Saturday, 21 May 2022

സാംസ്കാരിക പഠനം


Text Formatted

ബസവണ്ണയും ലിംഗായതരും;
​​​​​​​പ്രതിരോധത്തിന്റെ പാഠങ്ങള്‍

ബ്രാഹ്മണ്യത്തെ തിരസ്‌ക്കരിച്ച്, ഒരു ബദല്‍ ആത്മീയ- ദാര്‍ശനിക - ജീവിതപദ്ധതി രൂപപ്പെടുത്തിയ ബസവണ്ണയേയും, ബസവാനുകൂലികളായ ലിംഗായതരേയും ഹിന്ദു വിശ്വാസ പദ്ധതിയ്ക്കുള്ളിലേക്കാനയിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളായി കന്നഡയില്‍ നടക്കുന്നത്. സ്വതന്ത്രമായ സ്വത്വബോധത്തിനായി വർത്തമാനകാലം  വരെയെത്തി  നില്‍ക്കുന്ന ലിംഗായതരുടെ പോരാട്ടത്തെക്കുറിച്ച്.

Image Full Width
Image Caption
ലിംഗായതർ / Photo: Twitter, Lingayatas
Text Formatted

വൈദിക ബ്രാഹ്മണ്യത്തിനുനേരെ നിരന്തരം ചോദ്യങ്ങളുന്നയിച്ച ജൈന- ബുദ്ധ ദര്‍ശനങ്ങളെയും ലോകായതരും, അജീവികന്‍മാരുമുള്‍പ്പെട്ട ശ്രമണ ധാരകളെയും ഏകശിലാ കേന്ദ്രീകൃത ചട്ടക്കൂടിനുള്ളിലാക്കിയാണ് രാഷ്ട്രീയ ഹിന്ദുത്വം അതിന്റെ ആഗിരണതന്ത്രം മെനയുന്നത്. ജാതിവ്യവസ്ഥയ്ക്കും, വര്‍ണാശ്രമ ധര്‍മ വ്യവസ്ഥയ്ക്കുമെതിരെ പോരാടിയ ബുദ്ധന്‍, മഹാവീരന്‍, ബസവണ്ണ എന്നിവരെയെല്ലാം വിഗ്രഹവത്ക്കരിച്ചും നിഗൂഢവത്ക്കരിച്ചും ഹിന്ദുത്വവത്ക്കരിച്ചുമാണ് പുതിയ ചരിത്രപാഠങ്ങളും പാഠാന്തരങ്ങളും രചിക്കപ്പെടുന്നത്. ബ്രാഹ്മണനായി ജനിച്ച്, ബ്രാഹ്മണ്യത്തെ തിരസ്‌ക്കരിച്ച്, ഒരു ബദല്‍ ആത്മീയ- ദാര്‍ശനിക - ജീവിതപദ്ധതി രൂപപ്പെടുത്തിയ ബസവണ്ണയേയും, ബസവാനുകൂലികളായ ലിംഗായതരേയും ഹിന്ദു വിശ്വാസ പദ്ധതിയ്ക്കുള്ളിലേക്കാനയിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളായി കന്നഡയില്‍ നടക്കുന്നത്. ബസവണ്ണയുടെ ചോദ്യങ്ങളേയും അന്വേഷണ വഴികളെയും പിന്‍പറ്റാന്‍ ശ്രമിക്കുന്നവരെ നിശ്ശബ്ദരാക്കുകയെന്നതാണ് അതിനുള്ള മാര്‍ഗ്ഗം.

ബസവണ്ണയ്ക്കു ശേഷം - ലിംഗായതത്തിനു സംഭവിച്ചതെന്ത്?

കല്യാണയിലെ സംഘര്‍ഷങ്ങള്‍ക്കു ശേഷം ചിതറിപ്പോയ ലിംഗായതര്‍ പതിനാല്, പതിനഞ്ച് നൂറ്റാണ്ടുകളില്‍ വിജയനഗര ഭരണാധികാരികളുടെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടു. ലിംഗായതത്തിന്റെ പ്രധാന ഗ്രന്ഥമായ ബസവപുരാണം ബുക്കരായ ഒന്നാമന്റെ കാലത്താണ് പൂര്‍ത്തിയാവുന്നത്. വിവിധ പ്രദേശങ്ങളിലായി ചിതറിപോയ വചനകൃതികള്‍ ശൂന്യ സമ്പാദനെയെന്ന പേരില്‍ ക്രോഡീകരിക്കപ്പെടുന്നതും ഇക്കാലത്താണ്. ലിംഗായത്തുകള്‍ കന്നഡയിലും സമീപ സംസ്ഥാനങ്ങളിലും നിര്‍ണായക സാമൂഹിക- രാഷ്ട്രീയ ശക്തിയായി മാറുന്നതിന്റെ സൂചനകള്‍ അക്കാലത്തെ കൃതികളില്‍ നിന്നു വായിക്കാം.

ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ പ്രത്യേക മതപദവിയ്ക്കായി ലിംഗായതര്‍ ആവശ്യമുന്നയിച്ചിരുന്നു. ബോംബെ