Saturday, 22 January 2022

ഉരുളക്കിഴങ്ങിന്റെ കേരളം


Text Formatted

കൊട്ടാക്കമ്പൂരിലെ ഉരുളക്കിഴങ്ങുപാടം

കുട്ടിക്കാലത്ത് കണ്ട രൂപത്തിലോ ഭാവത്തിലോ ഒന്നുമല്ല ഉരുളക്കിഴങ്ങ് ഇപ്പോഴുള്ളത്. എന്നിട്ടും കൊട്ടാക്കമ്പൂരിലെ ഉരുളക്കിഴങ്ങ് പാടത്തിലൂടെ ഓടി നടന്നു. ദിവാസ്വപ്നത്തില്‍ എന്നോ സ്വന്തമായിരുന്ന  ഉരുളക്കിഴങ്ങു പാടത്തിലൂടെ....

Image Full Width
Image Caption
സര്‍വ്വനാശത്തിന്റെ വിത്തുകള്‍ വിതച്ച് കടക്കെണിയിലാകുന്ന കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നത് കാണേണ്ടി വരുന്നു. അപ്പോഴും വിത്തും കൊയ്ത്തും ഞങ്ങളുടേതാവണമെന്ന് കോര്‍പറേറ്റുകള്‍ വാശി പിടിക്കുന്നു.
Text Formatted

ണ്ട് കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ മുറുക്കുന്നത്തയ്ക്ക് സര്‍ക്കാര്‍, ഭൂമി പതിച്ചു നല്കിയിരുന്നു എന്നൊരു കഥ ചെറുപ്പം മുതല്‍ കേട്ടിരുന്നു. പല കഥകളും യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങളാണെന്ന് ഞങ്ങള്‍ കുട്ടികള്‍ മാത്രമാണ് വിശ്വസിച്ചത്. മുതിര്‍ന്നവരുടെ കണ്ണില്‍ അവിശ്വാസം നിഴലിച്ചിരുന്നു. 
യുദ്ധം ചെയ്യാന്‍ ബസ്രയില്‍ പോയ കുഞ്ഞപ്പു അത്ഭുതകരമായി പലപ്പോഴും മരണത്തില്‍ നിന്ന് രക്ഷപെട്ട കഥ അയല്‍ക്കാരോട് പറയുന്നുണ്ട്- ഒരു ദേശത്തിന്റെ കഥയില്‍ കുഞ്ഞപ്പു തന്നെ. അതുപോലെ അത്ഭുതകഥകള്‍ ഒരുപാട് പറയുമായിരുന്നു മുറുക്കുന്നത്ത.  ഒന്നാമത്തേത് കുലത്തൊഴിലായ മന്ത്രവാദ ചികിത്സയെക്കുറിച്ചാണ്. രണ്ടാമത്തേത് പൊലീസില്‍ സി. ഐ. ഡിയില്‍ ജോലി ചെയ്യുമ്പോള്‍ കുറ്റം തെളിയിക്കാന്‍ വേഷം മാറി നടന്നപ്പോഴുള്ള കഥകളാണ്. രണ്ടിലേതായാലും സാധാരണത്വമല്ലാത്ത ചിലതുണ്ട്. അതു യാഥാര്‍ത്ഥ്യമാണെന്ന് മുതിര്‍ന്നവര്‍ക്ക് തോന്നണ്ടേ... അതുകൊണ്ടാണ് കഥയെന്ന് പറഞ്ഞുതുടങ്ങുന്നത്.

Arun
ഉരുളക്കിഴങ്ങിനെപ്പറ്റി പറയുമ്പോഴൊക്കെ ഒരു സാധാരണ മലയാളിയുടെ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഉരുളക്കിഴങ്ങുകൃഷിയെപ്പറ്റി ആലോചിച്ചിട്ടുണ്ട്.  ഇപ്പോഴോര്‍ക്കുമ്പോള്‍ നഷ്ടബോധം തോന്നുന്നു. ഉരുളക്കിഴങ്ങു പാടത്തിലൂടെ ഓടിക്കളിക്കേണ്ടവളായിരുന്നില്ലേ ഞാന്‍! എല്ലാം നഷ്ടം, നഷ്ടം. ​/Photo : Facebook, Arun Subramannian. ​

കൊട്ടാക്കമ്പൂരില്‍ ഏക്കറുകണക്കിന് ഭൂമി കിട്ടിയിട്ട് വേണ്ടെന്ന് വെയ്ക്കുക,