Saturday, 22 January 2022

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

എല്ലാവരുടെയും ജീവിതത്തിന്റെ വിഷാദകാലത്ത്
​​​​​​​ഒരു രാധാമണി ടീച്ചര്‍ പ്രത്യക്ഷപ്പെടട്ടെ

അടിമുടി വിഷാദം പിടിപ്പെട്ടിരുന്നൊരു കാലത്തില്‍ നിന്ന് എന്നെ പൊക്കിയെടുത്തതിന് ഞാന്‍ രാധാമണി ടീച്ചറോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളില്ലായിരുന്നെങ്കില്‍ ഞാന്‍ കുറച്ചുകൂടി മാരകമായി മുറിപ്പെടുമായിരുന്നു.

Image Full Width
Image Caption
Representative image / Photo : Muhammed Fasil
Text Formatted

‘It is in fact nothing short of a miracle that the modern methods of instruction have not yet entirely strangled the holy curiosity of inquiry; for what this delicate little plant needs more than anything, besides stimulation, is freedom. It is a very grave mistake to think that the enjoyment of seeing and searching can be promoted by means of coercion and a sense of duty.'

വിദ്യാര്‍ത്ഥി ജീവിതത്തിന്റെ തുടക്കം മുതലേ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി തുടര്‍ന്നുപോരുന്ന വ്യക്തിഗത സംഘട്ടനത്തിന്റെ മൂലകാരണത്തെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ഈ വാചകത്തില്‍ കണ്ടെടുക്കുമ്പോള്‍ ഞാന്‍ ഒന്നര പതിറ്റാണ്ടില്‍ കുറയാത്ത സംഘട്ടന പരിചയമാര്‍ജിച്ചിരുന്നു. ഞാന്‍ ഒരു കാലത്തും ക്ലാസ് മുറികള്‍ക്ക് പറ്റിയ കുട്ടിയായിരുന്നില്ല. ഒരു വ്യക്തിയുടെ ജൈവപ്രകൃതത്തെയും, കലാപചേതനയെയും നിര്‍വീര്യമാക്കുകയും, പൊതുസമൂഹത്തിന്റെ ജീവിതക്രമത്തിന് അനുയോജ്യമായ രീതിയില്‍ അവരെ മെരുക്കിയെടുക്കുകയും ചെയ്യുന്ന ഫാക്ടറികളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഞാന്‍ മനസ്സിലാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ക്കാണ്. 

ഞാന്‍ ആദ്യമായി വിഷാദത്തിന് കീഴ്പ്പെടുന്നത് മത്സരപരീക്ഷകളുടെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ്. സമീപഭാവിയില്‍ തന്നെ എന്നെ ചുറ്റിവരിയാന്‍ പോകുന്ന മത്സരാന്തരീക്ഷത്തിന്റെ ഭീകരത കണ്ട് ഞാന്‍ പരിഭ്രാന്തനായി.

നിര്‍ബന്ധിത വിദ്യാഭ്യാസമെന്ന ആശയം പതിനേഴാം നൂറ്റാണ്ടിലെ പ്രഷ്യന്‍ സമൂഹത്തിലാണ് ആദ്യമായി ഉയര്‍ന്നുവന്നത്. രാജ്യാതിര്‍ത്തി വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇടക്കിടെ അരങ്ങേറിയിരുന്ന യുദ്ധങ്ങളിലേക്ക് നിര്‍ഭയരും നിര്‍ദ്ദയരുമായ പടയാളികളെ നിര്‍മ്മിച്ചെടുക്കുകയെന്ന സങ്കുചിതലക്ഷ്യമാണ് ഇത്തരം പാഠശാലകള്‍ക്ക് പിന്നിലുണ്ടായിരുന്നത്. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ഈ ആശയത്തിന്റെ പ്രായോഗിക