Wednesday, 29 March 2023

Rehabilitation


Text Formatted

കേരളത്തിന് കഴിയും; പ്രവാസികളുടെ
​​​​​​​കോവിഡാനന്തര പുനരധിവാസം

വരും മാസങ്ങളില്‍ ഗള്‍ഫില്‍നിന്ന് തിരിച്ചുവരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും എന്നതിനാല്‍ കേരളം ദീര്‍ഘകാല പദ്ധതികള്‍ തന്നെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതിനുള്ള ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയാണ് തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഗവേഷകരായ ലേഖകര്‍

Image Full Width
Image Caption
കോവിഡ് പശ്ചാത്തലത്തില്‍ മാലിദ്വീപില്‍ നിന്ന്​ ഇന്ത്യന്‍ നേവിയുടെ കപ്പലില്‍ കൊച്ചിയിലെത്തിയ ഇന്ത്യക്കാര്‍ / Photo:Pinarayi Vijayan,Facebook
Text Formatted

ഗോളവല്‍ക്കരണവും സ്ഥിര കുടിയേറ്റത്തിന് അവസരമൊരുക്കാത്ത ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റവുമാണ് ലോക കുടിയേറ്റ ഭൂപടത്തില്‍ താല്‍ക്കാലിക കുടിയേറ്റത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത്. താല്‍ക്കാലിക കുടിയേറ്റത്തിന്റെ അനിവാര്യതയാണ് തിരിച്ചുവരവ്. പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളാണ് താല്‍ക്കാലിക കുടിയേറ്റത്തിന്റെ തിക്തഫലം ഏറെയും അനുഭവിക്കുന്നത്. കാലമെത്ര തൊഴിലെടുത്താലും ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ സ്ഥാപിച്ചാലും ഓരോ ഗള്‍ഫ് പ്രവാസിയും താല്‍ക്കാലിക കുടിയേറ്റക്കാരാണ്. 

പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന തെക്കനേഷ്യന്‍ രാജ്യങ്ങളിലെയും ചില തെക്കു- കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെയും തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും തൊഴിലാളികളാണ് ഇത്തരം അനിശ്ചിതത്വം പേറി വര്‍ഷങ്ങളോളം തൊഴിലെടുക്കുന്നത്. ഈ തൊഴിലാളികളില്‍ 90 ലക്ഷത്തോളം ഇന്ത്യക്കാരാണ്, അതില്‍ തന്നെ മുപ്പതു ലക്ഷത്തോളം മലയാളികളും. നമുക്കെല്ലാം അറിയുന്നതുപോലെ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരായ അവിദഗ്ധ തൊഴിലാളികളാണ്. പ്രവാസികളുടെ പ്രശ്‌നങ്ങളും പ്രവാസലോകത്തുണ്ടാകുന്ന മാറ്റങ്ങളും കേരളത്തിന്റെ സാമൂഹിക ഭൂമികയില്‍ ആഴത്തോളം ഇഴചേര്‍ന്നിരിക്കുന്നതിനാല്‍ പ്രവാസികളുടെ വലിയ തോതിലുള്ള മടങ്ങിവരവ് പലപ്പോഴും വാര്‍ത്താ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. 
1990കളിലെ കുവൈറ്റ് യുദ്ധകാലം മുതല്‍  2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും  2011 മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പിലാക്കുവാന്‍ തുടങ്ങിയ സ്വദേശിവല്‍ക്കരണ നയങ്ങളുടെ ആരംഭ കാലത്തും കേരളത്തിലേക്ക് പ്രവാസി മലയാളികളുടെ വന്‍ തോതിലുള്ള തിരിച്ചുവരവുണ്ടായിട്ടുണ്ട്.

കൂടാതെ "കഫാല' (സ്‌പോണ്‍സര്‍ഷിപ്പ്) സംവിധാനത്തില്‍ നിലനില്‍ക്കുന്ന തൊഴിലാളി വിരുദ്ധതയും ഡീസന്റ്