Saturday, 22 January 2022

കവിതയുടെ ഗുരു


Text Formatted

രചന: ഗുരു, സംഗീതം: ബിജിബാൽ

നാരായണഗുരുവിന്റെ  ‘ചിജ്ജഡചിന്തനം' എന്ന കൃതി സംഗീതസംവിധായകൻ ബിജിബാല്‍ പുനരാഖ്യാനം ചെയ്ത് അവതരിപ്പിച്ചതിന്റെ പശ്ചാലത്തിലുള്ള സംഭാഷണമാണിത്.  നാരായണഗുരുവിന്റെ കവി എന്ന നിലയിലുളള ഇടപെടലാണ് സംഭാഷണ വിഷയം. തന്റെ രചനക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, പുതിയ തലമുറയിലെ സംഗീതസംവിധായകൻ കണ്ടെത്തിയ ഗുരു എന്ന കവിയെയും അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തെയും കുറിച്ചാണ് ഈ സംവാദം. 

Image Full Width
Image Caption
ബിജിബാല്‍
Text Formatted

സൗമ്യ സാജന്‍: സിനിമാസംഗീതത്തില്‍നിന്ന് നാരായണഗുരുവിലേക്ക് തീര്‍ച്ചയായും ചെറുതല്ലാത്ത അകലമുണ്ട്. അത്, സമയം കൊണ്ടും ആസ്വാദനശൈലി കൊണ്ടും വേറിട്ടുനില്‍ക്കുന്നു. ഈ കാലത്ത്, അതായത് ഡിജിറ്റല്‍ കമ്യൂണിക്കേഷന്റെ സാധ്യതകളില്‍ സംഗീതം ഉണ്ടാക്കുന്നതിലേക്ക് നാരായണഗുരുവിന്റെ കവിതയായ ചിജ്ജഡചിന്തനം കടന്നുവന്നതെങ്ങനെയാണ്?

ബിജിബാല്‍: ആകാശവാണി ആവശ്യപ്പെട്ടപ്പോഴാണത് സംഭവിച്ചത്. വളരെ പെട്ടെന്ന്, ഓവര്‍നൈറ്റില്‍ എന്ന പോലെ ചെയ്തുകൊടുക്കണമെന്നാണ് പറഞ്ഞത്. രണ്ടു ദിവസം എന്ന് സമയം പറഞ്ഞിട്ട് ഒരേഴെട്ടെണ്ണം അവര്‍ തന്നെ തരികയായിരുന്നു, വി.എം. ഗിരിജ. പിന്നീട് കൂടുതല്‍ എണ്ണം ഏല്‍പ്പിച്ചു. അത് ചെയ്ത്​ കൊടുക്കുകയാണുണ്ടായത്. (അതില്‍) ഒന്നു രണ്ടെണ്ണം ഞാന്‍ തന്നെ പാടി. അതില്‍ ആത്​മോപദേശശതകം ഉണ്ടായിരുന്നു. പിന്നെ, ദൈവദശകം, ചിജ്ജഢചിന്തനം, അനുകമ്പാദശകം അങ്ങനെ ഒരേഴോ എട്ടോ എണ്ണം. അത് ചെയ്തുകഴിഞ്ഞപ്പോഴാണ് ഗുരുവിന്റെ കവിതയിലേക്ക് എന്റെ ശ്രദ്ധ തിരിയുന്നത്. ഈ പറയുന്ന സ്​പിരിച്വൽ കണ്ടൻറും ഇത്രയും ആഴമുള്ള ചിന്തയില്‍ നിന്നുണ്ടായ വേദാന്തവും എന്നെ പണ്ടൊക്കെ ആകര്‍ഷിച്ചിട്ടുണ്ട്. അതുമാത്രം ഫോളോ ചെയ്തു പോകാന്‍ വലിയ താല്‍പര്യം ഉണ്ടായ ഒരാളല്ല ഞാന്‍. ഗുരുവിന്റെ കവിത എന്നെ ആകര്‍ഷിച്ചു എന്നാണ് സത്യം.

കവിതയെന്ന നിലയില്‍ നാരായണഗുരുവിനെ സമീപിക്കുമ്പോള്‍, ഭാഷാപരമായ ഒട്ടനവധി പ്രത്യേകതകള്‍ നേക്കേണ്ടതുണ്ടല്ലോ. പദവിന്യാസങ്ങളില്‍ തുടങ്ങി ശബ്ദങ്ങളുടെ പ്രവാഹത്തിലേക്ക്, അറിവിന്റയും സര്‍ഗാത്മകതയുടെയും പ്രപഞ്ചത്തിലേക്ക് എന്നൊക്കെ പറയേണ്ടി വരും. അത് എങ്ങനെയായിരുന്നു?

എനിക്ക് വാക്കുകളുടെ ഘടനയിലെ, കവിതയുടെ ഘടനയിലെ റൈമിങ്ങുകള്‍ സംസ്‌കൃതത്തിലായാലും താത്പര്യമാണ്. സംസ്‌കൃതം പഠിച്ച ആളല്ല ഞാന്‍. പക്ഷെ അത്​ ഇടയ്‌ക്കൊക്കെ