Saturday, 22 January 2022

ഉരുളക്കിഴങ്ങ് വഴികള്‍


Text Formatted

ഒരു പൊട്ടറ്റോ റിപ്പബ്ലിക്കിലെ രണ്ട് ഉപരാജ്യങ്ങള്‍

ഉരുളക്കിഴങ്ങിന്റെയും സവോളയുടെയും വിലയിടിവോ വര്‍ധനവോ ആണ് ഇന്ത്യന്‍ കര്‍ഷകരുടെ ആഹ്ലാദങ്ങളെയും ഖേദങ്ങളെയും വേദനകളെയും തീരുമാനിച്ചിരുന്നത് എന്ന അനുഭവ ചരിത്രത്തെ അപനിര്‍മിക്കുന്ന പുതിയതരം ഭരണകൂട നരേറ്റീവുകളുടെ കാലത്താണ് നാമിപ്പോൾ.

Image Full Width
Image Caption
ഉത്തരാഖണ്ഡിലെ ഒസ്ല ഗ്രാമത്തിലെ ഉരുളക്കിഴങ്ങ് കർഷകർ / Photo: A.J. Joji
Text Formatted

World's most successful immigrant
പൊട്ടറ്റോയെക്കുറിച്ചുള്ള ഒട്ടും അതിശയോക്തി കലരാത്ത സത്യപ്രസ്താവമാണത്. പൊട്ടറ്റോയുടെ പലായന ചരിത്രം അത്രമേല്‍ വൈവിധ്യപൂര്‍ണമാണ്. ഭിന്നസ്വഭാവമുള്ള ലോകത്തിന്റെ ഭൂവിസ്തൃതിയിലേക്ക് ഏറ്റവുമധികം പറിച്ചുനടപ്പെട്ട, ഒരു പാവം കിഴങ്ങുരൂപം ലോകത്തിന്റെ വിശപ്പിനെ, ഇക്കണോമിയെ, ജനതയുടെ രുചിഭേദങ്ങളെ, വിശപ്പ് എന്ന അത്യാവശ്യത്തെ എങ്ങനെ പരിഹരിച്ചു വിജയിച്ചു എന്ന കണ്ടെത്തലിലുണ്ട് പൊട്ടറ്റോയുടെ അനിഷേധ്യചരിത്രം. ലോകത്തെ ഊട്ടുന്ന പ്രധാന ഭക്ഷ്യ ഇനങ്ങളില്‍ മൂന്നോ നാലോ എടുത്താല്‍ അതിലൊന്ന് പൊട്ടറ്റോയാണ് എന്നതാണ് വസ്തുത. ആന്‍ഡിസ് മേഖലയിലെ ട്രൈബുകളുടെ തട്ടുകൃഷിയില്‍ നിന്ന് ഉരുവംകൊണ്ടതെന്ന് കരുതപ്പെടുന്ന ഈ കിഴങ്ങിന് ഇന്ത്യ അടക്കമുള്ള, പട്ടിണി ഏറെക്കണ്ട വിസ്തൃതജനദേശങ്ങളിലെ സാമൂഹ്യരാഷ്ട്രീയത്തെയും, ഇക്കണോമിയുടെ സന്തുലനത്തെയുമെല്ലാം നിര്‍ണയിക്കുന്നതില്‍ മുഖ്യ റോളുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യന്‍ ഭക്ഷ്യ ഇനങ്ങളിലെ പ്രധാന പോരാളിയായി മാറിയ കഥ തന്നെയാണ് പൊട്ടറ്റോയുടേത്. ചൈനയും റഷ്യയും ഉക്രൈയിനും പെറു അടക്കമുള്ള സൗത്ത് അമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യയുമെല്ലാം അതിന്റെ പ്രയോക്താക്കളും.

അങ്ങനെ പല ദേശങ്ങളുടെ കാര്‍ഷിക ഉത്പാദനങ്ങളിലെ മുഖ്യപദവി നേടിയെടുത്തുവെന്നതാണ് ഉരുളക്കിഴങ്ങിന്റെ അതിജീവനരഹസ്യം. പൊട്ടറ്റോ സ്വയം തന്റെ ആഗോള പൗരത്വം ഉറപ്പിച്ച് നൂറ്റാണ്ടുകളായിരിക്കുന്നു. ഇന്ത്യയിലടക്കം ഇപ്പോഴും അതിന് മാറ്റമില്ല. പൊട്ടറ്റോ പൈതൃകത്തില്‍ ചില താന്‍പോരിമയും തര്‍ക്കങ്ങള്‍ പോലും രാജ്യാന്തരശ്രദ്ധയുള്ള സംഭവവികാസങ്ങളായത് അതിനാലാണ്. ചിലിയും പെറുവും തമ്മിലുണ്ടായത്, ചിലിയും ബൊളീവിയയും തമ്മിലുണ്ടായത് പൊട്ടറ്റോ ദേശീയത/ രുചിത്തര്‍ക്കങ്ങളായിരുന്നു. കേരളത്തിന്റെ നാട്ടിന്‍പുറത്തുണ്ടായതെന്നുപോലും തോന്നാറുള്ള ചക്കരക്കിഴങ്ങ് രൂപത്തിലുള്ള പൊട്ടറ്റോകള്‍ സൗത്ത് അമേരിക്കന്‍ ദേശങ്ങളിലെ കൃഷിച്ചിത്രങ്ങളില്‍ കാണാം. സൗത്ത് അ