Saturday, 22 January 2022

രണ്ട് ചോദ്യങ്ങള്‍


Text Formatted

അത്രയധികം ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്രസർക്കാർ എന്തുകൊണ്ട് വനിതാസംവരണ ബില്‍ പാസാക്കുന്നില്ല? 

വിവാഹം വേണമോ വേണ്ടയോ, ഏത് പ്രായത്തില്‍ വേണം എന്നെല്ലാം പെണ്‍കുട്ടികള്‍ തീരുമാനിക്കട്ടെ. ചെറിയ പ്രായത്തില്‍ വിവാഹം ചെയ്യുന്നതിനെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തുകയാണ് വേണ്ടത്. അല്ലാതെ പെണ്‍കുട്ടികളുടെ സ്വയം നിര്‍ണ്ണയാവകാശത്തെ നിയമ നിര്‍മാണത്തിലൂടെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്.

Image Full Width
Image Caption
സി.എസ്. സുജാത
Text Formatted

മനില സി. മോഹന്‍: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 വയസ്സാക്കാന്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ പാര്‍ലമെൻറില്‍ അവതരിപ്പിച്ചു കഴിഞ്ഞു. പ്രതിഷേധങ്ങളും അനുകൂലമായ ചര്‍ച്ചകളും നടക്കുന്നുണ്ട്. സ്ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തിനു മേല്‍ സ്റ്റേറ്റ് നടത്തുന്ന അധികാരപ്രയോഗമായി വേണം ഇതിനെ വിലയിരുത്താന്‍. ഇടതുപാര്‍ട്ടികള്‍ തുടക്കത്തില്‍ത്തന്നെ ബില്ലിനെ എതിര്‍ത്തിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പുരോഗമനപരമെന്ന് പുറമേ തോന്നുമെങ്കിലും ഈ ബില്ലിന്റെ സ്ത്രീവിരുദ്ധത യഥാര്‍ത്ഥത്തില്‍ എന്താണ്?

സി.എസ്. സുജാത : 18 വയസ്സുള്ളൊരു പെണ്‍കുട്ടിക്ക് വോട്ട് ചെയ്യാനും കരാറുകളില്‍ ഏര്‍പ്പെടാനും നിയമപരമായ അവകാശമുള്ളൊരു രാജ്യത്ത് അവളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ലേക്ക് ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍ ബി.ജെ.പിയുടെ വ്യക്തമായ അജണ്ടയുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുന്ന ഈ ബില്‍ വന്ന വഴി തന്നെ അതിന് തെളിവാണ്. പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ ഒരു പ്രസംഗം നടത്തുന്നു. കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തിലും അത് ആവര്‍ത്തിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ടെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് അതെല്ലാം പറഞ്ഞതെങ്കിലും യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണ്? സ്ത്രീകളുടെ ശാക്തീകരണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സഞ്ചാര സ്വാതന്ത്ര്യം, സുരക്ഷ, അവര്‍ നേരിടുന്ന പോഷകാഹാരത്തിന്റെ അഭാവം തുടങ്ങിയ കുറേ വിഷയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി പരിശോധിച്ചതും ശുപാര്‍ശ നല്‍കിയതും. അതില്‍ ഏറ്റവും അവസാനം പറഞ്ഞ കാര്യമായിരുന്നു വിവാഹ പ്രായം. യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ ശാക്തീകരണമാണ് ലക്ഷ്യമെങ്കില്‍ ആദ്യം പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കാ