറഞ്ഞുകുറഞ്ഞ്
   വൈക്കോല്‍ക്കുണ്ട