Saturday, 22 January 2022

തമിഴ് കഥകള്‍


Text Formatted

നാടുവിട്ടുപോയ മനുഷ്യർ, കുലദൈവങ്ങൾ

തമിഴ്​ ജീവിതത്തിലെയും സംസ്​കാരത്തിലെയും രാഷ്​ട്രീയത്തിലെയും എഴുത്തിലെയും സവിശേഷ സന്ദർഭങ്ങളിലൂടെ സഞ്ചരിക്കുന്ന  പരമ്പര തുടങ്ങുന്നു

Image Full Width
Image Caption
എൻ. സുകുമാരൻ
Text Formatted

മിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയിൽ, വത്തിറായിരുപ്പിനടുത്തുള്ള ഇലന്തക്കുളം ഗ്രാമം പെട്ടെന്ന് സാഹിത്യ പ്രാധാന്യമുള്ള സ്ഥലമായി മാറിയിരിക്കുന്നു. അതിനു കാരണം, ഏതാനും മാസങ്ങള്‍ക്കു മുന്‍പ് യാത്ര പറഞ്ഞുപോയ പ്രശസ്ത എഴുത്തുകാരന്‍ കി. രാജനാരായണനും അദ്ദേഹത്തിന്റെ നോവല്‍ ‘ഗോപല്ല ഗ്രാമ'വും ആയിരിക്കണം.

നോവലില്‍ ചിത്രീകരിച്ച ഒരു സംഭവത്തിന്റെ പകര്‍പ്പ് ഇലന്തക്കുളം ഗ്രാമത്തിലെ ഒരു വിഭാഗം ആള്‍ക്കാര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു. ഗ്രാമത്തിലെ സ്ത്രീകള്‍ വെളുത്ത സാരിയും വെളുത്ത ബ്ലൗസും അല്ലാതെ മറ്റ് നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാറില്ല. ഒരു പലായന ചരിത്രത്തിന്റെ ശേഷിപ്പാണ് ഈ ആചാരം. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ കഥയുടെ ഓര്‍മ നിലനിര്‍ത്തല്‍. 

മധുരയുടെ അതിര്‍ത്തി ഗ്രാമത്തില്‍ താമസിച്ചിരുന്നവര്‍ക്ക് അവിടത്തെ രാജാവ് മാറാത്ത ശല്യമായിരുന്നു. ഓരോ രാത്രിയും അദ്ദേഹത്തിന്റെ കിടക്കക്ക്​ കൂട്ടായി ഒരു കന്യകയെ വേണം. ഓരോ കുടുംബത്തില്‍നിന്നും ഒരു കന്യകയെ അന്തഃപുരത്തേക്ക് അയക്കണം എന്നാണ് രാജ കല്‍പന. അങ്ങനെ ഒരു കുടുംബത്തിന്റെ ഊഴം വന്നപ്പോള്‍ അവര്‍ ആ രാത്രി തന്നെ നാടുവിടാന്‍ തീരുമാനിച്ചു. വെള്ള മുണ്ടും പുതച്ചാണ് അവരെല്ലാവരും അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. അവരുടെ കുലദൈവമായ ബൊമ്മിയും അവരോടു കൂടി. അവര്‍ രക്ഷപ്പെട്ട് പുതിയ താവളം കണ്ടെത്തി പാര്‍ക്കാന്‍ തുടങ്ങി. അന്നുമുതല്‍ ആ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ വെള്ള വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്നവരായി.
പുതിയ തലമുറക്കാര്‍ മറക്കാതിരിക്കാനാണ് ഈ ആചാരം ഇന്നും തുടരുന്നത്. 

ki
കി. രാജനാരായണൻ

ഏതാണ്ട് ഇതേ പോലുള്ള ഐതിഹ്യമാണ് രാജനാരായണന്‍ തന്റെ നോവലിലും പരാമര്‍ശിക്കുന്നത്. എന്നാല്‍ ഗോപല്ല ഗ്രാമത്തിന്റെ ആഖ്യാനം ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ്. തമിഴ്‌നാട്ടിലെ കമ്മവാര്‍ എന