Friday, 21 January 2022

കഥ


Text Formatted
Cloud-Messenger-ക്ലൌജ്-മെസെഞ്ചര്‍-story-Sreevalsan-story-title
Image Full Width
Text Formatted

""കശ്മീരിലെ സിയാച്ചിന്‍ ഗ്ലേസിയര്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിന് "ഓപ്പറേഷന്‍ മേഘദൂത്' എന്നു പേരിട്ടത് ഞാനാണെന്ന് അന്ന് പലരും സംശയിച്ചിരുന്നു. അതിന് ന്യായമുണ്ട്. 1978 മുതല്‍ തന്നെ സിയാച്ചിന്‍ യുദ്ധം ഒരുതരത്തില്‍ തുടങ്ങിയിട്ടുണ്ട്. പിന്നീട് 1984 ഏപ്രില്‍ 13നാണ് ഓപ്പറേഷന്‍ സക്‌സസ്സാകുന്നത്. അന്ന് "ചീറ്റ' ഹെലികോപ്റ്ററുകളില്‍ കമാന്റോകള്‍ക്കുള്ള റേഷനും തപാലും എത്തിക്കാനായി പോയ കൂട്ടത്തില്‍, താഴേക്ക് കയറില്‍ ഞങ്ങള്‍ സന്ദേശമെത്തിച്ചു; "പത്തുമിനിറ്റിനുള്ളില്‍ ഞങ്ങള്‍ തിരിച്ചെത്തും. അതിനിടയ്ക്ക് ഉറ്റവര്‍ക്കുള്ള കത്തുകള്‍ എഴുതിത്തയ്യാറാക്കി നിങ്ങള്‍ ഈ പെട്ടിയില്‍ നിക്ഷേപിക്കണ'മെന്ന്. ഞങ്ങള്‍ തിരിച്ചെത്തി, പെട്ട വലിച്ചെടുത്തു നോക്കിയപ്പോള്‍, നേരത്തേ എഴുതിയ കടലാസിന്റെ പിറകില്‍ രക്തം കൊണ്ടെഴുതിയ ദയനീയമായ ആ വരികള്‍ കണ്ടു, "സാഹിബ്, ഞങ്ങളിവിടെ ജീവിച്ചിരിക്കുന്നു എന്ന് പ്രിയപ്പെട്ടവരെ കത്തെഴുതി അറിയിക്കാനായി കുറച്ചു കടലാസുകഷണങ്ങളും ഒരു പേനയും കൂടി ഇട്ടുതരണം' എന്ന്.

അതുവായിച്ച് ഞങ്ങള്‍ കരഞ്ഞുപോയി. തിങ്ങിനിറഞ്ഞ മഞ്ഞുമേഘങ്ങള്‍ക്കിടയില്‍ ദയനീയമായി മുകളിലേക്കു നോക്കിനില്‍ക്കുന്ന ആ ജവാന്മാരുടെ കാഴ്ച ഇപ്പൊഴും കണ്ണില്‍ കാണുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയാണ് സിയാച്ചിന്‍ എന്നോര്‍ക്കണം. മൈനസ് നാല്പതുമുതല്‍ എഴുപതുവരെയാണ് അവിടത്തെ താപനില. കരഞ്ഞാല്‍ കണ്ണീര് കുപ്പിച്ചില്ലുപോലായി കണ്ണില്‍ കുത്തി മുറിവേല്‍ക്കുന്ന അവസ്ഥ. റോപ്പുകൊണ്ട് പരസ്പരം ബന്ധിച്ചാണ് ട്രൂപ്പുകള്‍ മഞ്ഞിലൂടെ സഞ്ചരിക്കുക. ആരെങ്കിലും ഇടയില്‍ മഞ്ഞില്‍ പുതഞ്ഞുപോയാല്‍ എല്ലാവരും നിലച്ചുപോകും. പിന്നെ മഞ്ഞുപാളികള്‍ വെട്ടിപ്പൊളിച്ച് തന്റെ കൂട്ടുകാരന്റെ ശരീരം പുറത്തെടുത്ത്, കയറുപൊട്ടിച്ചുമാറ്റി വേണം യാത്ര തുടരാന്‍. അതാണ് സിയാച്ചിന്‍ ഓപ്പറേഷന്‍. അവിടത്തെ വില്ലന്‍ പാക്കിസ്ഥാനി സേനയല്ല, അതിക്രൂരയായ പ്രകൃതി തന്നെയാണ്. എക്‌സ്ട്രീം ക്ലൈമറ്റില്‍ മരണവുമായാണ് യുദ്ധം. ഞങ്ങള്‍ തമാശപറയാറുണ്ട്, കൊടുംമഞ്ഞില്‍ ആഹാരം കിട്ട