Saturday, 22 January 2022

അമേരിക്കൻ സർവകലാശാലകൾ


Text Formatted

ഒരു അപ്പാർട്ടുമെൻറിൽ ഏഴ്​ നൊബേൽ ജേതാക്കൾ
​​​​​​​താമസിച്ചിരുന്ന ഒരു സർവകലാശാല

വൈസ്​ ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട്​ ഗവർണറും സർക്കാറും രാഷ്​ട്രീയ പാർട്ടികളും പരസ്​പരം കൊമ്പുകോർക്കുന്ന കേരളത്തിനുവേണ്ടി, അമേരിക്കൻ യൂണിവേഴ്​സിറ്റികളിലെ അക്കാദമിക്​ ബ്രില്യൻസിനെക്കുറിച്ച്​ ചില അനുഭവ പാഠങ്ങൾ

Image Full Width
Image Caption
യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ക്യാംപസ്
Text Formatted

ന്ത്യയിലെ മുന്തിയ തരം യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഇടം പിടിയ്ക്കാറില്ല. കേരള യൂണിവേഴ്‌സിറ്റി ലിസ്റ്റില്‍ താഴെയെങ്ങാനും കണ്ടെങ്കിലായി. ലോക സര്‍വകലാശാലാ ലിസ്റ്റില്‍ ഗുണമേറിയ ഇന്ത്യൻ വിദ്യാഭ്യാസ സംരംഭങ്ങളായി ഐ.ഐ.ടികള്‍ ഒന്നോ രണ്ടോ പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ ഏറ്റവും മെച്ചപ്പെട്ട വിദ്യാര്‍ത്ഥികളെ കയറ്റി അയയ്ക്കുന്ന രാജ്യം എന്ന ബഹുമതി നമുക്കുണ്ട്.  എന്നാല്‍ കേരളത്തില്‍  നമ്മുടെ കുട്ടികള്‍ക്ക് എന്ത് വിദ്യാഭ്യാസ മെച്ചങ്ങളാണ് ഒരുക്കിക്കൊടുക്കുന്നത് എന്നത് ആരുടെയും വേവലാതിയല്ല, ചര്‍ച്ചക്കെടുക്കാറുമില്ല. കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചില ഡിപ്പാര്‍ട്ടുമെന്റുകള്‍ ഗുണമേന്മ സൂക്ഷിക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്നുള്ളത് മറക്കുന്നില്ല. Academic excellence തേടിപ്പോകുന്നവര്‍ കേരളത്തിനു പുറത്ത് പോകുകയാണ് പതിവ്. പക്ഷെ ഇത് വളരെ ചുരുക്കം വിദ്യാര്‍ത്ഥികള്‍ക്കേ സാധിക്കൂ. നേരിയ ഒരു ശതമാനത്തിന്​ ഇന്ത്യക്കു പുറത്തു പോകാനും ഭാഗ്യമുണ്ടാകാറുണ്ട്​.

ചെറുപ്പക്കാര്‍ ഒഴിഞ്ഞു പോയ  കേരളം ഒരു ‘ഗോസ്​റ്റ്​ ടൗൺ’ ആയിക്കൊണ്ടിരിക്കയാണെന്ന് വാര്‍ത്തകള്‍ വരുന്ന കാലമാണ്. ജനസംഖ്യയില്‍ വയോധികരുടെ ശതമാനം  കൂടിക്കൊണ്ടിരിക്കുന്നു എന്ന്​ കണക്കുകള്‍ തെളിയിക്കുന്നു. കേരളത്തിനു പുറത്തേയ്ക്ക് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. ചെറുപ്പക്കാര്‍ക്ക് പറയാനുള്ളത് ഇതാണ്: ഇവിടെ പഠിച്ചിറങ്ങിയാല്‍ ജോലി കിട്ടാനുള്ള തടസങ്ങള്‍ രണ്ടുണ്ട്: ഒന്ന്  സ്വാധീനം വേണം, രണ്ട് പണം കൊടുക്കണം. വിദ്യാഭ്യാസ രംഗത്തെ നിയമനങ്ങള്‍ക്ക് ഇവ രണ്ടും അത്യവശ്യമാണെന്നുള്ളത് രഹസ്യമൊന്നുമല്ല. ലോകത്തൊരിടത്തും കാണാത്ത പ്രതിഭാസമാണിത്. അക്കാദമിക് ശ്രേഷ്ഠതയെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ള വാതാവരണം ഇല്ല എന്നുതന്നെ പറയാം.

പണം കൊടുത്ത് ജോലി വാങ്ങുക, അതും അദ്ധ്യാപന ജോലി, എന്ന അപൂര്‍വ്വ രീതി കേരളത്തിന്റെ പ്രത്യേകതയാണ്. ലോ