Saturday, 22 January 2022

ഉരുളക്കിഴങ്ങ് കൃഷിക്കാര്‍


Text Formatted

ഉരുളക്കിഴങ്ങേ, നീയൊരു ലോകസഞ്ചാരിയാണ്​

അടിസ്ഥാന ഭക്ഷണങ്ങള്‍ക്ക് ലോകമെങ്ങും അടിസ്ഥാന സ്വഭാവങ്ങള്‍ കൂടിയുണ്ട്​. ഗുജറാത്ത്, ഒറീസ, ബംഗാള്‍ എന്നിവിടങ്ങളിലെ കടലോര പ്രദേശങ്ങളില്‍ മീന്‍ കറിയിലും ഉരുളക്കിഴങ്ങ് കഷണങ്ങള്‍ കാണാം. ഇറച്ചിക്കറിയിലിടുന്നതു പോലെത്തന്നെ. പുഴുങ്ങിയ കപ്പ പച്ച മുളക്​ ചമ്മന്തി കൂട്ടിത്തിന്നുന്നതുപോലെ ഉരുളക്കിഴങ്ങ്​ വേവിച്ചുകഴിച്ച ഒരു സൗദി കാലവുമുണ്ട്​. ലോകസഞ്ചാരത്തിലെ ചില ഉരുളക്കിഴങ്ങനുഭവങ്ങൾ.

Image Full Width
Image Caption
Photo : pexels.com
Text Formatted

ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ബേലതാറിന്റെ ‘ദി ടൂറിന്‍ ഹോഴ്‌സി'ലാണ് അടുത്ത കാലത്ത് ഉരുളക്കിഴങ്ങ് തിന്നുന്ന അച്ഛനെയും മകളെയും കണ്ടത്. പ്രകൃതിയുടെ വന്യതയില്‍, വരള്‍ച്ചയിലും പൊടിക്കാറ്റിലും ഒറ്റപ്പെട്ടുപോയ അച്ഛനും മകള്‍ക്കും പുഴുങ്ങിയ ഉരുളക്കിഴങ്ങല്ലാതെ മറ്റൊന്നും ഭക്ഷിക്കാനില്ല. അതില്‍ വിതറാന്‍ കുറച്ച് ഉപ്പ്, ചിലപ്പോള്‍ വീട്ടില്‍ തന്നെ വാറ്റിയ മദ്യം. ആ ചിത്രം ഇക്കഴിഞ്ഞ ഗോവ ചലച്ചിത്രമേളയില്‍ പനാജിയിലെ ഐനോക്‌സ് തീയേറ്ററിലെ ഇരുട്ടില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ സ്വാഭാവികമായും വാന്‍ഗോഗിന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന വിഖ്യാത പെയിന്റിങ്ങും ഓര്‍മയിലേയ്ക്കു കടന്നുവന്നു. യൂറോപ്പിനെ സംബന്ധിച്ച് എക്കാലത്തും ഉരുളക്കിഴങ്ങ് അടിസ്ഥാന ഭക്ഷണമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവരുടെ കലയിലും സാഹിത്യത്തിലും സിനിമയിലും ജീവനുള്ള ഒരു കഥാപാത്രമായി/കലാവസ്തുവായി ഈ കിഴങ്ങ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അരിയും ചോറും നമ്മുടെ കലയില്‍ പ്രത്യക്ഷപ്പെടുന്നതിന് സമാനമാണത്. വാന്‍ഗോഗ് ചിത്രത്തിലും ബേലാതാറിന്റെ സിനിമയിലും പട്ടിണിയെ അതിജീവിക്കാന്‍ മനുഷ്യരെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നായി ഉരുളക്കിഴങ്ങ് പ്രവര്‍ത്തിക്കുന്നു. 

കോളനി വിത്തുകള്‍

അയര്‍ലണ്ടില്‍ 1845-49 കാലത്തുണ്ടായ ഭക്ഷ്യക്ഷാമം (മാര്‍ക്‌സ് ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ) ഉരുളക്കിഴങ്ങ് ചെടിയിലും വേരുകളിലും പ്രത്യക്ഷപ്പെട്ട ഫംഗസ് (പൂപ്പല്‍) ബാധ മൂലമായിരുന്നു. ഉരുളക്കിഴങ്ങ് മഹാക്ഷാമം, കൊടിയ കഠിനകാലം എന്നാണ് ആ ഭക്ഷ്യക്ഷാമം ചരിത്രത്തില്‍ വിശേഷിക്കപ്പെടുന്നത്. നാലു വര്‍ഷക്കാലവും രോഗം മൂലം ഉരുളക്കിഴങ്ങ് വിള നശിക്കുകയായിരുന്നു. അയര്‍ലണ്ട് അതിന്റെ ചരിത്രത്തില്‍ അനുഭവിച്ച ഏറ്റവും വലിയ മഹാപ്രതിസന്ധികളിലൊന്നായിരുന്നു ഇത്. 168 വര്‍ഷങ്ങള്‍ക്കു ശേഷം 2013ലാണ് അയര്‍ലണ്ടിലെ ഉരുളക്കിഴങ്ങിന