Friday, 21 January 2022

കവി വായന


Text Formatted

 ഈ ഊഞ്ഞാല്‍ വള്ളിക്ക് എന്തൊരു കയ്പാണ്! 

വൈലോപ്പിള്ളി തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തിലേ സഹ്യന്റെ മകന്‍ എഴുതി എങ്കില്‍ അതിനെ കുറേ കൂടെ ഒളിപ്പിച്ച്​ മധുരമായി, രണ്ടു ജീവിതം മനുഷ്യര്‍ക്കുണ്ട് എന്ന്,  അത് ഒളിഞ്ഞിരിക്കയാണ് എന്ന് താനറിയാതെ എഴുതിയതാണ് ഊഞ്ഞാലില്‍. 

Image Full Width
Image Caption
വെെലോപ്പിള്ളി ശ്രീധരമേനോൻ / Photo: pookalam.kerala.gov.in
Text Formatted

റ്റവും ഇഷ്ടപ്പെട്ട വൈലോപ്പിള്ളിക്കവിതകളില്‍ ഒന്ന് മാത്രമാണ് ‘ഊഞ്ഞാലില്‍'. തിരുവാതിരക്കാലമായ കാരണം കവി പ്രൊഫ. മധുസൂദനന്‍ നായര്‍, രാജീവ് കാറല്‍മണ്ണ തുടങ്ങിയവര്‍ പാടിയതടക്കം ഒരുപാട് വീഡിയോ /ഓഡിയോ ആവിഷ്‌കാരങ്ങള്‍ വരുന്നതിനാല്‍ വീണ്ടും അത് വിരിഞ്ഞുവിരിഞ്ഞു വരുന്നു എന്നെയുള്ളൂ... ഊഞ്ഞാലില്‍ എന്നാണ്​ കവിതയുടെ പേര് എന്നതുതന്നെ ഒരുപാട് അര്‍ഥവഴികള്‍ ഉണ്ടാക്കുന്നു. ഊഞ്ഞാല്‍ എന്ന രൂപകം വളരെ പ്രാചീനമല്ല. മറ്റു പല വസ്തുക്കളും ക്രിയകളും ജീവിതത്തിന്​ ഉപമാനമായി സ്വീകരിക്കാറുണ്ട് ഇന്ത്യന്‍ തത്വചിന്ത. സത്രം, പെരുവഴിയമ്പലം, ജലപ്പോള, ഉദയാസ്തമയം, വിളക്ക് തെളിയലും കെടലും, രാപ്പകലുകള്‍, രാപ്പാറ്റകള്‍, കിളികള്‍, തല കീഴായി നില്‍ക്കുന്ന വൃക്ഷം, ചക്രം, ആരക്കാലുകള്‍, രഥം എന്നിങ്ങനെയുള്ള രൂപകങ്ങള്‍ സമൃദ്ധം. പക്ഷെ ദേവീഭാഗവതത്തില്‍ സുന്ദോപസുന്ദന്മാരുടെ കൊട്ടാരത്തിനടുത്തുള്ള പൂന്തോട്ടത്തില്‍ പൊന്നൂഞ്ഞാലിലാടുന്ന ദേവിയെ കാണാം, രൂപകം അല്ല യഥാര്‍ഥം. അതല്ലാതെ ഊഞ്ഞാലിനെ ജീവിതത്തിന്റെ സുഖദുഃഖങ്ങളും ഉയര്‍ച്ചതാഴ്ചകളുമായി ഇത്ര മനോഹരമായി ലയിപ്പിക്കുന്ന ഒരു കാവ്യഭാഗം പഴയ കാവ്യങ്ങളില്‍ കാണുന്നില്ല. 

വെറും ഊഞ്ഞാലല്ല, ആരോ ഇരുന്നാടുന്ന, ആരോ തള്ളിവിടുന്ന, രണ്ടുപേരും ഒന്നായി ഒരു ക്രിയയില്‍ പങ്കാളികളാവുന്ന ജീവിതത്തെ ആദ്യമേ ആ പേര് സൂചിപ്പിക്കുന്നു.

എന്നാല്‍, നാടോടിപ്പാട്ടുകളില്‍ ഊഞ്ഞാല്‍പ്പാട്ടുകള്‍ എന്ന ഒരു വിഭാഗം തന്നെ പണ്ടുകാലത്ത് പഴയ തമിഴിലുണ്ടായിരുന്നു. അതുപോലെ ഊഞ്ഞാല്‍പ്പാട്ടുകള്‍ എണ്ണപ്പാട്ടുകളായി പിന്നീട് മലയാളത്തിലും ഉണ്ടായി. ഒന്നേ ഒന്നേ പോ എന്നു തുടങ്ങുന്ന പാട്ടുകള്‍. മലയാളത്തില്‍ കളികളോട് ബന്ധപ്പെട്ട പാട്ടുകള്‍ വേറെയും ഒരുപാടുണ്ട്. അമ്മാനപ്പാട്ട്, തലയാട്ടപ്പാട്ട്, തുമ്പിപ്പാട്ട്, കണ്ണാരം പൊത്തിപ്പാട്ട് തുടങ്ങിയവ. എന്നിട്ടും ഉയരുകയും താഴുകയും ചെയ്യുന്ന ആ ചലനത്തെ ജീവിതത്തിന്റെ ഗതിവിഗതികളുമായി ബന്ധിപ്പി