Saturday, 22 January 2022

ആവർത്തനപ്പട്ടികയിലെ ജീവിതം- 29


Text Formatted

കല്ലുകടികളുടെ ദുബായ്​ത്തുടക്കം

ഒന്‍പതുകൊല്ലം മുമ്പ് ഉപേക്ഷിച്ചു മടങ്ങിയ ജോലിയാണെങ്കിലും ഇപ്പോള്‍ അവിടത്തന്നെ മുകളിലെ ഒരു സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നു. ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ കരിയറിലുണ്ടാവാന്‍ പോകുന്നു. കരിയര്‍ പുതിയൊരു ഉയരത്തിലേയ്ക്ക് എത്തുന്നു. ഇതൊക്കെ എന്നെ ആവേശഭരിതനാക്കി

Image Full Width
Image Caption
ചിത്രീകരണം : പ്രദീപ് പുരുഷോത്തമന്‍
Text Formatted

2009 ഒക്ടോബറിന്റെ അവസാന ആഴ്ചകളിലൊന്നില്‍ വിസ വന്നു.
നവംബര്‍ ആദ്യവാരം ജോയിന്‍ ചെയ്യണമെന്ന് മെയില്‍ വന്നു.
പോകാൻ ഒരുക്കം പൂര്‍ത്തിയാക്കി. ഫാക്ടിനോട് വിടപറയാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു. മൂന്നു പതിറ്റാണ്ടാവുന്ന സൗഹൃദങ്ങളെ പിരിയണമല്ലോ എന്നൊരു സങ്കടം തോന്നി. എങ്കിലും സ്വപ്നസദൃശമായൊരു സ്ഥാനലബ്ധിയാണ്. ഒന്‍പതുകൊല്ലം മുമ്പ് ഉപേക്ഷിച്ചു മടങ്ങിയ ജോലിയാണെങ്കിലും ഇപ്പോള്‍ അവിടത്തന്നെ മുകളിലെ ഒരു സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നു. ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ കരിയറിലുണ്ടാവാന്‍ പോകുന്നു. കരിയര്‍ പുതിയൊരു ഉയരത്തിലേയ്ക്ക് എത്തുന്നു. ഇതൊക്കെ എന്നെ ആവേശഭരിതനാക്കി.  ലാബില്‍ സഹപ്രവര്‍ത്തകനായിരുന്ന അജിത്കുമാര്‍ ദുബൈയില്‍ ഒരു വലിയ കമ്പനിയുടെ സേഫ്റ്റി മാനേജരായി പ്രവര്‍ത്തിക്കുന്നു. അജിത്തിനെ വിളിച്ച് സംസാരിച്ചു. എല്ലാ സഹായങ്ങള്‍ക്കും അജിത് ഉണ്ടാവുമെന്ന് ഉറപ്പായി. അജിത്തിനും സന്തോഷം. അസിസ്റ്റന്റ് ലാബ് മാനേജര്‍ എന്ന പോസ്റ്റാണ് പ്രദീപ് സാര്‍ ഓഫര്‍ ചെയ്തിരുന്നതെങ്കിലും വിസയില്‍ ലാബ് മാനേജര്‍ എന്നാണ് ഡെസിഗ്‌നേറ്റ് ചെയ്തിരുന്നത്. മൂന്നുകൊല്ലത്തേയ്ക്കുള്ള ഫ്രീ സോണ്‍ വിസയാണ്. ജോലിയും ശമ്പളവും ഉറപ്പാക്കുന്ന വിസയാണ് ഫ്രീ സോണ്‍ വിസ. കൂടാതെ മൂന്നുമാസത്തെ നോട്ടീസില്‍ നമുക്ക് ജോലി മതിയാക്കാനും സ്വാതന്ത്ര്യമുണ്ട്. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല.

ഇന്റര്‍വ്യൂ കഴിഞ്ഞുനില്‍ക്കുന്ന കെമിസ്റ്റുമാരുടെ വിസ ലഭിച്ചിരുന്നില്ല. അവിടെ എത്തിയശേഷം അതിനെപ്പറ്റി അന്വേഷിക്കാം എന്ന് അവര്‍ക്ക് ഉറപ്പു നല്‍കി. മുന്‍ നിശ്ചയപ്രകാരം മൂന്നുമാസത്തെ മെഡിക്കല്‍ ലീവിന് അപേക്ഷിച്ചു. ഫാക്ടില്‍ നിന്ന്​ഞാന്‍ വിടപറയുന്നു എന്ന തോന്നല്‍ മിക്കവരിലും ഉണ്ടായി. അതുകൊണ്ടാവണം ഫാക്ട് ടെക്‌നിക്കല്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് സല്‍ക്കാരം നല്‍കി. സൊസൈറ്റി ഒരു ഇ-മാഗസിന്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. അത് ഞാന്‍ തന്നെ ചെയ്ത് മെയില്‍ ചെയ്യാം എന്ന് അവര്‍ക്ക് ഉറപ്പുകൊടുത