Saturday, 22 January 2022

ചരിത്ര പഠനം


Text Formatted

രാജര്‍ഷി രാമവര്‍മ: ഇതാ, രേഖകൾ സത്യം പറയുന്നു- 4

തങ്കനെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയില്‍പാളം എന്ന ചെമ്പുകഥ

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ  ‘നെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയിൽ പാളത്തിലൂടെയാണ് കൊച്ചി രാജ്യത്ത് തീവണ്ടി വന്നതെന്ന്' നിരന്തരം പ്രചരിപ്പിക്കപ്പെടുന്നുണ്ട്​. എന്നാല്‍, ഈ കഥയുടെ വാസ്​തവം എന്താണ്​?

Image Full Width
Image Caption
രാജര്‍ഷി രാമവര്‍മ / Photo: Wikimedia Commons
Text Formatted

കൊച്ചിയിലെ സാമൂഹികജീവിതത്തില്‍ അതിപ്രാധാന്യമുളള ഒരു കാര്യത്തോടു ബന്ധപ്പെട്ടതാണ് രാജാവ് 30.10.1898-ന് മദ്രാസിലെ എഗ്​മൂറിൽ വച്ച് ദിവാന് എഴുതിയ കത്ത് (D.O. 356): ‘തൃശൂരിലെ പരദേശ ബ്രാഹ്മണരുടെ പരാതിയും അതിന്മേല്‍ ദേവസ്വം- ഊട്ടുപുര സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും താങ്കള്‍ എന്റെ പരിശോധനയ്ക്കും അഭിപ്രായങ്ങള്‍ക്കുമായി തന്നിരുന്നത് ഇതോടൊപ്പം മടക്കുന്നു.’ [...]
‘പരാതിക്കാരുടെ ഉദ്ദേശ്യങ്ങള്‍ തീര്‍ത്തും മാന്യവും, അവ നേടാനുളള ഉദ്യമങ്ങള്‍ സ്തുത്യര്‍ഹവും പിന്തുണയര്‍ഹിയ്ക്കുന്നതുമാണ്; അതിന്റെ പ്രയോഗികതയില്‍ എനിക്ക് സംശയവും ആശങ്കയുമുണ്ടെങ്കിലും.’

പരാതിയില്‍ നിന്ന്: ‘ശാന്തിക്കാരനെയും തന്ത്രിയെയും സംബന്ധിച്ച് [ദിവാന്റെ ഓഫിസ്] പ്രൊസീഡിങ്സിലെ മൂന്നാം പാരയിലുളള വ്യവസ്ഥ ഈ ക്ഷേത്രങ്ങളുടെ ഭരണകാര്യത്തില്‍ ഞങ്ങളെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ക്ഷേത്രഭരണത്തില്‍ നിന്നുള്ള ചില പ്രധാന ഗുണങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ്. നാട്ടാചാരപ്രകാരം, വേദങ്ങള്‍ പഠിക്കാനോ ചൊല്ലാനോ അനുവാദമില്ലാത്ത ഒരു നമ്പൂതിരി വിഭാഗത്തില്‍പ്പെട്ടയാളാണ് ഇപ്പോഴത്തെ ശാന്തിക്കാരന്‍. ഞങ്ങളുടെ സമുദായത്തിന് അത്തരം ഒരു അയോഗ്യതയുമില്ലെന്നു പറയേണ്ടതില്ലല്ലോ. വേദശാസ്ത്ര അധ്യയനം പ്രോത്സാഹിപ്പിയ്ക്കുക എന്നതാണ്, [ഈ] പരാതിയില്‍ പറയുംപോലെ, ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍, വേദങ്ങള്‍ പഠിപ്പിയ്ക്കേണ്ട അതേ ക്ഷേത്രങ്ങളില്‍ പൂജാവേളകളില്‍ വേദമന്ത്രങ്ങള്‍ കേള്‍ക്കാനില്ലെങ്കില്‍ അത്​പരിതാപകരമാണ്. വേദങ്ങള്‍ ചൊല്ലാന്‍ കഴിവ് നേടിയിട്ടുളള ഒരു ബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിയ്ക്കയാണ് ഏറ്റവും അഭികാമ്യമെന്നതിനാല്‍, ഏത് വിഭാഗത്തില്‍ നിന്നു തിരഞ്ഞെടുക്കണം എന്നതുമാത്രമാണു പ്രശ്നം. വടക്കുന്നാഥ ക്ഷേത്രത്തെ ഹിന്ദുക്കളിലെ എല്ലാ വിഭാഗക്കാരും, വിശേഷിച്ച് നമ്പൂതിരിമാര്‍, വലിയ പരിപ