Saturday, 22 January 2022

ഉരുളക്കിഴങ്ങിന്റെ കാവ്യജീവിതം


Text Formatted

ഉരുളക്കിഴങ്ങിന് ഒരു സ്തുതിഗീതം

എല്ലാ അധിനിവേശങ്ങളും നമ്മുടെ മേല്‍ ഒരു ഭക്ഷണ രീതിയും അടിച്ചേല്‍പ്പിക്കുന്നു. പട്ടിണി മാറ്റുന്നതിന്റെയും പകര്‍ച്ച വ്യാധി പോക്കുന്നതിന്റെയും പേരില്‍  ജനതയുടെ കീഴടക്കലും. ഉരുളക്കിഴങ്ങ് നമുക്ക് ഒരു പടിഞ്ഞാറന്‍ പരിഹാരമായിരുന്നു. നമ്മെ ഗാസ് ചേമ്പറില്‍ അടക്കാന്‍ പോന്ന ഭരണകൂടങ്ങളുടെ വികസന ഭ്രാന്ത്.

Image Full Width
Image Caption
Photo : Pixabay
Text Formatted

ക്കാളിക്ക് സ്തുതിഗീതമെഴുതിയ പാബ്ലോ നെരൂദ പൂര്‍വവംശം ഒന്നായ ഉരുളക്കിഴങ്ങിനെ എന്തേ വിട്ടുകളഞ്ഞത്? ചിലിയുടെ ഡിസംബര്‍ തെരുവുകളില്‍ തക്കാളി തീര്‍ക്കുന്ന വേനലും വെളിച്ചവും പിടിച്ചെടുത്ത കവിത, ഇന്‍ക സംസ്‌കൃതി പുലര്‍ന്ന ഉരുളക്കിഴങ്ങിനെ വിട്ടുപോയതെന്തേ? മാച്ചുപിച്ചുവിന്റെ ഉയരങ്ങള്‍ തേടിപ്പോയ കവിക്ക്, ഈ പാതാള വര്‍ഗം എഴുതിയ മാനവമോചന കവിത കളഞ്ഞു പോയതെങ്ങനെ?

കഴിഞ്ഞ പതിനായിരം വര്‍ഷത്തെ മനുഷ്യനാഗരികതയുടെ ഊര്‍ജ്ജത്തിന്റെയും അതിജീവനത്തിന്റെയും അടിസ്ഥാനമായി ഭവിച്ച ഈ കനിയ്ക്ക്, എന്തെ കവികള്‍ കാവ്യനീതി നല്‍കാതെ പോയത്? പടിഞ്ഞാറിന് ആധുനിക കാലത്ത് അറേബ്യന്‍ പെട്രോളിയം പോലെ, യൂറോപ്യന്‍ തൊഴിലാളിവര്‍ഗത്തിനെ, അതുവഴി കൊളോണിയല്‍ വികാസപ്രക്രിയയാകെ സാധ്യമാക്കിയ ഉരുളക്കിഴങ്ങിനെ നരൂദയും ബ്രെഹ്റ്റും ബ്ലേക്കും മയക്കോവ്‌സ്‌ക്കിയും എന്തേ കാണാതെ പോയത്?

‘തക്കാളികള്‍ ഭൂമിയുടെ നക്ഷത്രങ്ങള്‍’ എന്നു വിശേഷിപ്പിച്ച കവിയ്ക്ക്, ഉരുക്കിഴങ്ങ് തീര്‍ത്ത അണ്ടര്‍ഗ്രൗണ്ട് വിപ്ലവത്തിന്റെ ഗുഹാവെളിച്ചത്തെ പിടിച്ചെടുക്കാനായില്ല. അന്ത്യത്തില്‍ പാര്‍ലമെന്ററി വ്യാമോഹം ബാധിച്ച കവിയുടെ കാഴ്ചയുടെ ഉപരിപ്ലവത, അപകടസ്ഥലികളില്‍ ഉരുക്കിഴങ്ങു വളര്‍ത്തി പട്ടാളത്തിന്റെ കണ്ണുവെട്ടിച്ചു പുലര്‍ന്ന ഗറില്ല വാര്‍ഫെയര്‍ എപ്പിസോഡുകള്‍ വിട്ടുകളഞ്ഞു. ഒരുപക്ഷേ തങ്ങളെ കീഴടക്കിയ ഇന്‍ക തൊട്ട് സ്പാനിയാര്‍ഡ് മുതല്‍ അമേരിക്ക വരയുള്ള അധിനിവേശകരെ പോറ്റിവളര്‍ത്തിയ പൊട്ടച്ചെടി എന്ന് ബോധപൂര്‍വം അവഗണിച്ചതാകുമോ?

potato
പടിഞ്ഞാറിന് ആധുനിക കാലത്ത് അറേബ്യന്‍ പെട്രോളിയം പോലെ, യൂറോപ്യന്‍ തൊഴിലാളി വര്‍ഗത്തിനെ, അതുവഴി കൊളോണിയല്‍ വികാസ പ്രക്രിയയാകെ സാധ്