Saturday, 22 January 2022

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

ഉറങ്ങാൻ, അച്ഛനുറങ്ങുന്ന സമയം വരെ
​​​​​​​കാത്തിരിക്കേണ്ടി വരുന്ന പെൺകുട്ടി

നിരാലംബയായ ഒരു പെണ്‍കുട്ടി ഒരാണ്‍കുട്ടിയുടെ സ്‌നേഹത്തെ ആശ്വാസത്തണലായി നെഞ്ചോട് ചേര്‍ത്തിരിക്കയാണ്. ആശംസകളോടെ അവളെ പറഞ്ഞയക്കാനേ കഴിയൂ. വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ ഒരുദ്യോഗസ്ഥയായി എന്റെ കണ്‍മുമ്പിലില്ലെങ്കിലും അകലെയുണ്ട്. 

Image Full Width
Text Formatted

തിളങ്ങുന്ന കണ്ണുകളും ചുവന്ന ചുണ്ടുകളുമുള്ള *സജനയെ എനിക്ക് മറക്കാനാവില്ല. കൊടുങ്ങല്ലൂരിലെ ഒരു സ്‌ക്കൂളില്‍ പ്ലസ് ടു ഗസ്റ്റ് അധ്യാപികയായിരുന്നു, ഞാനന്ന്. 
കമലാദാസിന്റെ  ‘മിഡില്‍ ഏജ്'പഠിപ്പിക്കുമ്പോഴാണ് അവളുടെ കണ്ണുകളിലെ വിഷാദം എന്നിലേക്ക് തറഞ്ഞു കയറുന്നത്.  ‘മക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ വസ്ത്രങ്ങളിലും പുസ്തകസഞ്ചികളിലുമെല്ലാം ആതുരത്വത്താല്‍ വിരലുകളോട്ടുന്ന ആ അമ്മ, മധ്യവയസ്സിലെത്തിയിട്ടും സ്വപ്നജീവിയാണോ നിങ്ങളെന്ന് മക്കള്‍ കുറ്റപ്പെടുത്തുന്ന അമ്മ എന്തുകൊണ്ടോ അവള്‍ക്ക് നൊമ്പര ചിത്രമായിട്ടുണ്ടാവാം...

ഭാഷാധ്യാപികയെന്ന നിലയ്ക്ക് ഏറെ ഇഷ്ടത്തോടെയാണ് അധ്യാപനത്തെ നോക്കിക്കണ്ടത്. മുന്നിലിരിക്കുന്ന കുട്ടികളെല്ലാം അപ്പോള്‍ നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അനിയന്മാരും അനിയത്തിമാരും.
കൗമാരകുതൂഹലങ്ങള്‍ കണ്ണുകളില്‍ നിറച്ച കമനീയ കവിതയാണ് ഓരോ കുട്ടിയും. അടുപ്പം ഏറെത്തോന്നുമ്പോള്‍ കുട്ടികളോട് പറയുമായിരുന്നു,  ‘നിങ്ങള്‍ക്ക് എന്തു സങ്കടമുണ്ടായാലും ടീച്ചറോട് പറയാന്‍ മടിക്കണ്ടാട്ടോ.'
ഈ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്ത കുറച്ചുപേരില്‍ സജനയായിരുന്നു മുന്നില്‍. ഒരു ദിവസം ഇന്റര്‍വെല്ലിനവള്‍ അടുത്തുവന്നു.
‘ടീച്ചര്‍ അന്നു പറഞ്ഞില്ലേ, സങ്കടങ്ങള്‍ പറയണമെന്ന് ' എന്ന മുഖവുരയോടെ.

അടച്ചുറപ്പില്ലാത്ത വീടിന്റെ ആശങ്കകള്‍ അവളെക്കുറിച്ചാണ്. ചെത്തിത്തേക്കാത്ത വീടിന്റെ കല്ലിടുക്കുകളില്‍ ഒളിപാര്‍ത്തേക്കാവുന്ന സര്‍പ്പങ്ങളേക്കാള്‍ ഭീകരരായ സ്വന്തക്കാരുടെ കൂടെ കഴിയേണ്ടി വരുന്ന അനവധി പെണ്‍കുട്ടികളുടെ പ്രതിനിധിയായിരുന്നു, സജന. ഒരു പെണ്‍കുട്ടിക്ക് ഉറങ്ങാന്‍ അവളുടെ അച്ഛനുറങ്ങുന്ന സമയം വരെ കാത്തിരിക്കേണ്ടി വരിക!

അവള്‍ പറഞ്ഞ സത്യങ്ങള്‍ എന്നെ അസ്വസ്ഥയാക്കി. നല്ലൊരു വാതില്‍ പോലുമില്ലാത്ത മുറിയില്‍ ഉറക്കമിളച്ച് അര്‍ധരാത്രികളേറെ തള്ളി നീക്കേണ്ടി വന്ന അവളുടെ കണ്ണുകള്‍ക്കു ചുറ്റും ആധിയുടെ കറുത്ത വലയങ്ങള്‍ നൃത്തം ചെയ്തു. 
ഞാനവളെ കേട്ടു, ഏറെ ക്ഷമയോടെ. അമ്മയോട് പറഞ്ഞില്ലേ എന്ന് ചോദിച്ചു. 
‘ഉവ്വ് ടീച്ചര്‍, അമ്മയ്‌ക്കൊന്നും ചെയ്യാനാവില്ല.'
‘അതു പറഞ്ഞാല്‍ പറ്റില്ല .