Saturday, 22 January 2022

ഉരുളക്കിഴങ്ങിന്റെ നിയമങ്ങള്‍


Text Formatted

ഉരുളക്കിഴങ്ങിന്റെ അവകാശികള്‍

വിത്തിനുമേല്‍ ആര്‍ക്കും കുത്തകാവകാശം ഉണ്ടാകാന്‍ പാടില്ലെന്നത് കര്‍ഷക കൂട്ടായ്മകളും കാര്‍ഷിക വിദഗ്ധരും പറയുന്ന കാര്യമാണ്. കാലാവസ്ഥാ തീവ്രത ഏറിവരുന്ന ഇക്കാലത്ത് കര്‍ഷകര്‍ കൂടുതല്‍ സ്വയം പര്യാപ്തസമൂഹങ്ങളായി മാറേണ്ടത് പ്രധാനമാണ്. അങ്ങനെയൊരു മൂവ്‌മെൻറ്​ ഇന്ത്യയില്‍ ശക്തമായി വരുന്നുണ്ട്. ഉരുളക്കിഴങ്ങ്​ വിത്തിന്മേലുള്ള പെപ്​സി കമ്പനിയുടെ കുത്തകാവകാശം റദ്ദാക്കിയ വിധിയുടെ പാശ്​ചാത്തലത്തിൽ ഒരു വിശകലനം

Image Full Width
Image Caption
Photo : Unsplash
Text Formatted

ര്‍ഷകര്‍ക്കാണോ വ്യവസായികള്‍ക്കാണോ വിത്തിന്‍മേല്‍ അവകാശം?
കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഈ ചോദ്യം ലോകത്ത് വലിയ തോതില്‍ ഉയര്‍ന്നുവരികയും ശക്തമായ ആഗോളചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. പരമ്പരാഗത കര്‍ഷകരെ സംബന്ധിച്ച്​ വിത്തെന്നത് കൈമാറി വളര്‍ത്താനും സൂക്ഷിക്കാനുമുള്ളതാണ്. ആ കൈമാറ്റത്തിലൂടെയാണ് വിത്തുകള്‍ വിദൂരസ്ഥലങ്ങളിലേയ്ക്ക് എത്തിയതും അവിടുത്തെ ഭക്ഷണരീതികളെ സ്വാധീനിച്ചതും. എന്നാല്‍ എണ്‍പതുകള്‍ മുതല്‍ വിത്തിന്റെമേലുള്ള അവകാശത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയുണ്ടായി. ഇത് ഹൈബ്രിഡ് വിത്തുകളുടെയും ജനിതകമാറ്റം വരുത്തിയ വിത്തുകളുടെയും വികസനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണ്. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ നിയമം ഉണ്ടാക്കുമ്പോള്‍ ഇതേറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ആയിരക്കണക്കിന് വര്‍ഷങ്ങളായി കര്‍ഷകര്‍ വികസിപ്പിച്ചെടുത്തു കൊണ്ടുവന്ന വിത്തുകള്‍ക്കുമേല്‍ വിത്തുകമ്പനികള്‍ അവകാശം സ്ഥാപിച്ചുകൂടാ എന്നും ഇത് എക്കാലത്തും പൊതുമേഖലയില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ നിലനില്‍ക്കണമെന്നും ഈ ചര്‍ച്ചകളില്‍ ധാരണയായെങ്കിലും പുതിയ വിത്തുകള്‍ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും കമ്പനികള്‍ക്കും അവകാശം കൊടുക്കാന്‍ തീരുമാനമായി. ഇതിനെ ബൗദ്ധിക സ്വത്തവകാശം എന്ന് പറയുന്നു. അങ്ങനെയാണ് ഇന്ത്യയില്‍ ആദ്യമായി ഇതുമായി ബന്ധപ്പെട്ട ഒരു നിയമം PPVFR (Plant Variety Protection and Farmers Right Act 2001) ഉണ്ടാകുന്നത്. 

വിത്തുകളുടെ ഇനങ്ങള്‍ സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്കും വിത്തുകള്‍ വികസിപ്പിക്കുന്നവര്‍ക്കും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും പുതിയ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള പ്രോത്സാഹനം നല്‍കുന്നതിനും വേണ്ട സംവിധാനങ്ങള്‍ രാജ്യത്ത് ഉ