Friday, 21 January 2022

ഉരുളക്കിഴങ്ങ് കല


Text Formatted

‘ഉരുളക്കിഴങ്ങ് തിന്നുന്നവരു'ടെ 
136 വാന്‍ഗോഗ് വര്‍ഷങ്ങള്‍

സൂര്യകാന്തിപ്പൂക്കളുടെയോ, നക്ഷത്രാങ്കിത രാത്രിയുടെയോ വന്യമായ സൗന്ദര്യപ്രകടനം ഉരുളക്കിഴങ്ങ് തിന്നുന്നവരിലില്ല. ഒരുപക്ഷേ, കാര്യകാരണബന്ധങ്ങള്‍ ഇത്ര കൃത്യതയോടെ വിതരണം ചെയ്യപ്പെട്ട മറ്റൊരു വാന്‍ഗോഗ് ചിത്രവുമില്ല എന്നും പറയാം. അത്താഴമേശ എന്ന സാര്‍വ്വലൗകിക ബിംബമല്ല, ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന തലക്കെട്ടുതന്നെ ആ ദൃശ്യത്തിന്റെ പശ്ചാത്തലത്തെ അനാവരണം ചെയ്യാന്‍ തക്ക ശേഷിയുള്ള ഒന്നാണ്.

Image Full Width
Image Caption
വിന്‍സെൻറ്​ വാന്‍ഗോഗിന്റെ The Potato Eaters / Photo: vangoghmuseum.nl
Text Formatted

രണ്ട റാന്തല്‍വെട്ടത്തില്‍ ഒരു കുടുംബം അത്താഴമേശയ്ക്കുചുറ്റുമിരിക്കുന്നു. വയലില്‍ പണിയെടുത്തു ക്ഷീണിച്ചതിന്റെ അടയാളങ്ങള്‍ അവരുടെ ഉടുപ്പിലും നോട്ടത്തിലും അവര്‍ കഴിക്കുന്ന ഭക്ഷണത്തിലുമുണ്ട്. വരണ്ട മണ്ണ് ഉഴുത പോലെ കട്ടിയുള്ളതും പരുക്കനുമായ ചായത്തേപ്പുകളിലൂടെയാണ് ഇതിലെ വിഷയികള്‍ വരയ്ക്കപ്പെട്ടിരിക്കുന്നത്. അവരുടെ എല്ലുകളുന്തിയ ശരീരങ്ങള്‍ ദാരിദ്ര്യത്തിന്റെയും സഹനത്തിന്റെയും കരുത്തിനാല്‍ തിളങ്ങുന്നു. ‘ഉരുളക്കിഴങ്ങു തിന്നുന്നവര്‍' എന്ന വിന്‍സെൻറ്​ വാന്‍ഗോഗിന്റെ വിഖ്യാതചിത്രമാണത്.

അനാര്‍ഭാടമായ ആ അത്താഴമേശ കലാചരിത്രത്തിലെ തന്നെ നിരവധി അത്താഴവിരുന്നുകളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു. ആ ഇരിപ്പിലെ വിഷാദച്ഛായയുള്ള ഇരുട്ട് കാല-ദേശങ്ങള്‍ക്കിപ്പുറവും സഞ്ചരിക്കുന്നു. ആഘോഷിക്കപ്പെട്ട വാന്‍ഗോഗ് ചിത്രങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമായതും ഇന്നും പുതിയ കാഴ്ചകള്‍ സാധ്യമായതുമായ ഒന്നാണ് ‘പൊട്ടെറ്റോ ഈറ്റേഴ്സ്' (1885). 136 വര്‍ഷങ്ങള്‍ക്കപ്പുറം രചിക്കപ്പെട്ട ‘പൊട്ടെറ്റോ ഈറ്റേഴ്സ്' കലാചരിത്രത്തിന്റെയും നമ്മുടെ സാമൂഹിക ജീവിതത്തിന്റെയും സമകാലിക സന്ദര്‍ഭത്തില്‍ വീണ്ടും കാണുമ്പോള്‍ അത് എങ്ങനെയാവും സംവദിക്കപ്പെടുക? കലയുടെയും ജീവിതത്തിന്റെയും സമാന്തരങ്ങളെ അതെങ്ങനെയൊക്കെ ബന്ധിപ്പിക്കുന്നു? 

കര്‍ഷകവൃത്തിയെയും കലാപ്രവര്‍ത്തനത്തെയും തുലനം ചെയ്തും താദാത്മ്യപ്പെട്ടും പലപ്പോഴും വാന്‍ഗോഗ് മണ്ണിനോടും മനുഷ്യരോടുമുള്ള തന്റെ കൂറ് വെളിവാക്കിയിട്ടുണ്ട്. ചിത്തരോഗാശുപത്രിയില്‍ നിന്ന് അമ്മയ്‌ക്കെഴുതിയ കത്തുകളിലൊന്നില്‍ വാന്‍ഗോഗ് കര്‍ഷകരോടുള്ള തന്റെ സ്നേഹത്തെപ്പറ്റി പറയുന്നു, ‘ഞാന്‍ മണ്ണില്‍ കലപ്പയെന്നപോലെ കാന്‍വാസില്‍ ഉഴുതുന്നു' .
​​​​​​​മണ്ണില്‍ പണ