Friday, 21 January 2022

ആവർത്തനപ്പട്ടികയിലെ ജീവിതം- 28


Text Formatted

പാതിരാവിലെ ഹൃദയഭേദകമായ പിരിഞ്ഞുപോക്ക്​

പൊടുന്നനെ പെന്‍ഷന്‍ പ്രായം 58 ആക്കിയത്​ ഫാക്ടിനെ സംബന്ധിച്ച ഏറ്റവും മോശം തീരുമാനങ്ങളൊലൊന്നാണെന്ന് പിന്നീട് തെളിഞ്ഞു. പ്രധാന സ്ഥാനങ്ങളിലേക്ക് തീരെ പരിചയസമ്പത്തില്ലാത്തവരും തികച്ചും അണ്‍പ്രൊഫഷണലുമായ കുറേപ്പേര്‍ എത്തിച്ചേരാനും, ഫാക്ടിനെ കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് നയിക്കാനും ഈ തീരുമാനം വഴിവച്ചു. ആ അണ്‍പ്രൊഫഷണല്‍  മാനേജ്‌മെൻറ്​ രീതികള്‍ ഇപ്പോഴും തുടരുന്നു എന്നത് ഏറെ പരിതാപകരവും!

Image Full Width
Image Caption
ചിത്രീകരണം : പ്രദീപ് പുരുഷോത്തമന്‍
Text Formatted

ഫാക്ട് ടെക്‌നിക്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്​. അത് സന്തോഷകരമായ പല അനുഭവങ്ങളും തന്നു. പക്ഷേ ജോലിയില്‍ പുതുമകളില്ലാതിരുന്നത് എന്നെ നിരാശനാക്കി. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധികളും മറ്റു ചില ഘടകങ്ങളും ലാബിന്റെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചുതുടങ്ങിയിരുന്നു. പ്രൊഫഷണല്‍ നിലപാടുള്ള ലാബ് മാനേജരുടെ അഭാവവും ലാബിനെ ഒരു  ‘ലോ പ്രൊഫൈലി'ലേയ്ക്ക് താഴ്​ത്തി. പുതിയ ഉപകരണങ്ങളോ, കാലത്തിനനുസരിച്ചുള്ള അപ്ഗ്രഡേഷനോ ലാബിലുണ്ടാവാതിരുന്നത് വലിയ നിരാശയ്ക്ക് കാരണമായി. ദൈനംദിന ജോലികളങ്ങനെ പ്രത്യേകതകളൊന്നുമില്ലാതെ കടന്നുപോയ്‌ക്കൊണ്ടിരുന്നു.

രാത്രി 12 മണി കഴിഞ്ഞതോടെ ആകെ അനിശ്ചിതത്വം! സീനിയര്‍ ആളുകളെല്ലാം റിട്ടയര്‍ ആയിരിക്കുന്നു! എല്ലാ ഓഫീസുകളും അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാക്കളരികളായി മാറി.

വലിയൊരു മാറ്റവുമായി SAP സോഫ്​റ്റ്​വെയറിലേക്ക്​ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റാൻ ആലോചന തുടങ്ങി. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആളെന്ന നിലയില്‍ അതിന്റെ ആദ്യ യോഗങ്ങളില്‍ എന്നെ പങ്കെടുപ്പിച്ചിരുന്നു. പിന്നീടെപ്പഴോ, ആര്‍ക്കോ, എന്നെ അതില്‍നിന്ന് ഒഴിവാക്കണമെന്ന വാശി തോന്നിയപോലെ, സീനിയറായ ഒരാളെ (വിരമിക്കാന്‍ ഏതാനും വര്‍ഷം മാത്രം ബാക്കിയുള്ള ഒരാളെ) അതിനായി നിയോഗിച്ചു. അദ്ദേഹത്തിനാണെങ്കില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമോ  പുതിയ സാങ്കേതികവിദ്യകളുമായി അടുപ്പമോ ഉണ്ടായില്ല. അടുത്ത തലമുറയിലേയ്ക്കുള്ള മാറ്റമാണ്, അതുകൊണ്ട് ലാബിലെ ഏറ്റവും ജൂനിയറായ ആളെ വേണം ഇതിലേയ്ക്ക് തിരഞ്ഞെടുത്ത് പരിശീലിപ്പിക്കാന്‍, എങ്കിലേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയ്ക്ക് ഇതുകൊണ്ട് ഗുണമുണ്ടാവൂ എന്ന് ഞാന്‍ പലയിടങ്ങളിലും പറഞ്ഞു. പക്ഷേ ആരും ചെവിക്കൊണ്ടില്ല. മിക്കവര്‍ക്കും ഞാനതില്‍ ഭാഗഭാക്കാവുന്നതാ