Saturday, 22 January 2022

കവി വായന


Text Formatted

കവിത സുഗതകുമാരിയെ എഴുതുന്നതില്‍ പരാജയപ്പെട്ടതെങ്ങനെ?

പദങ്ങള്‍ എന്ന രഹസ്യതാക്കോലുകളാണ് ജീവിതമെന്ന പ്രഹേളികയെ അഭിമുഖദര്‍ശനം നടത്തുന്ന കവിയുടെ നിര്‍ണായക കരുത്ത്. പക്ഷേ തന്റെ കാവ്യജീവിതത്തിനു മുഴുവന്‍ പകരം നില്ക്കുന്ന ഈ രഹസ്യ കോഡുകള്‍ ആ മഹത്തായ പ്രക്രിയയ്ക്ക് അപര്യാപ്തമാണെന്ന് കനം തൂങ്ങുന്ന അനുഭൂതിയുടെ നിമിഷങ്ങളില്‍ വേപഥുവോടെ കവി തിരിച്ചറിയുന്നു. സുഗതകുമാരിയും പ്രാചീനമായ ആ വ്യഥ തന്റെ കവിതകളിലൂടെ തൊട്ടറിയുന്നുണ്ട്.

Image Full Width
Image Caption
സുഗതകുമാരി / Photo: Jyothy Karat
Text Formatted

""കവിതയെക്കുറിച്ചുള്ള പ്രശസ്തമായ സംവാദത്തിനിടയില്‍,1 സുഹൃത്തേ അത് എന്തല്ലെന്ന് പറയുവാനാണ് കൂടുതല്‍ എളുപ്പം എന്ന ഒടിവിദ്യയിലൂടെ കവിതയുടെ അപാരമായ മെറ്റമോര്‍ഫോസിസിന്റെ ജനിതകത്തിലാണ് ഡോ. ജോണ്‍സണ്‍ സ്പര്‍ശിച്ചത്. ഭാഷാശാസ്ത്ര - വൈയാകരണ ധാരണകളില്‍ നിന്ന് നിരന്തരം സ്വാതന്ത്ര്യം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് കവിത. കവിയുടെ അസംസ്‌കൃത പദാര്‍ഥം വാക്കുകളാണ്. കവിയുടെ ജീവശ്വാസമേറ്റ് അവ നക്ഷത്രങ്ങളായി രൂപാന്തരം കൊള്ളുന്നു. കാലഘട്ടത്തിന്റെ തുടിപ്പു മുഴുവനും, ജനതയുടെ നാഡിമിടിപ്പു മുഴുവനും അതില്‍ ആലേഖനം ചെയ്യപ്പെടുകയാണ്. ആത്മാവിന്റെ ഗാഢസ്വരൂപങ്ങളില്‍ ഉയിരെടുക്കുന്ന മന്ത്രസമാനമായ പദങ്ങളിലൂടെ ജീവിതമെന്ന മഹാസമസ്യയുടെ കിളിവാതിലുകളിലേക്കാണ് കവി വിരല്‍ചൂണ്ടുന്നത്.''
‘To write is to enter in to a world of fascination' എന്നുപറഞ്ഞ ഫ്രഞ്ച് ചിന്തകന്‍ ആ മാന്ത്രികലോകത്തിന്റെ ഓപ്പന്‍ സെസാമി മന്ത്രമാണ് ഉച്ചരിച്ചത്.

ആത്മാവിന്റെ സംഘര്‍ഷം

തീക്ഷ്ണമായ ആത്മസംഘര്‍ഷത്തിന്റെ ഉന്മാദങ്ങളിലേക്ക് ഇറ്റുവീഴുന്ന കാരുണ്യമാണ് കവിത. ഏതോ ഭീതിദമായ ഒറ്റപ്പെടലിന്റെ ബലിയാടായി, ദുഃഖദ്വീപില്‍ ആരെയോ കാത്തിരിക്കുന്ന ഏകാകിനിയുടെ ചിത്രം സുഗതകുമാരിയെ ഏതെല്ലാമോ തരത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ‘ഖിന്നമാം നിത്യ ഭാരങ്ങള്‍ പേറി പിന്നെയും ഞാന്‍ നടന്നകലുമ്പോള്‍ എന്തിനെന്നറിയാതിതാ വീണ്ടും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു' എന്ന് സുഗതകുമാരി. അവര്‍ അനുഭവിക്കുന്ന ഈ എന്തിനെന്നറിയാത്ത വിഷാദത്തിന്റെ സാമൂഹിക- ഭൗതിക കാരണങ്ങളിലേക്ക് സ്വയം നടത്തിയ എന്‍ഡോസ്‌കോപ്പിക് അന്വേഷണങ്ങള്‍ അവരിലെ സര്‍ഗ്ഗാത്മക വ്യക്തിത്വത്തെ പിന്നീട് തീര്‍ത്തും പുനര്‍ നിര്‍മിക്കുകയുണ്ടായി. കവിവ്യക്തിത്വത്തിന്റെ കാലിഡോസ്‌കോ