Saturday, 22 January 2022

ബംഗാളി ഉരുളക്കിഴങ്ങ്


Text Formatted

ആലുബിരിയാണിയുടെ കഥ

കൊല്‍ക്കത്തയില്‍നിന്നാണ് ഉരുളക്കിഴങ്ങു ചേര്‍ത്ത ബിരിയാണി ആദ്യമായി കഴിച്ചത്. സത്യത്തില്‍ അത് ഉരുളക്കിഴങ്ങു ബിരിയാണിയായിരുന്നില്ല. ഉരുളക്കിഴങ്ങു ചേര്‍ത്ത ചിക്കന്‍ബിരിയാണിയായിരുന്നു. ബിരിയാണി ഒരുപാട് രുചികള്‍ക്കുള്ള ഒറ്റപ്പേരാണല്ലോ പലപ്പോഴും.

Image Full Width
Image Caption
ആലുബിരിയാണി.
Text Formatted

ബംഗാള്‍ ഒഡിഷ ബോര്‍ഡറിലെ കെന്ദുളിയില്‍ അജോയ് നദിക്കരയിലായി ജയദേവകവിയുടെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. മകരസംക്രാന്തികാലത്ത് അവിടെ ബാവുളുകളുടെ സംഗീതോത്സവമുണ്ടാകും. അവിടേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ആദ്യമായി കൊല്‍ക്കത്തയിലിറങ്ങുന്നത്. അതിനുമുമ്പും ആ വഴി പോയപ്പോള്‍ കൊല്‍ക്കത്തയുടെ രുചിയും മണവും കിട്ടിയിട്ടുണ്ടെങ്കിലും കൊല്‍ക്കത്തയിലെ തിരക്കുകളിലൂടെ അലഞ്ഞു തിരിയുന്നത് അപ്പോള്‍ മാത്രമാണ്. സുഹൃത്ത് മുസ്തഫ ജീവിതത്തിരക്കില്‍നിന്ന് അവധിയെടുത്ത് കൊല്‍ക്കത്തയില്‍ ഫോട്ടോഗ്രഫി പരീക്ഷണങ്ങളും പെയിന്റിംഗ് പഠനവുമൊക്കെയായി കഴിയുന്നതിനിടയില്‍ ഞങ്ങളെ അങ്ങോട്ടു വിളിച്ചതാണ്, കെന്ദുളിയിലും പോകാം കൊല്‍ക്കത്തയും കാണാം എന്ന മട്ടില്‍.

കൊല്‍ക്കത്തയില്‍നിന്നാണ് ഉരുളക്കിഴങ്ങു ചേര്‍ത്ത ബിരിയാണി ആദ്യമായി കഴിച്ചത്. സത്യത്തില്‍ അത് ഉരുളക്കിഴങ്ങു ബിരിയാണിയായിരുന്നില്ല. ഉരുളക്കിഴങ്ങു ചേര്‍ത്ത ചിക്കന്‍ബിരിയാണിയായിരുന്നു. ബിരിയാണി ഒരുപാട് രുചികള്‍ക്കുള്ള ഒറ്റപ്പേരാണല്ലോ പലപ്പോഴും. പല നാടുകളിലെ ബിരിയാണികള്‍ അതിന്റെ മസാലക്കൂട്ടുകൊണ്ടും ഉള്ളടക്കംകൊണ്ടും വേറിട്ടു നില്‍ക്കുന്നു. കൊല്‍ക്കത്തബിരിയാണിയിലെ മുഴുത്ത ഉരുളക്കിഴങ്ങുകളാണ് കാര്യമായി ശ്രദ്ധിച്ചത്.

sangeetolsv
ബാവുളുകളുടെ സംഗീതോത്സവത്തില്‍ നിന്ന്. / Photo: Screenshot, Pother Galppo ​

കൊല്‍ക്കത്തയിലുണ്ടായിരുന്ന ദിവസങ്ങളില്‍ രാവിലെ ചെറിയ ചായക്കടകളില്‍നിന്നാണ് ആഹാരം കഴിച്ചിരുന്നത്. കട എന്നൊന്നും പറയാന്‍ മാത്രം വലിപ്പമില്ലാത്ത കുഞ്ഞു സംവിധാനങ്ങള്‍. പാചകവും പാത്രം കഴുകലും നിന്നോ ഇരുന്നോ ഒക്കെ ആഹാരം കഴിക്കുന്നതുമെല്ലാം മിക്കവാറും നടപ്പാതയിലാകും. വാഹനങ്ങളുടെ പൊടിയും തിരക്കും കാല്‍