Saturday, 22 January 2022

എഴുത്തിന്റെ രാഷ്​ട്രീയം


Text Formatted

ഒരു നോവല്‍, മൂന്ന് എഴുത്തുകാര്‍, 
​​​​​​​ ‘ശീതയുദ്ധകാല രാഷ്ട്രീയ'വും

എം.എന്‍. വിജയന്റെയും സക്കറിയയുടെയും നിലപാടുകളെ മുന്‍നിര്‍ത്തി കമ്മ്യൂണിസത്തിന്റെ ഏക പാര്‍ട്ടി ആധിപത്യത്തിന്റെ ഹിംസാത്മക സ്വഭാവത്തെ മറച്ചുവെക്കാന്‍ സാഹിത്യരംഗത്ത് ശ്രമങ്ങളുണ്ടായെന്ന് കരുണാകരന്‍ വാദിക്കുന്നു. ഭരണപക്ഷത്തിനെതിരെ ഒ.വി. വിജയന്‍ എടുത്ത നിലപാടുകളെ അടിസ്ഥാനമാക്കിയുള്ള അവലോകനം.

Image Full Width
Image Caption
ഒ.വി. വിജയന്‍./ ചിത്രീകരണം : ദേവപ്രകാശ്.
Text Formatted

‘സോവിയറ്റ് യൂണിയനെ മോചകനായും സഖാവായും അതുവരെ കണക്കാക്കിയ എന്നില്‍ ഈ രോഷം രാഷ്ട്രീയവിശകലനത്തിലുപരിയായി വൈകാരിക തീവ്രതയുടെ രൂപം കൊണ്ടു', ഒ. വി. വിജയന്‍ തന്റെ നോവല്‍ ‘ധര്‍മ്മപുരാണം' എഴുതിയതിന്റെ പശ്ചാത്തലത്തെ കുറിച്ച് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു. ഒരു മര്‍ദ്ദക യന്ത്രമായി ‘വിപ്ലവ ഭരണകൂടം' മാറിയതിന്റെ വ്യഥയാണ് അല്ലെങ്കില്‍ ‘ധര്‍മ്മപുരാണ'ത്തിന്റെ കാതല്‍;  ഇരുണ്ട ഹാസ്യം എന്നും ഹിംസയുടെ സ്‌ഫോടനാത്മകമായ ഉപയോഗം എന്നും വിലയിരുത്തിയപ്പോഴും. മാത്രമല്ല, ഇന്ദിരാഗാന്ധി നടപ്പാക്കിയ ആഭ്യന്തര അടിയന്തരാവസ്ഥയെ സോവിയറ്റ് യൂണിയന്‍ പിന്തുണച്ചതിലുള്ള മനത്തകര്‍ച്ചയും അതിലെ അശ്ലീലതയും തന്റെ നോവലിന് പ്രേരകമായി എന്നും വിജയന്‍ ഓര്‍മിച്ചു. 

dharmapurana

നമ്മുടെ ഭാഷയിലെ മഹാനായ എഴുത്തുകാരന്‍ മാത്രമായിരുന്നില്ല വിജയന്‍; അക്കാലത്തെ ബൗദ്ധിക ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്ന ‘ശീതയുദ്ധ കാല'ത്തിന്റെ നിഴലില്‍ കഴിഞ്ഞ നോവലിസ്റ്റ് കൂടിയായിരുന്നു. അതുകൊണ്ടുതന്നെ, ലോകത്തെ മറ്റു പല വലിയ എഴുത്തുകാരിലും എന്ന പോലെ, വിജയന്റെ ഈ ‘നിലപാടി'നും പ്രസ്താവത്തിനും ഇന്നും വായനക്കാരുണ്ട്: വിശേഷിച്ചും, കേരളത്തിന്റെ ബൗദ്ധിക ജീവിതത്തില്‍ അതേ സോവിയറ്റ് കാലത്തിന്റെ നിഴല്‍ ഇപ്പോഴും നീണ്ടു കിടക്കുമ്പോള്‍. 

എന്നാല്‍, വിജയന്റെ നോവലിനെ പറ്റിയല്ല ഈ കുറിപ്പ്. പകരം, നമ്മുടെ സാഹിത്യത്തിന്റെ സാമൂഹ്യ പരിസരത്തില്‍ ഇതേ ‘ശീതയുദ്ധകാലം' എങ്ങനെ കഴിഞ്ഞുകൂടുന്നു എന്ന് ഓര്‍മിക്കുന്നു. വിജയന്റെ നോവലിന്റെ ഉള്ളടക്കത്തില്‍ നിന്ന്​ അതിന്റെ രാഷ