Wednesday, 29 March 2023

ആത്മകഥ


Text Formatted

എന്റെ കഥ (എന്റെ ആണുങ്ങളുടെയും)- 2

മുലപ്പാല്‍ക്കുട്ടികളെ തിന്ന രക്തരാക്ഷസന്‍

അയാളെന്നോട് കാണിച്ച ക്രൂരത, ഒരിക്കലും എനിക്ക് അമ്മയോടുപോലും പറയാന്‍ കഴിഞ്ഞില്ല. മരണം വരെ കഴിഞ്ഞില്ല. ഏറ്റവും പ്രിയപ്പെട്ട അച്ഛനോട് പറയാന്‍ കഴിഞ്ഞില്ല. സഹോദരങ്ങളോടോ കാമുകനോടോ കാമുകന്‍ പിന്നീട് ഭര്‍ത്താവായി വന്നപ്പോഴോ പറയുവാന്‍ സാധിച്ചില്ല. ഒരു ചതുപ്പില്‍ എല്ലാ രാത്രിയും ഞാന്‍ മുങ്ങിച്ചത്തു. 

Image Full Width
Text Formatted

രു മനുഷ്യന്‍. ഏകാകി.
ജീവിതത്തില്‍ ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമല്ലാതെ മറ്റൊരു ലോകമില്ലാത്ത അപ്പാവി. പാടിപ്പാടി തൊണ്ടപൊട്ടി ഒച്ചതാണ രാത്രികളില്‍, അര്‍ശസ്സിന്റെ കൊടിയ കുടല്‍മുട്ടകള്‍ ചോരയുതിര്‍ന്ന യാത്രകളില്‍, അവസാനത്തെ ട്രാന്‍സ്‌പോര്‍ട്ടുവണ്ടിയുടെ പുറകിലെത്തിരക്കില്‍ ഏന്തിപ്പിടിച്ച് പാമ്പും വിഷജീവികളും കുറുക്കനും വിഹരിയ്ക്കുന്ന കാട്ടിടവഴികളിലൂടെ നടന്നുവരുന്ന ശുഭ്രവസ്ത്രധാരിയായ മനുഷ്യന്‍ - എന്റെ അച്ഛന്‍.
വീട്ടിലെത്തുന്ന വൈകുന്നേരങ്ങളില്‍ അദ്ദേഹത്തിന്റെ തുണിസഞ്ചി തപ്പി കുറ്റമുണ്ടോ എന്ന്​ അമ്മയും പോക്കറ്റും സഞ്ചിയും തപ്പി കുറ്റമില്ലാത്തവനല്ലേ എന്റെയച്ഛന്‍ എന്നു ഞാനും പരിശോധിച്ചു പോന്നു. അച്ഛന്റെ തമാശകള്‍ കുറഞ്ഞു. കൂടുതല്‍ ഉള്‍വലിഞ്ഞു. അന്തര്‍മുഖനായ ഒരു മനുഷ്യനായി മാറി. അപമാനത്തിന്റെ ഇത്തിരിപ്പന്തിനുള്ളില്‍ അദ്ദേഹം കൈചുരുക്കി, കാല്‍ ചുരുക്കി ഭ്രൂണത്തെപ്പോലെ നിശബ്ദനും നിസ്സഹായനുമായി മാറി.

വീട്ടിനകത്തും കുടുംബത്തിനുള്ളിലും ഒതുങ്ങിന്നിന്ന വാര്‍ത്തകള്‍ പതിയെ ഗോളാന്തരമായി. വിക്രമന്‍ നായരെന്ന കൊടിയവില്ലന്‍ പാട്ടുമാഷെ അവര്‍ വെറുപ്പോടെ നോക്കി

എന്റെ അച്ഛനെതിരെ അമ്മവീട്ടുകാര്‍ അവിഹിത ഗര്‍ഭക്കേസ് കെട്ടിവെച്ചതിനുശേഷം കത്തിന്റെ വരവുകള്‍ ഒന്ന് കൂടി. അച്ഛന്റെ അപമാനത്തിന്റെ ആഴവും മുറിവിന്റെ വ്യാപ്തിയും ആര്‍ക്കും അളക്കാവുന്നതിനുമെത്രയോ അപ്പുറത്തായിരുന്നു. അച്ഛന്‍ തന്നെയാണ് ഊമക്കത്തുകള്‍ എഴുതുന്നത് എന്ന് അമ്മവീട്ടുകാര്‍ പൂര്‍ണമായും വിശ്വസിച്ചു. അത് ശരിയെന്നു തോന്നിപ്പിക്കുന്ന അടയാളങ്ങള്‍ ആ കത്തുകളിലുടനീളം ഉണ്ടായിരുന്നു. അവിഹിത ഗര്‍ഭക്കഥയില്‍ താന്‍ തളരില്ലെന്നും തകരില്ലെന്നുമൊക്കെയുള്ള പ്രത്യക്ഷ സൂചനകള്‍, അച്ഛനാണ് ആ കത്തെഴുതുന്നതെന്ന ന്യായം പറയാനവര്‍ക്ക്​ കൂടുതല്‍ കാരണമായി. കത്തുകളുടെ എണ്ണവും വണ്ണവും നീളവുമൊക്കെ പെരുകി. ആണവ റിയാക്ടറിനേക്കാളും മാരകമായ വാക്കിന്‍ യുറേനിയവും തോറിയവുമൊക്കെ ആ കത്തുകളിലുണ്