Saturday, 22 January 2022

സംസ്​കാര പഠനം


Text Formatted

ബസവണ്ണയുടെ ചോദ്യങ്ങളും ​പോയിൻറ്​ ബ്ലാങ്കിലേക്കുള്ള വെടിയുണ്ടകളും- 4

ബസവണ്ണയുടെ അന്വേഷണങ്ങളും
വ്യവസ്ഥയ്‌ക്കെതിരായ കലാപങ്ങളും

പുരുഷന്‍മാര്‍ക്ക് തുല്യം സ്ത്രീകള്‍ക്കും ബസവണ്ണ ലിംഗദീക്ഷ നല്‍കിയിരുന്നു. ആര്‍ത്തവത്തെ ശരീരശാസ്ത്രപരമായ പ്രത്യേകതയായി അദ്ദേഹം നിരീക്ഷിച്ചു. രക്തം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്ത്രീകള്‍ക്ക് ആരാധന നടത്താവുന്നതാണെന്നു പ്രഖ്യാപിച്ചു. 

Image Full Width
Image Caption
സംഘകാലത്തിനു ശേഷം സമൂഹത്തില്‍ സ്ത്രീകളുടെ പ്രാധാന്യവും പ്രസക്തിയും ഉറക്കെ വിളിച്ചു പറഞ്ഞുവെന്നത് ലിംഗായതത്തെ ലിംഗനീതിയുടെ ചിന്താപദ്ധതിയാക്കിമാറ്റുന്നു. / Illustration: Channa Mallikarjun, via twitter/lingayats
Text Formatted

ന്ത്രണ്ടാം നൂറ്റാണ്ടിലെ സങ്കീര്‍ണമായ സാമൂഹിക ജീവിത സാഹചര്യങ്ങളില്‍ ബസവണ്ണയും ലിംഗായതരും അവതരിപ്പിച്ച ആശയങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉറച്ച പ്രഖ്യാപനങ്ങളായിരുന്നു. തൊഴിലിന്റെ മഹത്വവും സമ്പത്തിന്റെ തുല്യമായ വിതരണവും ഉറപ്പാക്കുന്ന കായക - ദാസോഹവും, വിവേചന രഹിതമായ സമൂഹ നിര്‍മ്മിതിയുടെ ചര്‍ച്ചകള്‍ നടന്നിരുന്ന അനുഭവമണ്ഡപവും, അവിടുത്തെ തുറന്ന സംവാദങ്ങളും, മൗലികമായ ദാര്‍ശനിക വ്യവസ്ഥയും ബസവമതത്തെ ശക്തമായ സാമൂഹിക നവോത്ഥാന മുന്നേറ്റമായി അടയാളപ്പെടുത്തി. പില്‍ക്കാലത്ത് കബീറും, റായിദാസും, നാമദേവും തുക്കാറാമും, ഗുരുനാനാക്കുമുള്‍പ്പെട്ട ഭക്തി പ്രസ്ഥാന നായകരായ അടിത്തട്ടിലെ മനുഷ്യരെ പ്രചോദിപ്പിച്ച വിശ്വാസ ധാരയായി ലിംഗായതം മാറി. ഭക്തിപ്രസ്ഥാനത്തിന്റെ അഞ്ച് പ്രധാന പ്രത്യേകതകള്‍ - മത പരിഗണനങ്ങളില്ലാത്ത ജനകീയ ഐക്യം, ദൈവത്തിനു മുന്നിലെ സമത്വം, ജാതി വിവേചനമില്ലായ്മ, ജനനത്തിനും , ജാതിക്കും, സമ്പത്തിനുമുപരി വ്യക്തിയുടെ ധാര്‍മ്മികയ്ക്കും, നൈതികതയ്ക്കുമുള്ള പരിഗണന, നിസ്വാര്‍ത്ഥമായ മനുഷ്യ സ്‌നേഹവും അര്‍പ്പണ മനോഭാവവും - ലിംഗായതത്തെ ശൈവവിശ്വാസധാരയിലെ കരുത്തുറ്റ പ്രായോഗിക ജീവിത സമീപനപദ്ധതിയാക്കി മാറ്റുന്നു.

കായകയും ദാസോഹവും

കായകയെന്നാല്‍ പ്രവൃത്തി. ബസവ ദര്‍ശനത്തില്‍ കായകത്തിന് കേവലമായ ഉപജീവന വൃത്തി എന്നതിലുപരിയുള്ള അര്‍ത്ഥതലങ്ങളുണ്ട്. കായകയിലൂടെ നേടുന്നത് മറ്റുള്ളവര്‍ക്കായി വിനയത്തോടെ സമര്‍പ്പിക്കുന്നതാണ് ദാസോഹം. പ്രവൃത്തിയുടെ പ്രതിഫലം ഒരു വ്യക്തിയുടേയോ, കുടുംബത്തിന്റേയോ സ്വകാര്യതയല്ലെന്നും അത് സമൂഹത്തിനു വേണ്ടിയുള്ളതാണെന്നുമുള്ള സ