Saturday, 22 January 2022

മരണവും പാട്ടും


Text Formatted

ചിതയിലെ സംഗീതം

Image Full Width
Image Caption
പി.ടി. തോമസ് / Graphics: Muhammad Jadeer
Text Formatted

യലാറിന്റെ ആ പാട്ട് കഴിഞ്ഞദിവസം ഞാന്‍ പല പ്രാവശ്യം കേട്ടു.
‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസിന്‍ തൂവല്‍ പൊഴിയും തീരം....'

എക്കാലത്തും എന്റെ പ്രണയത്തോറ്റങ്ങളെ കൊടിയേറ്റിയ ഒരു പാട്ട്.
വയലാറിന്റെയും പി. ഭാസ്‌കരന്റെയും യൂസഫലിയുടെയുമൊക്കെ പാട്ടുകളിലൂടെ, ബാബുരാജിന്റെയും ദേവരാജന്റെയും ദക്ഷിണാമൂര്‍ത്തിയുടെയും എം.കെ. അര്‍ജുനന്‍ മാഷിന്റെയുമൊക്കെ സംഗീതത്തേരില്‍, ഭൂമിയിലെ സാധാരണ സ്ഥലങ്ങള്‍ വിട്ട് പലരും പ്രണയത്തിന്റെ ദേവഭൂമികളിലേയ്ക്ക് കൂടുമാറിയ ഒരുകാലത്തു തന്നെയാണ് പി.ടി. തോമസ് അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും പിന്നിട്ടത്. 

പി.ടി. തോമസ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ സത്യത്തില്‍ രാഷ്ട്രീയകേരളം തെല്ലൊന്നമ്പരന്നു. ഇതുവരെ നമ്മുടെ രാഷ്ട്രീയത്തില്‍, ചരമചരിത്രത്തില്‍ കേള്‍ക്കാത്ത ചില കാര്യങ്ങള്‍ക്ക് നാം സാക്ഷിയായി. 

കുറച്ചുകാലമായി ഇതേ പാട്ട് കേള്‍ക്കാത്ത ദിനങ്ങള്‍ എന്റെ ജീവിതത്തിലും കുറവാണ്. വിരമ്യസ്ഥവാസത്തില്‍ ഈ പാട്ടുകള്‍ നിത്യേന കേള്‍ക്കാന്‍ സമയം കണ്ടെത്തുകയാണിപ്പോള്‍ ഞാന്‍, പ്രായം അതിക്രമിക്കാതിരിക്കാന്‍.
"​​​​​​​വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി’, ‘അണിയം മണിയം പൊയ്കയില്‍ പണ്ടൊരു...’ പോലുള്ള പാട്ടുകളെപ്പോലെ മിക്കവാറും ദിനങ്ങളില്‍ എന്റെ ഓര്‍മകളുടെ ഭാവഹാവാദികളെ കിളച്ചുമറിക്കുന്ന പാട്ടാണ്, ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും....’ എന്നതും.

വയലാർ രാമവർമ്മ
വയലാർ രാമവർമ്മ

വയലാറിന്റെ പാട്ടിലെ പ്രകൃതിയും പ്രണയവും വരികളില്‍ ഒരുമിക്കുമ്പോള്‍, കമ്പോസ് ചെയ്ത് സംഗീത ട്രാക്കിലേയ്ക്ക് വയ്ക്കുമ്പോള്‍, ഒരുപക്ഷേ കാളിദാസീയമായ ഒരു ദേവഭൂപ്രകൃതി എന്റെ തലമുറയിലെ അനുവാചകരിലുണ്ടാവും. അതേസമയം, സിനിമകളിലെത്തന്നെ വിപ്ലവഗാനങ്ങള്‍ എഴുതുമ്പോള്‍ വയലാര്‍, കൂടുതല്‍ ലളിതവും അപഗ്രഥനാത്മകവുമാവാറാണ് പതിവ്.‘ഈശ്വരന്‍ ഹിന്ദുവല്ല...’, ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...’ തുടങ